Thursday 24 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത IV


പ്രൊഫ. എസ്. ശിവദാസ് 

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്. 
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.)

ഈ പ്രപഞ്ചം ഒരു വലിയജീവിയാണെന്നും നാമോരോരുത്തരും അതിന്റെ അവയവങ്ങള്‍ മാത്രമാണെന്നും സങ്കല്പിക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഒരു ചിത്രശലഭത്തിന്റെ ചിറകടിക്കുപോലും പ്രപഞ്ചചലനത്തില്‍ സ്വാധീനമുണ്ടെന്നും നമ്മുടേത് അതിലും എത്രയോ വലിയ സ്വാധീനമായിരിക്കും എന്നും ചിന്തിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കുന്നിടത്താണ് യഥാര്‍ഥ ആത്മീയത. ഒരു ഹിന്ദുവിന് യഥാര്‍ഥ ഹിന്ദുവാകാനും ഒരു ക്രിസ്ത്യാനിക്ക് യഥാര്‍ഥ ക്രിസ്ത്യാനിയാകാനും ഒരു മുസ്ലീമിന് യഥാര്‍ഥ മുസ്ലീമാകാനും കമ്യൂണിസ്റ്റിന് യഥാര്‍ഥ കമ്യൂണിസ്റ്റാകാനും പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയായിക്കൊണ്ടുള്ള ഈ ആത്മീയത കൂടിയേതീരൂ.

ഈ ആത്മീയതനേടാന്‍ ഒന്നാമതായി ചെയ്യേണ്ടത് എന്തുകിട്ടിയാലും പോരാ എന്ന വിചാരത്തില്‍നിന്ന് മോചനം നേടലാണ്. ഈയിടെ ഒരു കുട്ടി തന്റെ അമ്മായിയുടെ അലമാര നിറയെ പട്ടുസാരികള്‍ അടുക്കിവച്ചിരിക്കുന്നതുകണ്ട അവന്‍ അമ്മായിയോട് ചോദിച്ചു: ''ഒരാള്‍ക്ക് ഉടുക്കാന്‍ എത്ര സാരി വേണം?'' അമ്മായി മറുപടിപറയാതെ ''പോ ചെറുക്കാ'' എന്നു ശകാരിച്ച് അവനെ കിഴുക്കിവിട്ടു. തന്റെ ചോദ്യത്തില്‍ യാതൊരു തെറ്റുമുണ്ടായിരുന്നില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന ആ കുട്ടി ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു പംക്തിയിലേക്ക് ആ ചോദ്യം എഴുതി അയച്ചു. ആ ചോദ്യം വായിച്ചപ്പോള്‍ ഒരു പട്ടുസാരി ഉണ്ടാക്കാന്‍ എത്ര പട്ടുനൂല്‍പ്പുഴുക്കള്‍ വേണമെന്ന് ഞാനന്വേഷിച്ചു. ലക്ഷക്കണക്കിന് വേണമെന്ന് മനസ്സിലായി.

ഒരു പട്ടുസാരി ഉണ്ടാക്കാന്‍ ഇത്രയധികം പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലേണ്ടി വരുന്നുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു പട്ടുസാരിപോലും ഉടുക്കാന്‍ അര്‍ഹതയില്ലെന്ന് എനിക്കു ബോധ്യമായി. ഒരാള്‍ക്ക് ഉടുക്കാന്‍ എത്രസാരിവേണം എന്നതിലധികം വലിയ ഒരു ചോദ്യത്തിനുള്ള ആ ഉത്തരത്തിലേക്ക് എന്നെ എത്തിച്ചത് ആ ചോദ്യമാണ്. അതേത്തുടര്‍ന്ന് സ്വര്‍ണത്തിനുവേണ്ടി നാം ഭൂമിയില്‍ കുഴിക്കുന്ന കുഴികളുടെ ആഴത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും എത്ര അനാശാസ്യമാണെന്ന് എനിക്കു ബോധ്യമായി. ശരീരത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍ എന്നു പറഞ്ഞ് നാം ശരീരത്തിലടിക്കുന്ന സ്‌പ്രേ ഭൂമിക്കു മുകളിലുള്ള ഓസോണ്‍ പാളിയിലെ വിള്ളല്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ഒരു ഉത്പന്നമായതിനാല്‍ അതും ഉപയോഗിക്കുന്നത് നന്നല്ല. നാമിന്ന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അമ്പതുശതമാനവും ആവശ്യമില്ലാത്തവയാണെന്ന് അല്പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളു.

എനിക്ക് ഈയിടെ ഒരു ത്വഗ്‌രോഗം ഉണ്ടായി. അതിനെത്തുടര്‍ന്ന് തൊടുപുഴയിലെത്തിയ എന്നെ എണ്‍പത്തഞ്ചുവയസ്സുള്ള ഒരു പാരമ്പര്യ ചികിത്സകന്‍ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''ഇന്നുവരെ സോപ്പുപയോഗിച്ചിട്ടില്ലെന്നതും അനാവശ്യമായി ദേഹം മറയ്ക്കാറില്ലെന്നതുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. വീട്ടിലിരിക്കുമ്പോഴെങ്കിലും അടിവസ്ത്രങ്ങളും ബനിയനും ഷര്‍ട്ടും ഒഴിവാക്കി നോക്കൂ. ശരീരത്തിലിത്തിരി കാറ്റും വെളിച്ചവുമടിക്കട്ടെ. നിങ്ങളുടെ രോഗം മാറും.'' (എന്റെ പുസ്തകങ്ങള്‍ വായിച്ച് എന്നെ ഇഷ്ടപ്പടുന്ന ഒരാളായിരുന്നു, അദ്ദേഹം)

യേശുവിന്റെ അനുയായികള്‍ക്ക് മാതൃകയാകേണ്ടതാണ് ആട്ടിന്‍കുഞ്ഞിനെ നെഞ്ചോടണച്ചുകൊണ്ടു നില്ക്കുന്ന യേശുവിന്റെ ചിത്രം. എന്നാല്‍ ക്രിസ്തുമസ് ആഘോഷവേളയില്‍ ആടിനെ കൊന്ന് മാംസം ഭക്ഷിക്കാതിരുന്നാല്‍ അസ്വസ്ഥരാകുന്നവരാണ് ഇന്നത്തെ മിക്ക ക്രിസ്ത്യാനികളും. ക്രിസ്തുവിന്റെ പിറന്നാളിനെങ്കിലും അതൊന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചുകൂടേ എന്ന് ബിഷപ്പുമാരുടെ ഒരു യോഗത്തില്‍വച്ച് ഞാന്‍ ചോദിക്കുകയുണ്ടായി. അത് ഒരു വനരോദനമായതേയുള്ളു. എങ്കിലും ഞാനത് ഇവിടെ ആവര്‍ത്തിക്കുകയാണ്. പ്രകൃതിക്ക് ഏറ്റവും കുറച്ചുമാത്രം പരുക്കേല്ക്കും വിധത്തിലുള്ള ഒരു ജീവിതരീതി പിന്തുടര്‍ന്നുകൊണ്ടല്ലാതെ മനുഷ്യന് ഭൂമിയുടെ മരണം ഒഴിവാക്കാനാവില്ല. ഉപഭോഗം കുറച്ചുകൊണ്ട് ഉച്ഛിഷ്ടം കുറയ്ക്കാം. കപ്പളങ്ങാ പോലുള്ള നാടന്‍ വിഭവങ്ങളുപയോഗിച്ച് അതിനു സഹായകമായ ആഹാരങ്ങളുണ്ടാക്കി കഴിച്ചു ശീലിച്ചാല്‍ മലിനീകരണം വളരെ കുറയ്ക്കാം. ജീവിതരീതിയും ആര്‍ഭാടങ്ങളും നിയന്ത്രിച്ചു കൊണ്ടേ നിലനില്ക്കുന്ന വികസനം ഇവിടെ ഉണ്ടാക്കാനാവൂ.

