Wednesday 17 June 2020

ഒരു ധനകാര്യ സ്വകാര്യം

ഒരേ ഇന്ത്യയില്‍ ഒരേ പെന്‍ഷന്‍ (One India One Pension - OIOP) എന്ന ആവശ്യത്തോട് യോജിപ്പുള്ള ഒരാളാണ് ഞാന്‍. എന്റെ ഒരു സ്നേഹിതന്‍ ഷാജി 'പെന്‍ഷന്‍ വേണ്ട ഭൂമി തരൂ' എന്ന മുദ്രാവാക്യവുമായി ഫേസ് ബുക്കില്‍  വന്നിട്ടുണ്ട്. അതിനോട് 'തന്റെ പെന്‍ഷനു പകരം എന്റെ ഒന്നര ഏക്കര്‍ ഭൂമി നല്കാം. തനിക്ക് എത്ര രൂപാ പെന്‍ഷനുണ്ട്?' എന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍  'നാളെത്തന്നെ ഉടമ്പടിയെഴുതാം' എന്നായിരുന്നു സ്‌നേഹിതന്റെ മറുപടി. എന്നെ പരിചയമുള്ള ഒരു സ്‌നേഹിതന്റെ (ഫേസ് ബുക്കില്‍) മുന്നറിയിപ്പ് ജോസാന്റണി ഒരു ബുദ്ധിമാനാണെന്നും സൂക്ഷിച്ചേ ഇടപെടാവൂ എന്നുമായിരുന്നു. എന്റെ പ്രതികരണത്തില്‍ തന്റെ പെന്‍ഷന്‍ എത്രമാത്രമുണ്ടെന്ന ചോദ്യവും ഉണ്ടായിരുന്നതാവാം കാരണം. എന്റെ ബുദ്ധി ഉപയോഗിക്കാതെ പ്രതികരണം പാടില്ല എന്നൊരു മുന്നറിയിപ്പായി ഞാന്‍ അതു സ്വീകരിച്ചു. അതിനാല്‍ എന്റെ പ്രതികരണം അല്പം താമസിച്ചു. അപ്പോള്‍ ഞാനെന്റെ വെല്ലുവിളിയില്‍നിന്നു പിന്തിരിഞ്ഞെന്ന മട്ടില്‍ ഷാജിയുടെ ഒരു പ്രതികരണവും കൂടി വന്നു. ഞാന്‍ പിറ്റേന്നു പത്തുമണിക്ക് എന്നെ ഫോണില്‍ ഒന്നു വിളിക്കാമോ എന്ന് ആരാഞ്ഞ് ഫേസ്ബുക്കില്‍ ഷാജിക്ക് ഒരു മറുപടി വിട്ടു.


ഏതായാലും എന്റെ ബുദ്ധി ഉപയോഗിച്ച ശേഷമേ എന്റെ വെല്ലുവിളിയുമായി മുമ്പോട്ടു പോകേണ്ടതുള്ളു എന്നു ഞാന്‍ തീരുമാനിച്ചു. എനിക്കുള്ള ധനശാസ്ത്രജ്ഞാനം 1982-ല്‍ ഗുരു നിത്യചൈതന്യയതിയോടൊപ്പം ഒരു പ്രത്യേക പഠനപരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നു ജനിച്ചതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. അതനുസരിച്ച് പണമല്ല, മനുഷ്യരുടെ അധ്വാനശേഷി ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് യഥാര്‍ഥ ധനമെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാല്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത, കൈമാറ്റമൂല്യം മാത്രമുള്ള പണമാണ് ഇന്ന് നമ്മെയെല്ലാം ഭരിക്കുന്നത് എന്ന യാഥാര്‍ഥ്യബോധവും എനിക്കുണ്ട്. ഏതുപയോഗത്തിനും ഉപയോഗിക്കാനാവും എന്നതിനാലാണ് ആ ആധിപത്യത്തിലെത്താന്‍ പണത്തിനും പണം കൈവശമുള്ളവര്‍ക്കും കഴിയുന്നത്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ എന്റെ പ്രശ്‌നം പഠിച്ചപ്പോള്‍ എന്റെ വെല്ലുവിളിയില്‍ എനിക്കു സംഭവിച്ച തെറ്റു ഞാന്‍ കണ്ടെത്തി.

