Tuesday 9 March 2021

ആരോഗ്യഇൻഷ്വറൻസ് - സവിശേഷ ആനുകൂല്യങ്ങൾ

എന്റെ ഭാര്യക്ക് ഹൃദയാഘാതം ഉണ്ടായത് വളരെ അപ്രതീക്ഷിതമായി ആയിരുന്നു. അതും അവധിദിവസം. അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അവിടത്തെ ഹൃദ്രോഗവിദഗ്ധൻ വടക്കൻകേരളത്തിലുള്ള വീട്ടിലാണ്. ആശുപത്രി അധികൃതർ .സി.ജി. എടുത്ത് ഓൺലൈനിലൂടെ അദ്ദേഹത്തിനയച്ചുകൊടുത്തതിനാൽ ഉടൻതന്നെ ഉചിതമായ ചികിത്സാനിർദേശം കിട്ടി. ചങ്കിനുവേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ലാത്തതിനാൽ എത്രയും വേഗം ആൻജിയോഗ്രാഫിയും ആൻജിയോ പ്ലാസ്റ്റിയും ചെയ്യണമെന്ന് അവർ പറഞ്ഞെങ്കിലും  പരിചിതനായ ഒരു ഡോക്ടറുള്ള മറ്റൊരു ഹോസ്പിറ്റലിൽ പോയി വിദഗ്ധോപദേശം തേടാനാണ് ഞങ്ങൾ തീരുമാനിച്ചത്. അവിടെ ചെന്ന് ആൻജിയോഗ്രാഫി ചെയ്തപ്പോൾ രണ്ടു ബ്ലോക്കുകളുണ്ടെന്നും ഉടൻതന്നെ ആൻജിയോപ്ലാസ്റ്റിചെയ്യുന്നില്ലെങ്കിൽ ഓപ്പൺഹാർട്ട് സർജറിതന്നെ വേണ്ടിവന്നേക്കാം എന്നും വ്യക്തമായി. അങ്ങനെ ആൻജിയോപ്ലാസ്റ്റി നടത്തി. ഒരു ബ്ലോക്കേ മാറ്റാനായുള്ളു. തുടർന്ന് കിലേഷൻ തെറാപ്പി എന്നൊരു സംവിധാനത്തിലൂടെ രോഗാവസ്ഥ ഏതാണ്ട് ശമിച്ച അവസ്ഥയിലാണ്. അവർക്ക് ഇപ്പോൾ അറുപതുവയസ്സുണ്ട്. ഞാൻ ഒരു കുടുംബ ഇൻഷ്വറൻസ് എടുത്താൽ, ഇപ്പോഴത്തെ രോഗാവസ്ഥ സംബന്ധിച്ച് പരിശോധനനടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റു നല്കിയാൽ അവരെയും അതിൽ പെടുത്താനാവുമോ?

ഞങ്ങൾ സമാന്തരചികിത്സകളിലും ഗൃഹവൈദ്യങ്ങളിലും അലോപ്പതിയെക്കാൾ വിശ്വസിക്കുകയും അതനുസരിച്ച് ചികിത്സകൾക്ക് വിധേയരാവുകയും ചെയ്യുന്നവരാണ്. ആരോഗ്യഇൻഷ്വറൻസുകളെടുക്കുന്നവർക്ക് അലോപ്പതിചികിത്സകൾക്കല്ലാതെ ചികിത്സാസഹായം കിട്ടുകയില്ലാത്തതിനാലാണ് ഞങ്ങൾ ആരോഗ്യഇൻഷ്വറൻസൊന്നും എടുത്തിട്ടില്ലാത്തത്.

ആധുനിക വൈദ്യശാസ്ത്രരീതിയിലുള്ള പഠനങ്ങളുടെ പിൻബലമുള്ള കിലേഷൻതെറാപ്പി, യോഗചികിത്സ, മാക്രോബയോട്ടിക്സ് മുതലായവയിലൂടെ ചികിത്സിക്കുന്നവർക്കും ആരോഗ്യഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാവുമോ?