ഇന്ന് മതങ്ങളുടെ ആരാധനകളുടെയും ചടങ്ങുകളുടെയും പേരിലാണ് ഭൂമിയില്‍ വളരെയധികം മലിനീകരണമുണ്ടാകുന്നത്. അതൊഴിവാക്കാന്‍ തയ്യാറാകാതെ എന്തു നന്മചെയ്യുന്നതും ഗുണം ചെയ്യില്ല. ഉപഭോഗത്തിനനുസരിച്ച് മാലിന്യവും വര്‍ധിക്കും. മനുഷ്യര്‍ എണ്ണത്തില്‍ വളരെയുള്ളതിനാല്‍ മനുഷ്യമലവും ഇന്ന് ലോകത്തില്‍ വലിയ മലിനീകരണത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ മലിനീകരണം ഒഴിവാക്കാന്‍ എന്നപേരില്‍ മണ്ണില്‍ അലിഞ്ഞുചേരാന്‍പോലും അനുവദിക്കാത്ത വിധത്തില്‍ സേഫ്റ്റിടാങ്കുകളില്‍ അവ സംഭരിക്കുന്നത് അശാസ്ത്രീയമാണ്. ഊര്‍ജോത്പാദനത്തിന് സഹായകമായവിധം സൃഷ്ടിപരമായി മലം ഉപയോഗിക്കാനാവും. ഇന്ന് ചൈനമാത്രമാണ് അങ്ങനെ ചെയ്യുന്നത്.

ഇന്ത്യയില്‍ ഒരു പ്രശസ്ത മൃഗശാലയുണ്ട്. അതിലെ അവസാനമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഭൂമിയില്‍ ഇന്നുള്ള ഏറ്റവും ക്രൂരനായ ജന്തുവിനെയാണ്. അകത്തുകയറി നോക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് ഒരു കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന നമ്മുടെതന്നെ രൂപമാണ്. മനുഷ്യന്‍തന്നെയാണ് ലോകത്തിലെ ഏറ്റവും ക്രൂരനായ ജന്തു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ലോകം നിലനില്ക്കുംവിധം വികസിപ്പിക്കാനുള്ള ശേഷിയും നമുക്കുണ്ട് എന്നു നാം കണ്ടു. നാം അതില്‍ ഏതായിത്തീരണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. മനുഷ്യമലം കൊണ്ടുണ്ടാകാവുന്ന മലിനീകരണത്തെ ചൈന പ്രതിരോധിക്കുന്നത് അതിനെ ഊര്‍ജോത്പാദനത്തിനു സഹായകമാം വിധം സംസ്‌കരിച്ചുകൊണ്ടാണെന്നും നാം കണ്ടു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രഗവേഷണത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഞാനിത് സമാപിപ്പിക്കാം. കുറഞ്ഞചെലവില്‍ വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍തിരിക്കാന്‍ ഒരു കൃത്രിമ ഇല ഉണ്ടാക്കി അതുപയോഗിച്ച് സാധിക്കും എന്നാണ് ഈയിടെ നടത്തപ്പെട്ട ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വീടുകളില്‍ത്തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നാളെ സാധിക്കും. ഇങ്ങനെയൊക്കെ ശാസ്ത്രത്തെ ഉപയോഗിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരണമെന്ന ഹരിതആത്മീയത ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി നമ്മുടെയെല്ലാം മനസ്സുകളില്‍ മുളച്ചു വളരുമ്പോഴാണ്.

Wednesday 23 October 2013

KSSP: കേരള വികസന സംഗമം: നവംബര്‍ 9,10 കണ്ണൂരിലും നവംബര്‍,16, 17 പാലക്കാട്ടും

കേരള വികസനവുമായി ബന്ധപെട്ട് വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമങ്ങള്‍ നവംബറില്‍ കണ്ണൂര്‍. പാലക്കാട് ജില്ലകളില്‍ നടക്കും.

നവംബര്‍9,10 തീയ്യതികളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മൊറിയല്‍ വനിതാ കോളേജില്‍ നടക്കുന്ന വികസന സംഗമത്തില്‍ ആരോഗ്യം , വിദ്യാഭ്യാസം ലിംഗതുല്യത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


വികേന്ദ്രീകരണം ഭരണ നിര്‍വ്വഹണം , കേരളത്തിന്റെ സാമ്പത്തികം , വ്യവസായം , പ്രാന്തവല്കരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഗമം 16, 17 തീയതികളില്‍ പാലക്കാട് ഐആര്‍ടിസിയില്‍ നടക്കും.


ഭക്ഷ്യസുരക്ഷ, പ്രകൃതി വിഭവ സുരക്ഷ, ഊര്‍ജം, ഗതാഗതം , ഉപജീവന സുരക്ഷ ,ജല സുരക്ഷ എന്നീ വിഷയങ്ങള്‍ ഏപ്രിലില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വികസന സംഗമം ചര്‍ച്ച ചെയ്തിരുന്നു. മൂന്നു സംഗമങ്ങളിലെയും ചര്‍ച്ചകള്‍ ക്രോഡീകരിച്ചു കേരളത്തിന് ഒരു ജനപക്ഷ വികസന അജണ്ട രൂപപ്പെടുത്താനുള്ള കേരള വികസന കോണ്‍ഗ്രസ് ഡിസംബര്‍ 26,27,28 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടക്കും.


സംഗമത്തില്‍ പങ്കെടുക്കുന്നതിനു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യംhttp://www.keralavikasanasangamam.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പരിഷത്ത് അക്കാദമിക്ക് കമ്മറ്റി കണ്‍വീനര്‍ കെ രാജേഷ് (ഫോണ്‍) 9497065402 അറിയിച്ചു.


deshabhimani 


http://jagrathablog.blogspot.in/2013/10/blog-post_7596.html

Tuesday 22 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത III

പ്രൊഫ. എസ്. ശിവദാസ് 
പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്. 
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.)