രൂപായുടെ മൂല്യം 20 വര്‍ഷത്തില്‍ 10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു കൊണ്ടിരിക്കയാണെന്നും (1920-ല്‍ ഒരു രൂപായ്ക്ക് ഉണ്ടായിരുന്ന മൂല്യമേ 2020-ലെ 1 ലക്ഷം രൂപായ്ക്കുള്ളു) എന്നും ഭൂമിയുടെ ആസ്തിമൂല്യം എന്നും വര്‍ധിച്ചിട്ടേ ഉള്ളൂ എന്നും ഉള്ള സാമ്പത്തികവിദഗ്ധരുടെ കണ്ടെത്തല്‍ അറിയാവുന്ന ഞാന്‍ എന്റെ ആസ്തി മുഴുവന്‍ പെന്‍ഷന്‍ എന്ന സ്ഥിരവരുമാനത്തിനായി വിട്ടുകൊടുക്കുന്നത് വിഡ്ഢിത്തം ആണെന്ന് എനിക്കു വ്യക്തമായി. അതിനു പുറമേ One India One Pension - OIOP എന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുള്ള ജനകീയ മുന്നേറ്റം വിജയിക്കാനിടയായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കുകയും ചെയ്യുമല്ലോ. ഒരു സ്ഥിരവരുമാനം ഉറപ്പാക്കാന്‍ പോലും എനിക്കു കഴിയണമെന്നില്ല എന്നര്‍ഥം. ഷാജി (മറ്റു പലരും) എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്  അങ്ങനെ തന്റെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കപ്പെട്ടേക്കാം എന്ന ആശങ്കയോടെയാവുമെന്നു തോന്നിയപ്പോള്‍ ഞാന്‍ എന്റെ വെല്ലുവിളിയില്‍നിന്നു പിന്‍മാറുന്നു എന്ന് ഒരു സ്വകാര്യ FB message-ലൂടെ ഷാജിയെ അറിയിച്ചു.

എന്നാല്‍, ആ സന്ദേശത്തില്‍ അടിക്കുറിപ്പായി ഞാന്‍ ഇത്രകൂടി ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് നിത്യവൃത്തിക്ക് വേണ്ടത്ര വരുമാനം ഇല്ലാതിരുന്നതിനാല്‍ കുറെ കടം ഉണ്ടായിട്ടുണ്ട്. അതു വീട്ടാനും വീടിന്റെ മെയിന്റനന്‍സിനും കുറെ പണം ഉടന്‍തന്നെ ആവശ്യമുണ്ട്. വലിയ അളവില്‍ ഭൂമി ആസ്തിയായുണ്ടെങ്കിലും അതിനെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എനിക്കു കടമുണ്ടായത്.

എന്റെ അവസ്ഥ ഇന്നു കേരളത്തിലുള്ള ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥയാണ്. നല്ലൊരു കര്‍ഷകനായ മറ്റൊരു ഷാജി വെറും മലയിഞ്ചി നട്ടിട്ട് കാര്യമായ പണിയൊന്നും ചെയ്യാതെതന്നെ നാലുവര്‍ഷം കാത്തിരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ പതിനഞ്ചുലക്ഷം രൂപായെങ്കിലും ആദായമുണ്ടാക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. എന്നാല്‍ വിദേശത്തേക്കു കയറ്റുമതിചെയ്യുന്ന മലയിഞ്ചിയുടെ വില നിര്‍ണയിക്കുന്നതില്‍ കര്‍ഷകര്‍ക്കോ നമ്മുടെ ഭരണകൂടങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലും കടങ്ങള്‍ വീട്ടാതെ അത്രയുംകാലം പിടിച്ചുനില്ക്കാന്‍ ആവില്ലാത്തതിനാലും ആണ് ഞാന്‍ ആ സംരംഭം ഏറ്റെടുക്കാതിരിക്കുന്നത്. ഏതായാലും ഒന്നര ഏക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം നാലോ അഞ്ചോ ലക്ഷം രൂപായുടെ അറ്റാദായമുണ്ടാക്കാന്‍ സമഗ്രവീക്ഷണവും മൂലധനവുമുള്ള ഒരു കര്‍ഷകനു കഴിയും എന്നതൊരു വസ്തുതയാണ്.

കൃഷിഭൂമിയില്‍നിന്ന് മേല്പറഞ്ഞവിധത്തില്‍ മതിയായ ആദായമുണ്ടാക്കാന്‍ ഭക്ഷ്യാധിഷ്ഠിതമോ ഔഷധാധിഷ്ഠിതമോ ആയ, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. അതിനൊന്നുമുള്ള ശേഷി എനിക്കില്ലാത്തതിനാലും എന്റെ കടങ്ങള്‍ വീട്ടേണ്ടത് അടിയന്തിരമായ ഒരാവശ്യം ആയതിനാലും 24 ലക്ഷം രൂപായ്ക്ക് ആ സ്ഥലം വില്ക്കുക എന്ന തീരുമാനത്തില്‍നിന്ന് ഞാന്‍ പിന്‍വാങ്ങേണ്ടതില്ല എന്നു ഞാന്‍ തീരുമാനിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് 1980-കളില്‍ പ്രചരിപ്പിച്ചിരുന്ന ഞായറാഴ്ചക്കര്‍ഷകരെ ഒഴിവാക്കുക എന്ന മുദ്രാവാക്യം ഇന്ന് വളരെ പ്രസക്തമാണ്. ഒരു ഞായറാഴ്ചക്കര്‍ഷകന്‍ മാത്രമായ ഞാന്‍  എന്റെ ആസ്തി അതിനു തയ്യാറുള്ളവര്‍ക്ക് കൈമാറുന്നത് സമുചിതം മാത്രമാണ് എന്ന ബോധ്യം എനിക്കുണ്ട്.  