മേല്പറഞ്ഞ അനുഭവങ്ങളുടെയും ചോദ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യയി ഈയിടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ള  ഒരു ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുമായി ടൈ-അപ് ഉണ്ടാക്കിയിട്ടുള്ള cgn247.com എന്ന കമ്പനിയെപ്പറ്റി അറിയുന്നത്. (ആരോഗ്യ ഇൻഷ്വറൻസുവിതരണം മാത്രമല്ല, ആ കമ്പനിയുടെ പ്രവർത്തനമേഖല. വിശദവിവരങ്ങൾ http://navamukhan.blogspot.com/2021/02/blog-post_17.htm-l സന്ദർശിച്ച് അതിൽ കൊടുത്തിച്ചുള്ള വിവരങ്ങൾ വായിച്ചും ലിങ്കിലെ വീഡിയോ കണ്ടും മനസ്സിലാക്കാവുന്നതാണ്.) 

തുടർന്ന് കേരളത്തിലെ ആരോഗ്യസ്ഥിതിയുടെ സവിശേഷതകൾ സംബന്ധിച്ച പഠനങ്ങളുടെയും ലഭ്യമായ വിവരങ്ങളുടെയും സംഗ്രഹമാണ് താഴെ കൊടുക്കുന്നത്:

കേരളം ആയുർദൈർഘ്യം, ശിശുമരണനിരക്ക് എന്നിവ വച്ച് ലോകത്തിലെ വികസിതരാജ്യങ്ങളിൽത്തന്നെ പലതിന്റെയും മുൻനിരയിലാണ് എന്നത് മിക്കവർക്കും അറിയാവുന്ന വസ്തുതയാണ്. ഓരോ പ്രദേശത്തും ഉള്ള ആയുർവേദ, ഹോമിയോ, അലോപ്പതി ചികിത്സകൾക്കുള്ള സർക്കാർസംവിധാനങ്ങളുടെ എണ്ണവും ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെയേറെയാണ്. എന്നാൽ ജീവിതശൈലീരോഗങ്ങളുടെ വ്യാപനവും രോഗാതുരതയും കണക്കിലെടുക്കുമ്പോൾ ആരോഗ്യനിലവാരത്തിൽ കേരളം വളരെ പിന്നിലാണെന്നും കാണാം. സാഹചര്യത്തിൽ കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ട ഒരു സംവിധാനമാണ് ആരോഗ്യ ഇൻഷ്വറൻസ് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാനിടയില്ല.

ഓരോ വർഷവും ഒറ്റത്തവണയായി പ്രീമിയമടയ്ക്കാൻ കൈവശം പണം ഉണ്ടാവാറില്ലാത്തതിനാലും അത് മാസത്തവണകളായി അടയ്ക്കാൻ സംവിധാനമില്ലാത്തതിനാലും ആരോഗ്യഇൻഷ്വറൻസൊന്നും എടുത്തിട്ടില്ലാത്ത ധാരാളം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയുള്ളവർക്കെല്ലാം തൃപ്തികരമായ ചികിത്സാ ഇൻഷ്വറൻസ് ഉറപ്പുനല്കിക്കൊണ്ട് നമ്മുടെ നാട്ടിൽ  അടുത്തകാലത്ത്പ്രവർത്തനം തുടങ്ങിയിട്ടുള്ള  ആരോഗ്യ ഇൻഷ്വറൻസ് കമ്പനി ചികിത്സാ-അനുബന്ധ ചെലവുകൾ ലഭ്യമാക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി ചികിത്സകൾക്കായി ചെലവാകുന്ന തുകയും  പോളിസിയുടെ  പരിധിയിൽ ഉൾപ്പെടും. ഇത്‌  ഇൻഷ്വറൻസ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.
For more details: 8355904792
To join register free 
https://cgn247.com/register?id=Josan&pos=D