അലക്‌സാണ്ടര്‍ ഫ്‌ളെമിങ്ങ് രോഗാണുനാശകസ്വഭാവമുള്ളതാണെന്നു കണ്ടെത്തുന്നതുവരെ പെനിസിലിന്‍ ഒരനാവശ്യവസ്തുവായി കരുതപ്പെട്ടിരുന്നു. മുന്നൂറു ലക്ഷം ജീവജാലങ്ങളുള്ളതില്‍ പന്ത്രണ്ടു ലക്ഷത്തോളമേ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളു. അവയില്‍ത്തന്നെ ഒന്നിന്റെയും മുഴുവന്‍ പ്രയോജനവും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് മനുഷ്യന് അവകാശപ്പെടാനാവില്ല. കണ്ടുപിടിച്ചതിനെക്കാള്‍ കണ്ടുപിടിക്കാനുള്ളത് കൂടുതലാണ്. അതിനാല്‍ത്തന്നെ കേട്ട ഗാനം മധുരം, കേള്‍ക്കാനുള്ളത് മധുരതരം എന്ന ചൊല്ല് പ്രകൃതിയുടെ കാര്യത്തില്‍ വളരെ ശരിയാണ്. 
ഭൂമി ഉണ്ടായിട്ട് അഞ്ഞൂറുകോടി വര്‍ഷങ്ങളായെന്നു പറയുമ്പോള്‍ നമുക്ക് എത്രമാത്രം മനസ്സിലാകാറുണ്ട്? അന്നു മുതല്‍ ഇന്നുവരെയുള്ള കാലത്തെ 24 മണിക്കൂറായി (ഒരു ദിവസമായി) സങ്കല്പിച്ചാല്‍ കുറെയൊക്കെ അതു മനസ്സിലാകും.  
ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഭൂമി ഉണ്ടായതെന്നു നമുക്കു സങ്കല്പിക്കാം. ഇന്ന് വൈകുന്നേരം ആറര മണിയായപ്പോഴാണ് സൂക്ഷ്മജീവികളുണ്ടായത്. നട്ടെല്ലുള്ള ജീവികളുണ്ടായത് രാത്രി ഒമ്പതേകാലിനാണ്. ഉരഗങ്ങളുണ്ടായത് പത്തരയ്ക്ക്. സസ്തനികളുണ്ടായത് രാത്രി പതിനൊന്നുമണിക്ക്. മനുഷ്യനുണ്ടതോ 11 മണി 59 മിനിറ്റ് 20 സെക്കന്‍ഡിനുമാത്രം. വെറും നാല്പതു സെക്കന്‍ഡുമാത്രം പ്രായമുള്ള മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ് താനെനാണ് അഹങ്കരിക്കുന്നത്.
'ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകര' എന്നു വിശേഷിപ്പിക്കാവുന്നത് മനുഷ്യനെപ്പറ്റിയാണ്. എന്നാല്‍ ഒന്നു മറക്കരുത്. സൂക്ഷ്മജീവികളില്ലെങ്കില്‍ മനുഷ്യനെന്നല്ല പശുവിനുപോലും ജീവിക്കാനാവില്ല എന്ന വസ്തുത. സൂക്ഷ്മജീവികളില്ലെങ്കില്‍ കഴിക്കുന്ന ആഹാരം ദഹിക്കാതെവരും എന്നതാണ് കാരണം. 
സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍ എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. മകുടമില്ലെങ്കിലും ജീവന്‍ നിലനില്ക്കും. ഒരു പിരമിഡിന്റെ ശീര്‍ഷം പോലെയാണ് ജൈവപരിണാമത്തില്‍ മനുഷ്യന്റെ സ്ഥാനം. പിരമിഡിന്റെ മുകള്‍ഭാഗം മുറിച്ചുകളഞ്ഞാലും പിരമിഡ് ഇടിഞ്ഞുവീഴില്ല. ഒരുപക്ഷേ, വിവേകരഹിതനായ മനുഷ്യന്‍ ഇല്ലാതായാലായിരിക്കും ജൈവപരിണാമം കൂടുതല്‍ സുഗമമാകുക. നമ്മെക്കാള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ളവയാണ് പാറ്റകള്‍പോലും. അതിനാല്‍ വലിയ പ്രകൃതിദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ അവയ്ക്കും മൈക്രോബുകള്‍ക്കും കഴിഞ്ഞേക്കും.  മനുഷ്യനോ?
ബുദ്ധിശക്തി കൂടുതലുണ്ടായതിനാലാണ് മനുഷ്യന്‍ ശക്തനായത്. എന്നാല്‍ വിവരത്തോടൊപ്പം വിവേകവും കൂടി ഇല്ലാതെ പോയാല്‍ വിനയാകും. വിവേകം നേടാന്‍ വേണ്ടതായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഓരോ കുട്ടിയും ജനിക്കുന്നത്. എന്നാല്‍ അതെടുത്ത് ഉപയോഗിക്കാന്‍ കഴിയാത്തവരാണ് ഭൂരിപക്ഷം പേരും. മനുഷ്യര്‍ വിവേകരഹിതരായാല്‍ വംശനാശമുണ്ടാകാം എന്നതില്‍ സംശയംവേണ്ട.  
മനുഷ്യന്‍ പരിണാമശ്രേണിയില്‍ അവസാനം ജന്മമെടുത്തവനാണ്. എന്നാല്‍, അതിനാല്‍ത്തന്നെ അവന് നല്കപ്പെട്ടിരിക്കുന്ന ശേഷികളും വളരെയേറെയാണ്. ജീവികളുടെ സാമൂഹ്യജീവിതം പരിശോധിച്ചാല്‍ ഏറ്റവും ഭദ്രമായ ഒരു മാതൃക തേനീച്ചകളുടേതാണ്. അതിന് അവയെ സഹായിക്കുന്നത് അവയ്ക്ക് അവയുടെ തലച്ചോറിലുള്ള ന്യൂറോണുകളുടെ രൂപത്തിലുള്ള കമ്പ്യൂട്ടറുകളുടെ എണ്ണമാണെന്ന് ഒരു സങ്കല്പനമുണ്ട്. തേനീച്ചകള്‍ക്ക് അവയുടെ മസ്തിഷ്‌കത്തിലുള്ള ന്യൂറോണുകളുടെ എണ്ണം പത്തുലക്ഷമാണ്. ഓരോ മനുഷ്യക്കുട്ടിക്കും ജനിക്കുമ്പോള്‍ത്തന്നെ ന്യൂറോണുകളുടെ രൂപത്തില്‍ ലഭ്യമാകുന്ന മൈക്രോകമ്പ്യൂട്ടറുകളുടെ എണ്ണം പതിനായിരം കോടി (100000000000). ഒരു അത്യത്ഭുതകരമായ സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടികളുടെ മകുടമായ മനുഷ്യന് എല്ലാ ശേഷികളുമുണ്ട്. എല്ലാ ശേഷികളും പൂട്ടിവച്ചിരിക്കുന്ന ഒരു പെട്ടി ജനിച്ചപ്പോള്‍ത്തന്നെ കിട്ടിയിട്ടുള്ള ധന്യനും ധനവാനുമാണ് മനുഷ്യന്‍. പക്ഷേ, ഇന്ന് മനുഷ്യരില്‍ ഭൂരിപക്ഷവും വീട്ടില്‍ ഒരു സൂപ്പര്‍കമ്പൂട്ടറുണ്ടെങ്കിലും സ്വിച്ച് എവിടെ എന്നറിയില്ലാത്ത മനുഷ്യനെപ്പോലെയാണ്. 
ഇങ്ങനെ തന്റെ യാതൊരു ശേഷിയും ഉപയോഗിക്കാതെ എഴുപതും എണ്‍പതും വയസ്സുവരെ ഈ ഭൂമിയില്‍ ജീവിച്ചിട്ട് മരിച്ച് തിരിച്ചുചെല്ലുമ്പോള്‍ ദൈവം ചോദിക്കും: ''എടാ മണ്ടാ, നിന്നെ ഈ ശേഷികളെല്ലാം തന്ന് ഭൂമിയിലേക്കുവിട്ടിട്ട് അവയുടെ ഒരു ശതമാനമെങ്കിലും ഉപയോഗിച്ചോ?'' എത്ര വലിയ വിപത്തില്‍നിന്നും ഈ ലോകത്തെ രക്ഷിക്കാനുള്ള വിവേകവും ശക്തിയും നമുക്കുണ്ട്. ഈ ലോകം നേരിടുന്ന വിപത്തെന്തെന്ന വിവരത്തോടൊപ്പം തനിക്കത് ഒഴിവാക്കാന്‍ശക്തിയുണ്ട് എന്ന ബോധ്യവും അതിനുള്ള ആത്മാര്‍ഥമായ ആഗ്രഹവുമാണ് നമ്മുടെ സൂപ്പര്‍കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജസ്രോതസ്സ്. തന്നിലൂടെ പ്രവര്‍ത്തിക്കേണ്ട പരമശക്തി കൂട്ടായ്മകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിണാമശൃംഖലയിലെ ഒരു കണ്ണിയായി സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നുമുള്ള ബോധ്യമാണ് ഊര്‍ജപ്രവാഹം തുറന്നുതരുന്ന സ്വിച്ച്.   