കൃഷിയില്‍ താത്പര്യമുള്ള, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യാൻ ശേഷിയുള്ള, ഷാജിയെപ്പോലെയുള്ളവര്‍ക്ക് പത്തുലക്ഷം രൂപാ മാത്രം രൊക്കം തന്നശേഷം പ്രതിമാസം 25000 രൂപാ വച്ച് എനിക്കും എന്റെ മരണശേഷം എന്റെ മകള്‍ക്കും തരാന്‍ തയ്യാറുണ്ടെങ്കില്‍ എന്റെ സ്ഥലം നല്കാന്‍ ഞാന്‍ തയ്യാറാണ് എന്നു വ്യക്തമാക്കുന്നു. (ഇരുപതു വര്‍ഷം കഴിയുമ്പോള്‍ 25000 രൂപായ്ക്ക് ഇന്നത്തെ 2500 രൂപായുടെ മൂല്യമേ ഉണ്ടാവൂ എന്ന ബോധ്യത്തോടെതന്നെയാണ് ഈ നിര്‍ദേശം.)

Tuesday 9 June 2020

ന്യൂ വേൾഡ് ഓർഡറിന്റെ ഭാഗമായ ഒരേ ലോക കറൻസി

 ആധികാരികത അവകാശപ്പെടുന്നില്ല.

പഠനത്തിനും ചർച്ചയ്ക്കും മാത്രം.  

ഒരിടക്ക് ഏറ്റവും ചൂട് പിടിച്ച വിഷയങ്ങളിൽ ഒന്നാണ് നോട്ട് നിരോധനം.നവംബറിൽ ഉണ്ടായ സംഭവം ആളുകളെ ഞെട്ടിച്ചത് ചില്ലറയൊന്നുമല്ല. കഴിഞ്ഞുപോയ ഒരു സംഭവം ആണെങ്കിലും ഭാവിയിൽ എല്ലാവരെയും ബാധിക്കുന്ന മഹാസംഭവത്തിന്റെ ആദ്യ ചുവടുവെപ്പ് ആയതിനാൽ അതിനെകുറിച്ച് പറയാതെ പോകാൻ സാധ്യമല്ല.

നോട്ടുനിരോധനം വിജയമോ പരാജയമോ എന്ന ചർച്ച ഇപ്പോഴും അവസാനിക്കുന്നില്ല. പലരും മോഡിയെ കുറ്റം പറഞ്ഞെങ്കിലും പ്രധാന മന്ത്രിയുടെ ധൈര്യത്തെ രഹസ്യം ആയെങ്കിലും അഭിനന്ദിക്കുന്നു. എന്നാൽ നോട്ട് നിരോധനം നരേന്ദ്ര മോഡിയുടെ തലയിൽ വിരിഞ്ഞ ബുദ്ധിയല്ല, അതിന്റെ ഉദ്ദേശം കള്ളനോട്ടു തിരികെ പിടിക്കുകയും അല്ല. ഒരുപാടുനാളുകളായി എലൈറ്റ് എന്ന വമ്പൻ ശൃംഖല നടപ്പിലാക്കാൻ ശ്രമിക്കുന്ന ന്യൂ വേൾഡ് ഓർഡർ അതിന്റെ ഭാഗമാണ്‌ ക്യാഷ്‌ലെസ്സ് ഇക്കോണമി അഥവാ നോട്ടുകൾ മുഴുവൻ ഇല്ലാതാക്കി ഡിജിറ്റൽ കറൻസി ആക്കുക. അതിന്റെ ആദ്യ പരീക്ഷണ ശാല അല്ലെങ്കിൽ ഗിനി പിഗ് ആയി ഇന്ത്യയെ ഉപയോഗിച്ചു അതിന്റെ മേൽനോട്ടം മാത്രമാണ് മോദിക്ക് ഉണ്ടായിരുന്നത്.