Sunday 7 March 2021

മീനച്ചിലാറ്റിൽ പനയ്ക്കപ്പാലത്ത് മുക്കാലടിപ്പാലംമുതൽ പടിഞ്ഞാറു ഭാഗത്തുള്ള തുരുത്തുകൾ

 


ജോസാന്റണി മൂലേച്ചാലിൽ - മൊബൈൽ 9447858743 വാട്ട്‌സാപ്പ് 8848827644

തലപ്പുലം പഞ്ചായത്തിലെ ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാൻ നേതൃത്വംവഹിച്ച, പഞ്ചായത്തിലെ ജൈവവൈവിധ്യസംരക്ഷണസമിതി അംഗവുംകൂടിയായ ഒരാൾ ആണ് ഞാൻ.

പനയ്ക്കപ്പാലത്ത് മീനച്ചിലാറ്റിന്റെ തീരത്ത് താമസിക്കുന്ന ഞങ്ങളുടെ കടവിൽ അറുപതു വർഷം മുമ്പ് കെട്ടുവള്ളങ്ങൾ ചരക്കുകളുമായി എത്തിയിരുന്നത് എനിക്ക് ഓർമയുണ്ട്. അക്കാലത്ത് റോഡുകളും ബസ്സുകളും കുറവായിരുന്നതിനാൽ ചരക്കുഗതാഗതം കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു. കെട്ടുവള്ളങ്ങളിൽത്തന്നെ താമസിച്ചിരുന്ന വള്ളക്കാർ ഉപ്പിനും കുടിവെള്ളത്തിനും തീയ്ക്കുമൊക്കെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഓരോ വർഷത്തെയും രണ്ടോ നാലോ തവണത്തെ വെള്ളപ്പൊക്കങ്ങൾ ഞങ്ങളുടെ മുറ്റത്ത് മുട്ടുനീർ വെള്ളമെങ്കിലും വരത്തക്കവിധം ഉയരാറുമുണ്ടായിരുന്നു. ആറിനന്ന് ഇത്രയും വീതിയില്ലായിരുന്നു. ഇപ്പോൾ ഉള്ള ജലനിരപ്പിൽനിന്ന് ഇരുപതടിയെങ്കിലും മുകളിലായിരുന്നു അന്ന് വേനല്ക്കാലത്ത് ആറ്റിലുണ്ടായിരുന്ന മണൽപ്പരപ്പ്. പണ്ടേ ആറ്റുതീരത്തുണ്ടായിരുന്ന ചില മരങ്ങളുടെ ഏതു ഭാഗത്തായിരുന്നു പണ്ടത്തെ മണൽപ്പരപ്പുകളെന്നത് കാണിച്ചുതരാൻ ഇപ്പോൾ എഴുപതുവയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം സാധിക്കും.