(തുടരും)

Saturday 19 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത II

പ്രൊഫ. എസ്. ശിവദാസ്   

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്.
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.) 

ഇന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ മണ്ണിരയെപ്പറ്റി പാഠപ്പുസ്തകത്തില്‍ പാഠമുണ്ട്. മണ്ണിര ഇലതിന്ന് വിസര്‍ജിച്ച് നമ്മുടെ മണ്ണിന്റെ വളക്കൂറു കൂട്ടിത്തരുന്നു എന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വാസ്തവത്തില്‍ മണ്ണിര ഇല വളമാക്കാന്‍വേണ്ടി യാതൊന്നും ചെയ്യുന്നില്ല. അതു വ്യക്തമാക്കാന്‍ ഞാനെഴുതിയിട്ടുള്ള ഒരു പുസ്തകത്തെപ്പറ്റി അല്പം പറയാം. 
ആ പുസ്തകത്തിന്റെ പേര് മാത്തന്‍ മണ്ണിരക്കേസ് എന്നാണ്. ഞാന്‍ യുറീക്കയുടെ എഡിറ്ററായിരുന്നപ്പോള്‍ ഒരു കുട്ടി അയച്ച ഒരു കത്തായിരുന്നു ആ പുസ്തകത്തിന് പ്രചോദനമായത്. ഒരു മണ്ണിര കര്‍ഷകത്തൊഴിലാളി പെന്‍ഷനുവേണ്ടി നല്കുന്ന അപേക്ഷയുടെ രൂപത്തിലായിരുന്നു ആ കത്ത്. ആ കത്ത് ഒരു ചര്‍ച്ചാവിഷയമാക്കിയതിനെത്തുടര്‍ന്ന് മാസികയില്‍ സജീവമായ ചര്‍ച്ച ഒരു വര്‍ഷത്തിലേറെ നീണ്ടു. രാസവളപ്രയോഗം മൂലം കേരളത്തില്‍ മണ്ണിരയേ ഇല്ലാതിരിക്കുകയാണെന്നും കത്തും മണ്ണിരയും വ്യാജമാണെന്നും കള്ളക്കത്തു പ്രസിദ്ധീകരിച്ച പത്രാധിപര്‍ ശിക്ഷാര്‍ഹനാണെന്നും വരെ കത്തുകള്‍ വന്നു. അപ്പോള്‍ ഞാന്‍ മണ്ണിരയെപ്പറ്റി കൂടുതല്‍ പഠിച്ചു. മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആ പംക്തി അവസാനിപ്പിച്ചു. 

അപ്പോഴാണ് യുണെസ്‌കോയുടെ ഒരു സെമിനാറിന് പാരീസില്‍ ചെല്ലാന്‍ എനിക്കു ക്ഷണം കിട്ടുന്നത്. അനേകം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ ഈ കഥ ഇംഗ്ലീഷില്‍ Mathew the Earthworm എന്ന പേരില്‍ അവതരിപ്പിച്ചു. യുണെസ്‌കോയ്ക്ക് വലിയൊരു സംഭാവനയാണ് എന്റെ അവതരണമെന്നു പറഞ്ഞ് പ്രത്യേക സ്‌കോളര്‍ഷിപ്പും തന്ന് സംഘാടകര്‍ എന്ന ജര്‍മ്മനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ധാരാളം കമ്പ്യൂട്ടറുകളും മറ്റുമുള്ള ഒരു ഓഫീസിലിരുന്നാണ് ഞാന്‍ ഈ പഠനം നടത്തിയതെന്നാണ് അവര്‍ കരുതിയത്. അവരുടെ പ്രോത്സാഹനത്തില്‍ മാത്തന്‍ മണ്ണിരക്കേസ് ഒരു പുസ്തകമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പുസ്തകം വായിച്ച എന്റെ മകന്‍ പറഞ്ഞു: ''ഇത് അച്ഛന്റെ സ്വന്തം പുസ്തകമായിട്ടില്ല.'' അപ്പോള്‍ എന്റെ കണ്ണുതുറന്നുകിട്ടി. ഞാന്‍ അതിന് ഒരധ്യായം കൂടി എഴുതിച്ചേര്‍ത്തു. ആ പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ എഴുതപ്പെട്ട, മാത്തന്‍ മണ്ണിര തനിക്കു പെന്‍ഷന്‍ വേണ്ടെന്നു വ്യക്തമാക്കുന്നതിന്റെ കാരണമാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്. അതെന്തെന്നല്ലേ?

എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയ ഞാന്‍തന്നെ പൊട്ടിച്ചിരിച്ചുപോയ ഒരധ്യായമായിരുന്നു, അത്. മണ്ണിരയുടെ പെന്‍ഷന്‍നിഷേധക്കുറിപ്പായി എഴുതപ്പെട്ട ആ അധ്യായം ഏതാണ്ട് ഇങ്ങനെയായിരുന്നു: 