ആദ്യമേ പറയട്ടെ ലോകത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന എലൈറ്റ് എന്ന ശൃംഖലയെ പറ്റിയും അതിന്റെ ഭാഗമായ ബാങ്കിംഗ് കാർട്ടലിനെ പറ്റിയും അറിയാത്തവർക്ക് ഈ എഴുത്ത്‌ എത്രത്തോളം മനസിലാകാൻ സാധിക്കും എന്ന് എനിക്ക് അറിയില്ല. ലോകത്തെ നിയന്ത്രിക്കുന്നതിൽ ബാങ്കർമാർക്കുള്ള പങ്ക് നിസ്സാരമല്ല, അപ്പോൾ പലരും ചോദിക്കും ഏതു ബാങ്ക്? മോഡിയെ നിയന്ത്രിക്കാൻ മാത്രം ഇവർ ശക്തമാണോ എന്നൊക്കെ, തീർത്തും ന്യായമായ ഒരു ചോദ്യമാണ്. കുറച്ചുകാലം മുൻപത്തെ ചരിത്രം പറഞ്ഞ് തുടങ്ങണം. ബ്രിട്ടീഷുകാർ വരുന്നതിനുമുന്പ് ലോകത്തിലെ ഏറ്റവും സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ അവരുടെ ഒരുപാട് വർഷത്തെ ഭരണത്തിന് ശേഷം ഏറ്റവും ദരിദ്ര രാജ്യമായി മാറി. അന്ന് ഇന്ത്യയിൽനിന്നും കൊണ്ടുപോയ സ്വർണങ്ങൾക്ക് കണക്കുകളില്ല, അവരുടെ കണ്ണിൽപ്പെടാതെ വളരെ നേരിയ ഭാഗം ഒളിപ്പിച്ചുവെച്ചിരുന്ന പത്മനാഭസ്വാമി ക്ഷേത്രംതുറന്നപ്പോൾ ഉണ്ടായ അവസ്ഥ കണ്ടുകാണുമല്ലോ. നമ്മളിൽനിന്നും കൊണ്ട് പോയത് എത്രത്തോളം എന്ന് ഓർത്തുനോക്കുക സാധ്യമല്ല . ആ സമ്പത്തുകൾ ചെന്നെത്തിയിരുന്നത് ബ്രിട്ടീഷ് റാണിക്ക് അല്ല കോര്പറേഷന് ഓഫ് ലണ്ടൻ എന്നിടത്തേക്കാണ്, ഇന്ത്യ ഭരിച്ചിരുന്നതും അവരാണ്. അത് ഒരു വ്യക്തി അല്ല ഒരു ബാങ്കിംഗ് ശൃംഖലയാണ്. അവരാണ് ഇന്നും നമ്മെ ഭരിക്കുന്നത്

ഓരോ യുദ്ധങ്ങൾ ഉണ്ടാക്കുന്നതിലും നിയന്ത്രിക്കുന്നതിലും അവർക്ക് പങ്കുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ ബാങ്കായ റിസേർവ് ബാങ്ക് അവിടേക്കാണ് ഓഡിറ്റ് റിപോർട്ടുകൾ ചെല്ലുന്നത്, അവയെ നിയന്ത്രിക്കുന്ന ഒന്നാണ് വേൾഡ് ബാങ്ക്, എല്ലാ രാജ്യങ്ങൾക്കും കോടികണക്കിന് പണം വാരിക്കോരി നൽകുന്നത് വേൾഡ് ബാങ്ക് ആണ്. എന്നാൽ വേൾഡ് ബാങ്കിന് പണം എവിടെനിന്നും വരുന്നു?..... .. അതിന്റെ ഉത്തരമാണ് ഫെഡറൽ റിസേർവ് ബാങ്ക്. ഓഡിറ്റിംഗ് വേണ്ടാത്ത ലോകത്തിലെ ഒരേ ഒരു ബാങ്ക്. ആരാണ് അവയുടെ ഉടമസ്ഥൻ? ഡേവിഡ് റോതസ്ചൈൽഡ് എന്ന വ്യക്തിയുടെയും മറ്റു സമ്പന്നന്മാരുടെയും കീഴിലാണ് ഈ ബാങ്ക് നിലനിൽകുന്നത്. ചില സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി പ്രവർത്തിക്കുന്നവർ ലോകബാങ്കിനു വരെ കടം കൊടുക്കുമ്പോൾ അവരുടെ സ്വാധീനം എന്തെന്ന് മനസിലാക്കാം. ഓരോ രാജ്യങ്ങൾക്കും വേൾഡ് ബാങ്ക് വഴി പണം നൽകി ആ രാജ്യത്തെ ഭരണാധികാരികളെയും നിയമങ്ങളെയും നിയന്ത്രിക്കുന്ന ശൃംഖല ആയി അവർ മാറിക്കഴിഞ്ഞു. എന്നാൽ ബാങ്കർമാരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാൽ ജനങ്ങളിൽ ഉണ്ടാവുന്നുള്ള ആശങ്കകൾ ഇല്ലാതെയാക്കാൻ അവ മറച്ചുവെക്കുന്നു. ബാങ്കർമാരുടെ ഉൽഭവത്തെ പറ്റി പിന്നീട് പറയാം.