ഇന്ന് ആറിന്റെ പകുതിഭാഗത്തും തുരുത്തുകളാണെങ്കിൽ ആ തുരുത്തുകൾ അന്നത്തെ മണൽപ്പരപ്പിലും 10 അടി എങ്കിലും  thaazheyaanu. പണ്ട് ആറിനടിയിലായിരുന്ന ചില ഭാഗങ്ങളിൽ കല്ലൂർവഞ്ചികളുംമറ്റും പിടിച്ചുനിർത്തിയ മണൽ ഒലിച്ചുപോകാത്തതിനാൽ ഉയർന്നുനില്ക്കുന്നതാണ് പനയ്ക്കപ്പാലത്ത് മുക്കാലടിപ്പാലം മുതൽ താഴേക്ക് ഉയർന്നുകാണുന്ന തുരുത്തുകൾ.  കൂടാതെ ആറിന്റെ കിഴക്കുഭാഗത്ത് ആറാംമൈൽവരെ നിരവധി ചെക്കുഡാമുകളുള്ളതിനാൽ ഒരു തരി മണൽപോലും താഴേക്ക് എത്താറില്ലെന്നതും വസ്തുതയാണ്. അതായത് മീനച്ചിലാറ്റിൽ പനയ്ക്കപ്പാലംമുതൽ താഴേക്ക് ഉയർന്നുകാണുന്ന തുരുത്തുകളൊന്നും വെള്ളപ്പൊക്കത്തിൽ മണലോ ഒലിച്ചെത്തി ഉയർന്നുവന്ന് ഉണ്ടായതല്ല എന്നുറപ്പാണ്. ആറിന്റെ അടിത്തട്ടുമൊത്തം താഴ്ന്നുപോയപ്പോൾ മണലിൽ വേരാഴ്ത്തി വളർന്നിരുന്ന കല്ലുവഞ്ചിപോലുള്ള സസ്യജാലങ്ങൾ മണലൊലിച്ചുപോകാതെ സ്വാഭാവികമായി സംരക്ഷിച്ചുണ്ടായതാണ് ഈ തുരുത്തുകളെല്ലാം. ഈ തുരുത്തുകളിൽ വളർന്നുനില്ക്കുന്ന കല്ലൂർവഞ്ചിയും കല്ലുരുക്കിയും ഞൊട്ടാഞൊടിയനുംതൊട്ടാവാടിയും പോലുള്ള അനേകം സസ്യങ്ങൾ നമ്മുടെ അമൂല്യമായ ജൈവവൈവിധ്യമെന്നറിഞ്ഞ് സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ഈ തുരുത്തുകളിൽമാത്രമുള്ള സസ്യജാലങ്ങൾ എന്തെല്ലാമെന്നതിന് ഒരു വിദഗ്ധപഠനം നടത്തേണ്ടതുണ്ട്. കൂടാതെ ആറ്റുതീരത്ത് ഇരു കരകളിലുമുള്ള ഞങ്ങളുടെയെല്ലാം കിണറുകളിലെ ജലനിരപ്പ് വേനലാകുമ്പോൾ എത്രമാത്രം താഴാറുണ്ടെന്ന കാര്യത്തിലും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുമുണ്ട്. ഇപ്പോൾ ആറിന്റെ അടിത്തട്ടിൽ പാറകൾതെളിഞ്ഞിരിക്കുന്നതിനാൽ അത് ഇനിയും അധികം താഴാനിടയില്ലെന്നതുമാത്രമാണ് ഒരാശ്വാസം. ആറിന്റെ അടിത്തട്ട് ഈവിധത്തിൽ താഴുകയും ആറിനു വീതികൂടുകയും ചെയ്തിരുന്നില്ലെങ്കിൽ കഴിഞ്ഞവർഷങ്ങളിലെ വെള്ളപ്പൊക്കങ്ങൾ ഞങ്ങളെയെല്ലാം എത്ര രൂക്ഷമായി ബാധിക്കുമായിരുന്നു എന്ന് എനിക്കു നല്ല ബോധ്യമുണ്ട്. വെള്ളം കൂടുതൽ പൊങ്ങാതിരിക്കാൻ തുരുത്തുകളിലെ മണൽനീക്കണം എന്ന ആവശ്യം തികച്ചും അശാസ്ത്രീയമാണെന്നും ഈ തുരുത്തുകൾ നിലനിർത്തിക്കൊണ്ട് ആറിനെ സംരക്ഷിക്കാനാണ് നാം തയ്യാറാകേണ്ടതെന്നും പഞ്ചായത്തുകമ്മിറ്റിയോടും സംസ്ഥാന ജൈവവൈവിധ്യബോർഡിനോടും അഭ്യർഥിക്കേണ്ടതുണ്ട്.

എല്ലാ വിഭാഗം ആളുകളുടെയും ശ്രദ്ധയ്ക്കും ചർച്ചകൾക്കു വിധേയമാക്കുന്നതിനുമായി ഇത് പ്രസിദ്ധീകരിക്കുന്നു.