''എനിക്ക് കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ അനുവദിക്കുന്നു എന്നറിയിച്ചുകൊണ്ടിറക്കിയ ഉത്തരവു കണ്ടു. നന്ദി. എന്നാല്‍ എനിക്ക് പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ടെഴുതിയ കത്തും കടുത്ത രാസവളപ്രയോഗത്താല്‍ ഞാനിന്ന് ജീവിച്ചിരിപ്പുപോലുമില്ലെന്നുള്ള കത്തും ഒക്കെക്കൂടി വായിക്കാനിടയായ എനിക്കു നിങ്ങളോടൊരു ചോദ്യമുണ്ട്. ഞാന്‍ ഇലയില്‍നിന്ന് വളമുണ്ടാക്കുന്നു എന്ന് നിങ്ങളോടാരാണ് പറഞ്ഞത്? ഞാന്‍ എന്നെ അറിയുന്നിടത്തോളം പോലും നിങ്ങള്‍ക്ക് എന്നെ അറിയില്ലാത്ത സ്ഥിതിക്ക് എനിക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ നിങ്ങളാരാണ്? ഞാനൊരു സത്യം പറയാം. ഞാന്‍ ഇല തിന്നുന്നുണ്ടെന്നല്ലാതെ നിങ്ങള്‍ക്ക് വളമുണ്ടാക്കിത്തരുന്നൊന്നുമില്ല. എന്റെ ഉദരത്തില്‍ അനേകം കോടി സൂക്ഷ്മജീവികളുണ്ട്. അവയാണ് ഞാന്‍ കഴിക്കുന്ന ആഹാരം നിങ്ങള്‍ വളമെന്നു വിളിക്കുന്ന ആ സാധനമാക്കി മാറ്റുന്നത്. ആ സൂക്ഷ്മജീവികള്‍ നിങ്ങളുടെ ശരീരത്തിലുമുണ്ട്. അവയില്ലെങ്കില്‍ എനിക്കോ നിങ്ങള്‍ക്കോ ജീവിക്കാന്‍ പോലും സാധ്യമല്ല എന്നതാണ് വസ്തുത. നാമെല്ലാം ഒരു വലിയ കൂട്ടായ്മയിലെ കണ്ണികള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയിലെ നിരവധി ജീവജാലങ്ങളുടെ ആ കൂട്ടായമയുടെ ഒരു പ്രതീകം മാത്രമാണ്, ഞാന്‍ .  ഈ കാരണത്താല്‍ നിങ്ങള്‍ എനിക്ക് അനുവദിച്ച പെന്‍ഷന്‍ സവിനയം ഞാന്‍  നിഷേധിക്കുന്നു.''


ഈ പുസ്തകം ഇറങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്റെ ഒരു ശിഷ്യ സമ്മാനിച്ച പുസ്തകം വായിച്ച് സാക്ഷാല്‍ നിത്യചൈതന്യയതി എനിക്കെഴുതി: ''നിങ്ങളിത് കുട്ടികള്‍ക്കായി എഴുതിയതാണെങ്കിലും എന്നെപ്പോലെയുള്ള മുതിര്‍ന്നവരും വായിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്ര മഹത്തായ ഈ പുസ്തകം മലയാളത്തില്‍ രചിക്കപ്പെട്ടു എന്നതില്‍ എനിക്കും അഭിമാനമുണ്ട്.''


ഈയിടെ വായിച്ച, ഒരു സ്ത്രീ എഴുതിയ, ഒരു ശാസ്ത്രലേഖനം ആശ്ചര്യജനകമാണ്: ''മനുഷ്യന്റെ ശരീരത്തിലേക്ക് സൂക്ഷ്മജീവികള്‍ കടക്കുന്നത് പ്രസവസമയത്താണ്. അവ മനുഷ്യന്റെ ഉദരത്തില്‍ പ്രവേശിച്ച് കോളനികള്‍ ഉണ്ടാക്കുന്നു. അവയില്‍ ഭൂരിപക്ഷവും നമ്മെ രോഗബാധകളില്‍നിന്നു രക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ഓരോ മനുഷ്യന്റെയും ഉദരത്തില്‍ ഉള്ള അവയുടെ എണ്ണം 26000 കോടിയിലേറെയാണ്.'' 


ഒന്നോര്‍ത്താല്‍ മനുഷ്യനുവേണ്ടി അവ എന്നതിലേറെ മനുഷ്യന്‍ അവയ്ക്കുവേണ്ടിയാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ശരീരത്തിന്റെ ആകൃതിതന്നെ അവയ്ക്ക് സുഖമായി ജീവിക്കാന്‍ പറ്റിയ വിധത്തിലാണ്. നാം അവരുടെ വലിയൊരു വീടാണ്. മണ്ണിര സ്വയം വിശേഷിപ്പിച്ചത് മനുഷ്യനും ബാധകമാണെന്നര്‍ഥം. മനുഷ്യനും ഒരു ജൈവ കൂട്ടായ്മയുടെ പ്രതീകമാണ്. ആര്‍ക്കും ഒറ്റയ്ക്ക് നിലനില്പ്പില്ല. 

അല്പം കൂടി ചിന്തിച്ചാല്‍ ജീവന്‍ നിലനില്ക്കാന്‍ ജീവജാലങ്ങളുടെ കൂട്ടായ്മ മാത്രം പോരാ എന്നു മനസ്സിലാകും. മണ്ണും ജലവും മഴയും പുഴയും ഒക്കെ ജീവന്‍ നിലനില്ക്കാന്‍ അനിവാര്യമാണല്ലോ. നമുക്ക് ഉപദ്രവകാരികളായി തോന്നുന്ന ജീവജാലങ്ങളും എത്രത്തോളം അനിവാര്യമാണെന്നു വ്യക്തമാക്കുന്ന മിത്താണ് പഴയനിയമത്തിലെ നോഹയുടെ പെട്ടകം. നിലനില്ക്കുന്ന വികസനം എന്നു പറയുമ്പോള്‍ മനുഷ്യന്‍ മാത്രം നിലനില്ക്കുന്ന വികസനം എന്ന അര്‍ഥമല്ല ഉള്ളത്.
(തുടരും)

Tuesday 15 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത

പ്രൊഫ. എസ്. ശിവദാസ് 

(നല്ലൊരു വായനക്കാരനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. റോയി തോമസിന്റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ഭരണങ്ങാനം അസ്സീസി-ജീവന്‍ബുക്‌സ് ഓഡിറ്റോറിയത്തില്‍വച്ച് പ്രൊഫ. ശിവദാസിന്റെ പ്രഭാഷണം നടന്നത്. ആദ്യഭാഗം ഫ്രാന്‍സിസ് അസ്സീസിയെയും ഡോ. റോയിയുമായുള്ള സാറിന്റെയും അസ്സീസി മാസികയുടെയും ബന്ധത്തിന്റെ സവിശേഷതയെയും സ്വന്തം ബാല്യകാലാനുഭവങ്ങളെയും പറ്റിയാണ്. തുടര്‍ന്ന് സ്വന്തം ബാല്യകാലാനുഭവങ്ങളിലൂടെ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലൂടെ ഏതു മനുഷ്യനും (നിരീശ്വരനും) ഉണ്ടായിരിക്കേണ്ട ആത്മീയതയിലേക്കാണ് പ്രഭാഷണം നമ്മെ നയിക്കുന്നത്.  ഇന്ന് ആദ്യഭാഗം മാത്രം.)