ഇന്ത്യയിൽ നോട്ടുനിരോധിച്ചപ്പോൾ ആളുകൾക്ക് ആർക്കും ATMൽ പണം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു, പണം വലിക്കുന്നതിന്, പണം കൈവശം വെക്കുന്നതിന്, അങ്ങനെ ഒരുപാട് നിയന്ത്രണവും നിയമവും വന്നു. യഥാർത്ഥത്തിൽ അങ്ങനെ ഒരു സാഹചര്യം മനഃപൂർവം ഉണ്ടാക്കിയതാണ്. ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി നരേന്ദ്ര മോദി ഒരുപാട് നാളുകളായി പരാമർശിക്കുന്ന ഒന്നായിരുന്നു, പ്രധാന മന്ത്രി ധന് ജൻ യോജന എന്ന എല്ലാവർക്കും ബാങ്ക് എന്ന പദ്ധതി ഒരുപാട് പരിശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഇന്ത്യയിൽ പകുതിയിലേറെ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല, പദ്ധതി വിജയിക്കാത്തതിനാൽ ജനങ്ങളെ ക്യാഷ്‌ലെസ്സ് എക്കണോമിയിലേക്ക് തള്ളി താഴെയിട്ടു. ബാങ്കർമാരുടെ ഉദ്ദേശവും നടന്നു എല്ലാവരുടെ സമ്പാദ്യവും അവരുടെ കീഴിൽ തന്നെ വന്നുപെട്ടു, ബാങ്കിനെ ആശ്രയിക്കാതിരുന്നവരും അവരുടെ വലയത്തിലായി. ഉദ്ദേശം ഒന്നുമാത്രം എല്ലാവരും അവരെ ആശ്രയിക്കണം. ഇനി ഭാവിയിൽ ഇന്ത്യയിൽ വരാൻ പോകുന്നതും പറയാം.
പലരും പറയുന്ന ഒന്നാണ് നരേന്ദ്ര മോദി അങ്ങനെ ചെയ്യില്ല,ബാങ്കർമാരുടെ താളത്തിന് തുളില്ല എന്നൊക്കെ. നിങ്ങൾക്ക് ആ വ്യക്തിയെ നേരിട്ട് അറിയുമോ? ആദ്യം Rss എന്ന സങ്കടനയിലേക്ക് വരാം, ഇന്ത്യയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന സംഘടന. കേന്ദ്രത്തിൽ ആര് മന്ത്രിമാർ ആവണം എന്ന്‌ തീരുമാനിക്കുന്നതിൽ പോലും അവർക്ക് വലിയ പങ്കുണ്ട്. എന്നാൽ Rss എന്ന സംഘടന ഉണ്ടാക്കിയത് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉണ്ടാക്കിയതും അവർതന്നെ. Rss എന്ന സംഘടനയെ നിയന്ത്രിക്കുന്നത് ഇസ്രായേൽ എന്ന രാജ്യത്തിന്റെ ഇന്റലിജിൻസ് ഏജൻസി ആയ മൊസാദ് ആണ്. പലരും അറിയാത്ത ഡീപ്പ് സ്റ്റേറ്റ് എന്ന ഒന്നുണ്ട് ഭരണാധികാരികളെ ചരടുവലിക്കുന്നവർ. അവർ നിഗൂഢമായി നമ്മുടെ കാണാമറയത്ത്‌ നിലനിൽക്കുന്നു. ഇസ്രയേലിനോടുള്ള സ്നേഹം ഒരുപാട് തവണ RSS, BJP തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

മോദിയെ വിശ്വസിക്കാതിരിക്കാൻ ഒരുപാട് ഒരുപാട് കാരണങ്ങൾ ഉണ്ട് 1) rss മൊസാദ് ബന്ധം, 2 ആധാർ 3) മോദിയും APCO യും ആയുള്ള ബന്ധം. പലരും അവയെപ്പറ്റി കേട്ടുകാണില്ല ഒരു വ്യക്തിക്ക് പബ്ലിക് ഇമേജ് ഉണ്ടാക്കികൊടുക്കാൻ പ്രവർത്തിക്കുന്ന ഒരു കമ്പനി, പൊതു ജനങ്ങളുടെ സൈക്കോളജി പഠിച് അവരുടെ ക്ലയന്റിന് നല്ല ഇമേജ് ഉണ്ടാക്കികൊടുക്കുക. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നരേന്ദ്ര മോദിയുടെ ഏറ്റവും ശക്തനായ നേതാവ് എന്ന ഇമേജ് എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് APCO. ആപ്‌കോ ROTHSCHILD ബാങ്കർമാരുടെ പ്രിയപെട്ടവരാണ്. 4)ഇസ്രയേലിലെ ഡിഫെൻസ് ഫെർമിന്റെ ഭാഗമായ അദാനിയുമായുള്ള അടുത്ത ബന്ധം 5) നോട്ടുകൾ പ്രിന്റ് ചെയുന്ന ഡാ ലാ റൂ എന്ന ബ്രിട്ടീഷ് കമ്പനിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു - ഇവർ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി ആയി അടുത്ത ബന്ധം പുലർത്തുന്നവർ, 6) നോട് നിരോധിച്ചപ്പോൾ ഇന്ത്യയിൽ ശക്തമായ paytm വാലറ്റ് അവയുടെ മേജർ സ്റ്റേക്ക് ഹോൾഡർ ആലിബാബ -2014 ൽ അവരുടെ പ്രൊമോഷൻ റോതസ്ചൈൽഡ് ഏറ്റെടുത്തു 7)Gst അങ്ങനെ അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്.

