Sunday 8 September 2013

കംപ്യൂട്ടര്‍ യുഗത്തിനു ശേഷം..... ഭക്ഷ്യ-ആരോഗ്യ സ്വരാജ്

........കാലം പക്ഷേ, മാറുകയാണെന്നു തോന്നുന്നു. പ്രവചനങ്ങള്‍ സത്യമാവുകയാണെങ്കില്‍ ഇനി ഇവയെല്ലാം ചുരുട്ടിക്കൂട്ടി ആളുകള്‍ ആരോഗ്യകേരളത്തിലേക്കു തിരിച്ചുവരും. ഉത്തരത്തില്‍ ചുരുട്ടിവച്ച നീളന്‍ പനംപായകള്‍ 'കളത്തിലേക്കിറങ്ങും. അരിമണികള്‍ അതില്‍ കിടന്ന് വെയില്‍ കായും. ഇതിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിക്കുകയാണ് ഇവിടെ ഒരു നാല്‍പത്തിമൂന്നുകാരനൊപ്പം കുറെ ചെറുപ്പക്കാര്‍.

ആരാണ് തമിഴ്‌നാട്ടിലെ വമ്പന്‍ കൃഷിക്കാര്‍ക്കു മുന്നില്‍ ചോദ്യചിഹ്‌നമുയര്‍ത്താന്‍ മാത്രം തമിഴ്പത്രം ചൂണ്ടിക്കാണിച്ച ആ ചെറുപ്പക്കാരന്‍? അതറിയാന്‍ പത്തുവര്‍ഷം പുറകോട്ടു സഞ്ചരിക്കണം. എറണാകുളം നഗരത്തില്‍ 'ലെമണ്‍ ഗ്രാഫിക്‌സ് എന്നൊരു സ്ഥാപനം തുടങ്ങി  കെ.എം. ഹിലാല്‍ എന്ന ചെറുപ്പക്കാരന്‍, ഭാര്യയുമൊത്തു വാടകവീട്ടില്‍ താമസം തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും നഗരത്തിലെ ജിവിതം ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ശുദ്ധവായു ശ്വസിക്കാന്‍ ജനല്‍ തുറന്നാല്‍ കൊതുകുകള്‍ ഇരച്ചുകയറും. കുടിക്കാന്‍ ക്ലോറിന്‍കലര്‍ന്ന വെള്ളം. ഭക്ഷണത്തിന്റെ കാര്യം പറയാനില്ല... മനുഷ്യന് അനിവാര്യമായ ഈ മൂന്നു കാര്യങ്ങളും കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ലെമണ്‍ ഗ്രാഫിക്‌സിന്റെ ഷട്ടര്‍ വലിച്ചിട്ട് ഹിലാല്‍ ഒരോട്ടം വച്ചു കൊടുത്തു. രാജ്യമൊന്നു ചുറ്റി അയാള്‍ ഓട്ടം നിറുത്തുമ്പോള്‍ 'ശുദ്ധമായ ഒരു ആശയം കൂടെയുണ്ടായിരുന്നു.
ബ്ലോഗര്‍: ഭക്ഷ്യ-ആരോഗ്യ സ്വരാജ് - എല്ലാ പോസ്റ്റുകളും:

'via Blog this'

No comments:

Post a Comment