സൈലന്റ് വാലി സംരക്ഷണത്തിനായും മറ്റുമുള്ള പ്രവര്‍ത്തനത്തിനിടയ്ക്ക് എനിക്ക് പ്രകൃതിസ്‌നേഹത്തെപ്പറ്റി ധാരാളം പ്രസംഗങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പ്രകൃതിസ്‌നേഹമെന്നത് ഒരു പ്രസംഗവിഷയമേയല്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അത് ജീവിക്കാനുള്ളതാണെന്നു കാണിച്ചുതന്നിട്ടുള്ള അസ്സീസി പുണ്യവാന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടു നടത്തപ്പെടുന്ന മാസികയാണ് 'അസ്സീസി' എന്നെനിക്കറിയാം. അതുകൊണ്ടാണല്ലോ റോയിക്ക് നല്ലൊരു എഴുത്തുകാരനായി വളരാന്‍ വേണ്ട പ്രോത്സാഹനങ്ങള്‍ ഇവിടെനിന്നു കിട്ടിയത്. വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെയേറെ വായിക്കുന്ന, ഒരു പ്രകൃതിസ്‌നേഹിയാണ് റോയി തോമസ്. അന്തര്‍മുഖനായ റോയിയെ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടും എഴുതുന്നവ പ്രസിദ്ധീകരിച്ചുകൊണ്ടും പ്രചോദനം നല്കിയ ഇവിടുത്തെ അച്ചന്മാര്‍ , പ്രശസ്ത സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മിയെ അവരുടെ ഭര്‍ത്താവ് പ്രോത്സാഹിപ്പിച്ചതുപോലെയാണ് റോയിയെ പ്രോത്സാഹിപ്പിച്ചത്. അവരെ വ്യക്തിപരമായി എന്റെ അഭിനന്ദനം അറിയിക്കുന്നു. ഇവിടെ എത്താനും ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാനും എനിക്കു കഴിഞ്ഞത് ഒരു ദൈവനിയോഗമാണെന്ന് ഞാന്‍ കരുതുന്നു. 

പ്രകൃതിസ്‌നേഹം മാതാവിനോടു മക്കള്‍ക്കുണ്ടായിരിക്കേണ്ട സ്‌നേഹംപോലെ അനുഭവിച്ചറിയുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാനറിയുന്നു. ജീവിച്ചിരിക്കുന്ന അമ്മ ആഗ്രഹിക്കുന്ന സാമീപ്യവും പരിലാളനകളും നല്കാതെ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് ലോകം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നതില്‍ എന്തര്‍ഥം? 

വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് എന്റെ അമ്മയില്‍നിന്നും അയല്‍ക്കാരില്‍നിന്നും കിട്ടിയ വിദ്യാഭ്യാസമാണ് എന്നെ ഒരു പ്രകൃതിസ്‌നേഹിയാക്കിയത്. എന്റെ വീട് എന്നു പറയുമ്പോള്‍ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തും അവിടെയുണ്ടായിരുന്നു മൂന്നുനാലു വെച്ചൂര്‍ പശുക്കളും കൂടി എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. എന്റെ അമ്മയ്ക്ക് അവയോടുണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവയ്ക്ക് കഞ്ഞിവെള്ളം കൊടുക്കാന്‍ അലപം താമസിച്ചാല്‍ അവ കൂട്ടില്‍നിന്ന് കരയും. അതു കേള്‍ക്കുമ്പോഴേ അമ്മ ഉറക്കെ പറയും: ''നിങ്ങളിങ്ങനെ കരഞ്ഞാലെങ്ങനെയാ. ഇവിടത്തെ പണിത്തിരക്ക് തീരുന്നതുവരെ നിങ്ങളൊന്നു ക്ഷമിക്ക് '' അതു കേട്ടാലുടന്‍ അവ കരച്ചില്‍ നിറുത്തും. അമ്മയുടെ ഭാഷ അവയ്ക്ക് മനസ്സിലാകുമായിരുന്നു. 

വിഷുവിന് കണിയൊരുക്കി വച്ചിരിക്കുന്നിടത്തേക്ക് കണ്ണുകളും പൊത്തിപ്പിടിച്ചു ഞങ്ങളെ കൊണ്ടുപോയിരുന്ന അമ്മ കണി കാണിച്ചാലുടനെ ഒരു ഉരുളിയില്‍ കണികാണാനുള്ള കണിക്കൊന്നപ്പൂക്കളും മറ്റുമെടുത്ത് ഞങ്ങളെയും കൂട്ടി തൊഴുത്തിലേക്കുപോകും. പശുക്കളെ കണി കാണിക്കുമ്പോള്‍ ഞങ്ങള്‍ തമാശയായി ചോദിക്കും. ''അമ്മയ്ക്ക് ഞങ്ങളെക്കാള്‍ കന്നുകാലികളോടാണല്ലേ ഇഷ്ടം?'' 

ഓണത്തിന് അവയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ആഹാരം കൊടുത്തിട്ടേ ഞങ്ങള്‍ക്ക് ഊണ്‍ തരുമായിരുന്നുള്ളു. ഉച്ചയ്ക്ക് ഊണുകഴിക്കുംമുമ്പുതന്നെ ഉറുമ്പുകള്‍ക്കായി പരിപ്പും ചോറും പപ്പടവും നെയ്യും ഒക്കെ ഉരുളകളാക്കി വീടിന്റെ എല്ലാ മൂലകളിലും കൊണ്ടുപോയി വയ്ക്കുന്ന രീതിയുമുണ്ടായിരുന്നു. ഓണത്തിന് ഒരു ഉറുമ്പുപോലും വിശന്നിരിക്കാന്‍ പാടില്ലെന്നായിരുന്നു അമ്മ കരുതിയിരുന്നത്. ഇങ്ങനെ നമ്മുടെ പഴയ തലമുറ എത്ര ക്രാന്തദര്‍ശികളായിരുന്നു എന്ന് മനസ്സിലാക്കുന്നത് പ്രകൃതിസ്‌നേഹം നമ്മുടെ മനസ്സില്‍ വേരാഴ്ത്താന്‍ വളരെ സഹായകമായിരിക്കും. അതിനുശേഷം നാല്പതിലേറെ വര്‍ഷം കഴിഞ്ഞാണ് സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് (നിലനില്ക്കുന്ന വികസനം) എന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചത്! 

അമ്മയെപ്പോലെതന്നെയായിരുന്നു അക്കാലത്തെ മുതിര്‍ന്ന തലമുറയും ചിന്തിച്ചിരുന്നതും പെരുമാറിയിരുന്നതും എന്നതിന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം കൂടി പങ്കുവയ്ക്കാം. കണ്ടത്തിലൂടെ ഒഴുകുന്ന ഇടത്തോട്ടിലെ ചെളി കോരിമാറ്റിക്കൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ തൂമ്പയില്‍നിന്ന് അടുത്തു നിന്നിരുന്ന എന്റെ മുമ്പിലേക്ക് ഒരു പാമ്പ് വീഴുന്നതുകണ്ട് ഞാന്‍ ഒരു വടിയെടുത്ത് അതിനെ അടിക്കാനോങ്ങി. അപ്പോള്‍ എണ്‍പതുവയസ്സിലേറെ പ്രായമുള്ള അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: ''കണ്ണും കാതുമില്ലാത്ത ആ പാവത്തെ കൊല്ലല്ലേ, മോനേ.'' 

