Thursday 26 September 2013

പ്രത്യേക അറിയിപ്പ്

മീനച്ചില്‍ നദീസംരക്ഷണസമിതി


രജതജൂബിലി ആചരണ ആലോചനായോഗം
സെപ്റ്റംബര്‍ 28 ശനി രാവിലെ 10 മുതല്‍ പാലാ ടോംസ് ചേംബേഴ്‌സില്‍ വച്ചു നടത്തുന്ന യോഗത്തില്‍ കേരള നദീ സംരക്ഷണസമിതിയില്‍നിന്ന് പ്രൊഫ എസ് സീതാരാമന്‍ , NAPM സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ PTM ഹുസൈന്‍ ,

 കേണല്‍ (റിട്ട.) ജോയിജോസഫ് എന്നീ വിശിഷ്ടാതിഥികളും ആലോചനായോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണത്തില്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവയ്ക്കാം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാം. ക്ഷണിക്കുന്നു!

see for more details: http://dhanyabhoomika.blogspot.c...
ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ 

മൂന്നാമത് സംസ്ഥാനതലകൂടിയാലോചനായോഗം
സെപ്റ്റംബര്‍ 29 ഞായര്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ 
ആലപ്പുഴ SL പുരം ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രത്തില്‍

ബഹുമാന്യ സുഹൃത്തെ,
ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനതലത്തില്‍ ആദ്യം തൃശ്ശൂരും പിന്നീട് തിരുവനന്തപുരത്തും ആണ് യോഗങ്ങള്‍ നടന്നത്. ആ യോഗങ്ങളുടെ തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ജില്ലാതല ആലോചനാ യോഗങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനതലത്തില്‍ ഒരു കാമ്പയിന്‍ എന്ന നിലയില്‍ ഈ വിഷയം പൊതു സമൂഹത്തിലവതരിപ്പിക്കുന്നതിന് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഏഴു ജില്ലകളില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്.
ഇരുപത്തഞ്ചോളം സംഘടനകള്‍ ഈ കാമ്പയിനുമായി ഇതിനോടകം ബന്ധപ്പെട്ടുകഴിഞ്ഞു.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളുമായി കൂടുതല്‍ പ്രസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏകോപിതമായും ആസൂത്രിതമായും മുന്നോട്ടു നീങ്ങുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി സെപ്റ്റംബര്‍ 29 ന് ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആലപ്പുഴജില്ലയിലെ SL പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തില്‍വച്ച് ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗത്തിലേക്ക് താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു.
ഈ പരിപാടിയുടെ ഏകോപനത്തിന് പ്രത്യേക സമിതിയോ ഭാരവാഹികളോ ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളെ യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


                                      സ്‌നേഹാദരപൂര്‍വ്വം,
കെ. ജി. ജഗദീശന്‍ , സെക്രട്ടറി
SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം
ഫോണ്‍  : 9447086549
സണ്ണി പൈകട, കൊന്നക്കാട് പി.ഒ
കാസര്‍ഗോഡ് ഫോണ്‍ : 9446234997
യോഗസ്ഥലത്തെത്താനുള്ളവഴി:ചേര്‍ത്തല-ആലപ്പുഴ ഹൈവേയില്‍ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങുക. അവിടെ നിന്ന് 200 മീറ്റര്‍ തെക്കോട്ട് നടന്നാല്‍ ഹൈവേയുടെ അരികില്‍ തന്നെയുള്ള SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെത്താം. അകലെ നിന്ന് വരുന്നവര്‍ ദയവായി നേരത്തെയെത്തുക തലേന്ന് രാത്രിവരുന്നവര്‍ക്കും വെളുപ്പിന് വരുന്നവര്‍ക്കും വിശ്രമിക്കാനും കുളിക്കാനും മറ്റുമുള്ള സൗകര്യം അവിടെയുണ്ട്. നേരത്തെ വരുന്നവര്‍ ബന്ധപ്പെടുക. രാജീവ് മുരളി ഫോണ്‍ : 9400563869 

ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കും ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: 
http://bhakshyaswaraj.blogspot.in/   
Facebook name: Bhakshsya Swaraj (ഇതില്‍ മാത്രം Bhakshsya എന്നാണ് spelling)
Facebook page: Food-health swaraj, (just click 'like' to join)                     
ഇന്റെര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ വാര്‍ത്തകളും ഫോട്ടോകളും പ്രസംഗങ്ങളുടെ ഫോണില്‍ എടുത്ത വോയ്‌സ് റിക്കാര്‍ഡിങ്ങും അയയ്ക്കുക:
(e-mail id): bhakshyaswaraj@gmail.com 


Publicity Co-ordinator: Josantony, 'Annadhanyatha', 

Plassanal- 686579, phone: 9447858743  


No comments:

Post a Comment