ക്യാഷ്‌ലെസ്സ് കറൻസി

ക്യാഷ്‌ലെസ്സ് ഇക്കോണമി ആണ് വേണ്ടത് എന്ന് ബിൽഗേറ്റ്സ് അടക്കം പ്രമുഖരെല്ലാം പറഞ്ഞുകഴിഞ്ഞു. അടുത്ത ഘട്ടം നോട്ടുകൾ ഇല്ലാതെ ആക്കുക എന്നതാണ്. പലരും നോട്ടുനിരോധനത്തെ പഴിക്കുമ്പോഴും യഥാർത്ഥ ലക്ഷ്യം വളരെ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ദിവസേന 230 കോടി രൂപയുടെ ഓൺലൈൻ ട്രാൻസാക്ഷൻ നടക്കുന്നു 10ലക്ഷത്തിൽപരം ടിക്കറ്റുക ഓൺലൈൻ ആയി റയിൽവേ വഴി ബുക്ക്‌ ചെയുന്നു എന്ന് അവകാശപ്പെടുന്നു. എന്തിന് ഇപ്പോൾ മൊബൈൽ റീചാർജ് വരെ ഓൺലൈൻ ആയി മാറിക്കഴിഞ്ഞു. ക്യാഷ്‌ലെസ്സ് ആവണമെങ്കിൽ ആദ്യപടി ചിലവ് കുറച് ഇന്റർനെറ്റ്‌ നൽകുക എന്നതാണ്. അതിനായി ബിൽഗേറ്റീസിനെ നിയമിച്ചു, ബിൽഗേറ്റഡ് വഴി അംബാനി ജിയോ ഇന്ത്യയിൽ എത്തിച്ചു. ലക്ഷകണക്കിന് കോടികൾ മുടക്കി ജിയോ മാസങ്ങളോളം ഇന്റർനെറ്റ്‌ നൽകിയത് അവ നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകം ആക്കുക എന്ന ഉദ്ദേശത്തിലാണ്. അംബാനിക്ക് പണം നൽകിയത് ബാങ്കർമാരാണ് അംബാനി ഒരു ഇടനിലക്കാരനാണ്. സ്വീഡൻ, ഡെൻമാർക്ക്‌, ഫിൻലൻഡ്‌ എന്നീ രാജ്യങ്ങൾ ക്യാഷ്‌ലെസ്സ് എക്കണോമിയിലേക്കു ഏകദേശം എത്തിക്കഴിഞ്ഞു. ഇന്ത്യയിൽ അതിന്റെ ഭാഗമായി ഒരുപാട് ATM അടച്ചുതുടങ്ങി. അധികം വൈകാതെ നോട്ടുകളെല്ലാം നിരോധിക്കും.

ആധാർ
കുറച്ച് വര്ഷങ്ങള്ക്കുമുൻപ് ആധാർ വരുന്നു എന്നുപറഞ്ഞപ്പോൾ പലരും ചിരിച്ച് തള്ളിയിരുന്നു. നമ്മളുടെ കൈരേഖകളും, കണ്ണിലെ റെറ്റിന വരെ പകർത്തിയെടുത്തു. ഇപ്പോൾ റേഷൻ കാർഡ് ആയി ബന്ധപ്പിച്ചു കഴിഞ്ഞു. എത്രത്തോളം അപഹാസ്യവും അപകടകരവും ആണ് എന്ന് ആലോചിക്കുക. നിങ്ങൾക്ക് ഭക്ഷണം വാങ്ങണമെങ്കിൽ പോലും അവയുമായി ബന്ധിപ്പിക്കണം.ചുരുക്കിപ്പറഞ്ഞാൽ ഗവണ്മെന്റ് അറിയാതെ ഭക്ഷണം പോലും വാങ്ങാൻ സാധ്യമല്ല. മൊബൈൽ ആയി ബന്ധിപ്പിക്കും എന്ന് ഞാൻ പറഞ്ഞപ്പോഴും ചിരിച്ചവർ ഉണ്ട്.

ഇനി വരാൻ പോകുന്ന കാര്യങ്ങൾ

ആധാറും സോഷ്യൽ മീഡിയ ആയി ബന്ധിപ്പിക്കും, ആധാറും പാസ്സ്പോർട്ടുമായി ബന്ധിപ്പിക്കും
ആധാറും ഡ്രൈവിംഗ് ലൈസൻസ് ആയി ബന്ധിപ്പിക്കും.
ആധാറും വോട്ടർ ഐഡി ആയി ബന്ധിപ്പിക്കും
നിങ്ങളുടെ വീടിന്റെ ആധാരം മറ്റ് രേഖകൾ അങ്ങനെ മുഴുവൻ ഇലക്ട്രോണിക് ആവും. കടലാസ് രേഖകൾ ഒന്നും ഉണ്ടാവില്ല. അതിനുശേഷം അവയും ആധാറുമായി ബന്ധിപ്പിക്കും. അതിനുശേഷം അരിമണിയോളം വലിപ്പമുള്ള RFID ചിപ്പ് കയ്യിലേക്ക് കുത്തിവെക്കും. പിന്നീട് എല്ലാ രേഖകളും നിങ്ങളുടെ കയ്യിൽ മാത്രമാവും.
ഭാവിയിൽ ഇവ ലിങ്ക് ചെയ്യാതെ കുക്കിംഗ്‌ ഗ്യാസ്, സ്ഥലം വാങ്ങിക്കുക, വിദേശ യാത്ര ചെയ്യുക, കർഷകർക്ക് വിത്തുകൾ ലഭിക്കുക എന്നിവയൊന്നും സാധിക്കില്ല. ഓസ്ട്രേലിയ, ജപ്പാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ ഇവക്ക് വലിയ പ്രചരണം നൽകുന്നുണ്ട്. സ്വീഡനിൽ 4000അധികം പേർ ഇവ ശരീരത്തിൽ കയറ്റി കഴിഞ്ഞു എന്നാണ് വരുന്ന വിവരങ്ങൾ. പല രാജ്യങ്ങളും നിയമങ്ങളും പാസ്സ് ആക്കിതുടങ്ങി.
ഇപ്പോൾ നടക്കുന്ന ഒരുപാട് അവയവ കടത്തുകൾക്കും മിസ്സിംഗ്‌ കേസുകൾക് ഉന്നതരുടെ അനുവാദം ഉണ്ടെന്ന് വിശ്വസിക്കാതെ നിർവാഹമില്ല. അതിന്റെ പിന്നിലും ഉദ്ദേശങ്ങൾ ഉണ്ട്. എല്ലാം ആധാറുമായി ലിങ്ക് ചെയ്‌തതിന്‌ ശേഷം ഒരുപാട് പീഡനങ്ങളും മിസ്സിംഗ്‌ കേസുകളും ഉണ്ടാകാൻ സാധ്യതയുണ്ട്, കാരണം Rfid കുത്തിവെച്ചാൽ നമ്മളുടെ ലൊക്കേഷൻ കൃത്യമായി അറിയാം. അന്ന് സുരക്ഷക്ക് വേണ്ടി മാധ്യമങ്ങൾ മുറവിളികൂട്ടും, ഇവക്ക് വൻ പ്രചാരണ നൽകും, എല്ലാവരും RFID ചിപ്പ് നിർദേശിക്കും. ഒടുവിൽ സുരക്ഷ മുൻകണ്ട്‌ ജനങ്ങൾ കയ്യിലേക്ക് കുത്തികയറ്റുവാൻ അനുമതി നൽകും.

വലിയ തോതിൽ വരും വർഷങ്ങളിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കും, അടുത്ത 10 വർഷത്തിനുള്ളിൽ കേട്ടുകേൾവിയില്ലാത്ത മഹാമാരികളായ വൈറസ് പടർന്നു പിടിക്കും, മാധ്യമങ്ങൾ ഉപയോഗിച്ച് നമ്മെ ഭയത്തിലാഴ്ത്തും, ഒരു martial law നിലവിൽ വരും. ലോകമെന്പാടും പടർന്നു പിടിക്കാതിരിക്കാൻ അസുഖം ബാധിച്ചവരെ ട്രാക്ക് ചെയ്യണം എന്ന ആവശ്യം ഉന്നയിക്കും, ഒടിവിൽ ഡിജിറ്റൽ ആയിത്തന്നെ വാക്‌സിനേഷൻ കുത്തിവെപ്പിക്കും, ഡിജിറ്റൽ റെക്കോർഡുകളും rfid ചിപ്പിലേക്ക് കയറ്റും, ഡിജിറ്റൽ വാക്‌സിനേഷൻ ഇല്ലാതെ മറ്റുരാജ്യങ്ങളിലേക്കു പോകൻ സാധ്യമല്ലാത്ത അവസ്ഥ ഉണ്ടായേക്കും. നിർബന്ധിതമായി വാക്‌സിനേഷനും അവ കയ്യിലേക്ക് കുത്തിവെക്കാനും നിർബന്ധിതരാകും, മാധ്യമങ്ങൾ സാധാരണ മരണങ്ങൾ വൈറസ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഭയത്തിലാഴ്ത്തും. നോട്ടിലൂടെ വൈറസ് ബാധിക്കുന്നു എന്ന വ്യാജ വാർത്തകൾ പുറത്തുവിട്ട് ജനങ്ങളെ കറൻസി ഉപയോഗിക്കുന്നതിൽനിന്നും വിലക്കാം. വൈറസ് മുഘേന ഒരുപക്ഷെ ഭാവിയിൽ വലിയൊരു റീസെഷൻ ഉണ്ടായേക്കാം, സകലതും തകർന്നടിഞ്ഞു, ദരിദ്രവും പട്ടിണിയും, തൊഴിലില്ലായ്മയും ഉണ്ടായേക്കാം, അതിന് പരിഹാരമായി ക്യാഷ്‌ലെസ്സ് കറൻസി എന്ന ആശയം മുന്നോട്ടുവെക്കുവാൻ വളരെ അധികം സാധ്യത. കാരണം ഒരുപാട് വർഷങ്ങളായി ബിൽഗേറ്റ്സ് വൈറസുകളെ പറ്റി പറഞ്ഞ് ഒരുപാട് വ്യാചലനാകുന്നുണ്ട്, അവയുടെ ഉദ്ദേശം വൈറസ് മുഘേന ഒരു റീസെഷൻ ഉണ്ടാക്കാൻ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പലരും പറയുന്ന ഒരു കാര്യമാണ് rfid ചിപ്പ് നല്ലതാണ് ടെക്നോളജി വളരും എന്നൊക്കെ. എന്നാൽ ചില പ്രശ്നങ്ങൾ ഉണ്ട് അവ കുത്തി കഴിഞ്ഞാൽ പിന്നീട് നിങ്ങൾ വെറും നമ്പർ മാത്രമാണ്. അതിൽ ഘടിപ്പിച്ചിരിക്കുന്ന Gps നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി ട്രാക്ക് ചെയ്യും. അമേരിക്കയിൽ ഒരുപാട് മുസ്ലിം പൗരന്മാർ എന്ത് വാങ്ങുന്നു അപകടകരമായ വല്ലതും ആണോ, തീവ്രവാദം ഉണ്ടോ എന്നറിയാൻ cia നിരീക്ഷണം നടത്തുന്നു. വാള്മാര്ട് എന്ന കമ്പനി ഒരു വ്യക്തി മദ്യപാനിയാണ് എന്ന് തെളിയിക്കാൻ ആ വ്യക്തിയുടെ പേർസണൽ വിവരങ്ങൾ ചോർത്തി എന്ന പേരിൽ ഉണ്ടായ പ്രശ്നങ്ങളും ചില്ലറയല്ല. പലയിടങ്ങളിലും ID രേഖയിലെ GPS ഉപയോഗിച്ച് കിഡ്നി ഡോണർമാർ ഉണ്ടോ എന്ന് പരിശോദിക്കുകയും ആക്‌സിഡന്റ്, അങ്ങനെ മറ്റ് രീതികൾ ഉപയോഗിച്ച് അവയവങ്ങൾ എടുത്ത് മാറ്റുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്.
വലിയൊരു സാമ്പത്തിക പ്രതിസന്ധി ഭാവിയിൽ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു, എല്ലാവരും കരുതിയിരിക്കുക. അവ മുഖ്യ കാരണമാക്കി നോട്ടുകൾ നിരോധിക്കാം. ഇനി അതിന്റെ മറ്റ് പ്രശ്നങ്ങൾ ആണ് എല്ലാവർക്കും അവരുടേതായി പ്രൈവസി ഉണ്ടാകും, ക്യാഷ് ഇല്ലാതെയായാൽ നിങ്ങൾ എന്ത് വാങ്ങുന്നു എന്ത് ചെയുന്നു അങ്ങനെ എല്ലാ നീക്കങ്ങളും അവരുടെ കീഴിൽ ആയിരിക്കും. ഭാവിയിൽ നിങ്ങൾ ഗവണ്മെന്റ് എതിരെ അല്ലെങ്കിൽ വമ്പൻ ബാങ്കർമാർക്കെതിരെ പ്രതികരിച്ചാൽ, പ്രക്ഷോഭം ഉണ്ടാക്കിയാൽ അവർ നിങ്ങളുടെ എല്ലാ രേഖകളും ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും. നിങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന യാതൊരു രേഖയും പിനീട് ഉണ്ടാകുകയില്ല. എല്ലാം ഓൺലൈൻ വഴി മാത്രം ചെയുന്ന ലോകത് നമ്പറുകളായ നമ്മൾക്ക് ഭക്ഷണം കഴിക്കാൻ പോലും സാധ്യമായേക്കില്ല. അവർക്ക് ഏതുനേരവും പൊട്ടിച്ചുകളയാനുള്ള ഒരു സിം കാർഡ് മാത്രമായി ഒരു വ്യക്തി മാറിയേക്കും. ചെറുകിട കച്ചവടക്കാർ എത്രയും പെട്ടന്ന് ഓൺലൈൻ പഠിക്കുക അതുമാത്രമാണ് അവർക്ക് മുന്നിലുള്ള ഏക വഴി.
ഭാവിയിൽ നിങ്ങൾ എന്ത് ചെയുന്നു, എങ്ങോട്ട് പോകുന്നു, എന്ത് കഴിക്കുന്നു, എന്ത് വാങ്ങുന്നു, അങ്ങനെ എല്ലാം അവരുടെ നിരീക്ഷണത്തിൽ ആയിരിക്കും. ന്യൂ വേൾഡ് ഓർഡറിന്റെ ഭാഗമായ ഒരേ ലോക കറൻസി എന്ന എലൈറ്റ് അജണ്ട വിദൂരമല്ല