അതു കേട്ടതേ എന്റെ കയ്യില്‍നിന്ന് വടി താഴെ വീണു. ആ വൃദ്ധന്‍ പാമ്പിനെ കൊട്ടയില്‍ കോരിയെടുത്ത് നേരത്തെ കോരിയിട്ടിരുന്ന ചെളിയിലേക്കിട്ടു. ഒപ്പം ജീവിക്കുന്ന ഇതരജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്ന മനുഷ്യരുടെയിടയില്‍ ജനിച്ചു വളരാന്‍ കഴിഞ്ഞത് എനിക്കും എന്റെ തലമുറയ്ക്കും കിട്ടിയ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ കാഴ്ചപ്പാട് കൈമോശം വന്നതിനെത്തുടര്‍ന്നാണ് നാമെല്ലാം പാശ്ചാത്യസംസ്‌കാരത്തിന്റെ അടിമകളായിത്തീര്‍ന്നത്. 

ഒരു ശാസ്ത്രകഥ വായിച്ചത് ഓര്‍മ്മവരുന്നു. അതിലെ ലോകത്തെ ജീവജാലങ്ങള്‍ തമ്മില്‍ ഒരു പ്രത്യേകരീതിയില്‍ പരസ്പരം ബന്ധിതരാണ്. എന്റെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവിടെയുള്ള ഓരോരുത്തരും ആ വേദന അനുഭവിച്ചറിയുന്ന വിധത്തില്‍ ഉള്ള ഒരു തരം ഹൃദയബന്ധം. യഥാര്‍ഥത്തില്‍ ആ ലോകം നാം ജീവിക്കുന്ന ഈ ഭൂമിതന്നെയാണ്. ഇവിടെയുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധമുള്ളവയാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. ഈ ബോധ്യം നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നു. അവര്‍ ഒരു മരം നട്ടു വളര്‍ത്തിയിരുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അതു വെട്ടിവിറ്റാല്‍ കുറെ രൂപാ കിട്ടും എന്ന് വിചാരിച്ചുകൊണ്ടായിരുന്നില്ല. അവരതിനെ വളര്‍ത്തിയിരുന്നത് സ്‌നേഹത്തോടെയായിരുന്നു. മരവും മനുഷ്യനും തമ്മില്‍ അന്ന് ആത്മബന്ധമുണ്ടായിരുന്നു. അത് ഇന്നത്തെ പുതിയതലമുറയ്ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം പണമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന ഒരു മൂല്യബോധത്തോടെ നാം അവരെ വളര്‍ത്തുന്നതാണ്. 

എന്റെ വീടിന്റെ കാര്യം പറഞ്ഞു. അവിടെ കുറെ കാലം ആരും താമസിക്കാനില്ലാതെ അടച്ചിടേണ്ടിവന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ സഹോദരി അവിടെ താമസം തുടങ്ങി. അപ്പോള്‍ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു: ''വീട്ടില്‍ ആള്‍താമസമായല്ലോ. ഇടയ്‌ക്കൊക്കെ വീട്ടില്‍ പോകാന്‍ തോന്നുന്നുണ്ടാവുമല്ലോ.'' 

ഞാന്‍ പറഞ്ഞു: ''വീട്ടില്‍ പണ്ടു ചെല്ലുമ്പോള്‍ വീടിനടുത്തൊരു തൊഴുത്തും അതില്‍ മൂന്നു നാലു വെച്ചൂര്‍ പശുക്കളുമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഒരു കാറാണുള്ളത്.'' 

ഇതൊരു വലിയ വ്യത്യാസമായി കാണാന്‍ ഇന്നു പലര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ എനിക്ക് അവിടെ ചെല്ലുമ്പോള്‍ എന്റെ വീടാണതെന്ന് തോന്നാറില്ല. എനിക്ക് ആ തൊഴുത്തും പശുക്കളും കൂടി അടങ്ങിയതായിരുന്നു എന്റെ വീട്. ആ കന്നുകാലികളുടെ ഹൃദയവും എന്റെ ഹൃദയവും തമ്മില്‍ ബന്ധിതമായിരുന്നു.

മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഇന്നുതന്നെ വായിക്കണമെന്നുള്ളവര്‍ താഴെ ക്ലിക്കുചെയ്യുക: http://almayasabdam.blogspot.in/2013/10/blog-post_15.html 



നാളെ മുതല്‍ വായിക്കുക!

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത
പ്രൊഫ. എസ്. ശിവദാസ് 

.......ഈയിടെ വായിച്ച, ഒരു സ്ത്രീ എഴുതിയ, ഒരു ശാസ്ത്രലേഖനം ആശ്ചര്യജനകമാണ്: ''മനുഷ്യന്റെ ശരീരത്തിലേക്ക് സൂക്ഷ്മജീവികള്‍ കടക്കുന്നത് പ്രസവസമയത്താണ്. അവ മനുഷ്യന്റെ ഉദരത്തില്‍ പ്രവേശിച്ച് കോളനികള്‍ ഉണ്ടാക്കുന്നു. അവയില്‍ ഭൂരിപക്ഷവും നമ്മെ രോഗബാധകളില്‍നിന്നു രക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ഓരോ മനുഷ്യന്റെയും ഉദരത്തില്‍ ഉള്ള അവയുടെ എണ്ണം 26000 കോടിയിലേറെയാണ്.'' 
ഒന്നോര്‍ത്താല്‍ , മനുഷ്യനുവേണ്ടി അവ എന്നതിലേറെ മനുഷന്‍ അവയ്ക്കുവേണ്ടിയാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ശരീരത്തിന്റെ ആകൃതിതന്നെ അവയ്ക്ക് സുഖമായി ജീവിക്കാന്‍ പറ്റിയ വിധത്തിലാണ്. നാം അവരുടെ വലിയൊരു വീടാണ്....... 

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്. (പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.) 
ആ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം മനോഭാവം ബ്ലോഗില്‍ , നാളെ മുതല്‍ ഖണ്ഡങ്ങളായി വായിക്കുക: 

Monday 14 October 2013

“Vellore Model” of integrated and sustainable Zero Waste Management - Home | ZWM

Interconnection and interdependence: The key to the “Vellore Model” of integrated and sustainable Zero Waste Management
In a natural ecosystem, e.g. a lake, there is an interconnection and interdependence between the various components - the water, soil, air, sun, microorganisms, fungi, plants, insects, fishes, birds and other life forms. Each component plays a unique role which maintains the ecosystem in balance and gives it stability and sustainability.
Akin to a natural ecosystem, the “Vellore Model” of Zero Waste Management (ZWM) has nine different individual processes, which are interconnected and interdependent and which lead to “zero waste” in the end. The interconnection provides maximized efficiency and also sustainability – both economic and environmental sustainability.
The nine different processes or units are separate and well defined. However, the inputs and outputs of the nine units are closely linked to each other. When all the units are considered together, the only input to the whole system is “undesirable” waste and the outputs are useful products.
Individual processes or units are in circles. A circle is colour coded according to the desirability of the waste or product associated with the process. The dark red color represents most undesirable, while the dark green represents most desirable. The amber and lighter shades of red and green represent intermediate products. The process in the white circle, which represents federation activities like accounting, provides support to the rest of the processes and is in turn dependent on them.
An individual unit has its own sub-processes and operates on its own fixed time schedule. For example, the waste collection is done every day, while aerobic composting takes 35 days to create compost from organic matter. The sub-processes in a particular unit may be interlinked within the unit, e.g. in vermicomposting, the earthworms which are produced in the process are partly reintroduced in a fresh vermicompost bin to continue the process. The individual processes are designed to be user and environment friendly, and mostly use local technologies that are not energy intensive.
From the figure we can see the interlinking of the different units. The output of one unit is an input of one or more other units which is shown by arrows. For example, vegetable waste from the secondary segregation unit goes to the cattle shed while cow dung from the cattle shed goes to the composting, vermicomposting and drying units. We can see the systematic handling of waste from one process to another, increasing its desirability at each stage of processing.
The “Vellore model” of ZWM with separate units which work together for a common objective can be described in a nutshell as a “centralized project with decentralized processes”.
Home | ZWM:

'via Blog this'

Monday 7 October 2013

Kerala – gadgil report | Big News Live - Kerala Malayalam News, Cinema News, Tech News

\yqUðln: ]ÝnaL« ae\ncIsf¡pdn¨v ]Tn¨ KmUvKnð I½nän dnt¸mÀ«ns\Xncmbn kp{]ow tImSXnbnð kaÀ¸n¨ lÀPn tIcfw ]n³hen-¨p. dnt¸mÀ«ns\Xnsc hmZw tIÄ¡póXns\ tNmZyw sNbvXmWv tIcfw kp{]ow tImSXnsb kao]n¨Xv. lcnX ss{S_yqWð AñmsX aämcv ]cnØnsb¡pdn¨v Bi¦s¸Spsaóv tImSXn tNmZn¨p. dnt¸mÀ«v \S¸m¡m³ ss{S_yqWð D¯chns\ kÀ¡mÀ D]IcWamt¡ïXmbncpópsóópw AñmsX C¯c¯nð tImSXnsb kao]n¡pIbñ thïnbncpósXópw tImSXn \nco£n¨p. PÌnkpamcmb F¨vFð Z¯p, Fwssh CIv_mð FónhcS§nb _ômWv tIkv ]cnKWn-¨Xv.kp{]ow tImSXn lÀPn XÅpsaóv Dd¸mbtXmsSbmWv tIcf¯nsâ \S]Sn.
Kerala – gadgil report | Big News Live - Kerala Malayalam News, Cinema News, Tech News:

'via Blog this'

Sunday 6 October 2013

POONJAR BLOG: മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാറിലെ കുരുന്നുകളും..

മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുരുന്നുകളും പ്രവര്‍ത്തനനിരതരാകുന്നു. 23 വര്‍ഷമായി മീനച്ചിലാര്‍ സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പിന്തുണയോടെ സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് വിവിധ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. മീനച്ചില്‍ നദീസംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ , വിങ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ സഹകരണപത്രം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിന്  കൈമാറി.


മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനംമുതല്‍ കായലില്‍ അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍  വിവിധ സമയങ്ങളില്‍ പകര്‍ത്തി, നദീസംരക്ഷണ-ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന  ഒരു ഡോക്യുമെന്ററി ഫിലിം തയ്യാറാക്കുക എന്നതാണ് അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ ഒരു പ്രധാന ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  മീനച്ചിലാറിനെ സംരക്ഷിക്കുവാനായി തങ്ങളാലാകുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍ .

POONJAR BLOG: മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാറിലെ കുരുന്നുകളും..:

'via Blog this'

Thursday 3 October 2013

പുഴ കരയുമ്പോള്‍ കര ചെയ്യേണ്ടത് - Manorama Online | Malayalam News | Editorial |

മുഖപ്രസംഗം
 Story Dated: Friday, October 4, 2013 0:33 hrs IST 

കോട്ടയം ജില്ലയിലെ പതിനായിരക്കണക്കിനു പേരുടെ കുടിനീരായിരുന്നു മീനച്ചിലാറിലൂടെ ഒഴുകുന്ന വെള്ളം. ഒരുകാലത്തു തെളിനീരൊഴുകിയിരുന്ന ഈ പുഴ വിഷമയമായ കാളിന്ദിയായി, ഇന്നു മരണശയ്യയിലാണ്. ആ മരണമണി കേട്ടു മീനച്ചിലാറിന്റെ പുനര്‍ജനിക്കായി നാടുണരുമ്പോള്‍ പ്രതീക്ഷയുടെ ആറ്റുവഞ്ചികള്‍ പൂക്കുന്നു.

ഈരാറ്റുപേട്ടയ്ക്കടുത്തു കിഴക്കന്‍ മലനിരകളില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറു വേമ്പനാട്ടുകായല്‍ വരെ എഴുപതിലേറെ കിലോമീറ്റര്‍ നീളത്തില്‍ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധ ജലാശയങ്ങളുമായി ഒരു നാടിന്റെ അനുഗ്രഹമായിരുന്നു ഈ പുഴ. കോട്ടയം, പാലാ നഗരസഭാ പ്രദേശങ്ങളിലെയും 22 പഞ്ചായത്തുകളിലെയും ജനങ്ങളുടെ ജലസ്രോതസ്സായ മീനച്ചിലാര്‍ ഇപ്പോള്‍ തുടക്കംമുതലേ മലിനപ്പെട്ടാണ് ഒഴുകുന്നത്. ദുര്‍ഗന്ധം പടര്‍ത്തുന്ന കടവുകളും കൈത്തോടുകളും പോലും ചരിത്രത്തിന്റെ മഹത്വം പേറുന്ന ഈ നദിക്കു കളങ്കംചാര്‍ത്തുന്നു. 

ഒരിക്കല്‍ വേമ്പനാടു കായല്‍ മുതല്‍ കിഴക്കന്‍ മലഞ്ചരിവു വരെ ഗതാഗതയോഗ്യമായിരുന്നു ഈ പുഴ. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന നോവലിലൂടെ ബുക്കര്‍ പ്രൈസിലേക്കുവരെ ഒഴുകിയ ഈ നദി ഇന്ന് ഏതാണ്ടു മൃതാവസ്ഥയിലാണ്. ജലവിതരണ പദ്ധതികള്‍ വരുംമുന്‍പു ജനങ്ങള്‍ സ്വന്തം വീടിനെക്കാള്‍ ശുചിയായി സൂക്ഷിച്ചിരുന്ന മീനച്ചിലാര്‍ ഇപ്പോള്‍ എല്ലാവരുടെയും മാലിന്യനിക്ഷേപ കനാലായി മാറിയിരിക്കുന്നു. സമീപപ്രദേശങ്ങളിലെ പല ഫാക്ടറികളിലെയും ഹോട്ടലുകളിലെയും ചന്തകളിലെയും മാലിന്യങ്ങളും പല വീടുകളിലെ അവശിഷ്ടങ്ങളും ഇവിടെയാണു നിക്ഷേപിക്കുന്നത്. 

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാന്‍ പലരും മല്‍സരിക്കുന്നതുപോലെ തോന്നും. അഴുക്കുവെള്ളം ഒഴുകിയെത്തുന്നതും ഈ നദിയില്‍ തന്നെ. മണല്‍വാരല്‍ കൂടിയായപ്പോള്‍ നദിയുടെ നശീകരണം ഏതാണ്ടു പൂര്‍ണമായി. 

നദീജലത്തില്‍ രാസവസ്തുക്കളുടെ അളവു ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഇ-കോളി ബാക്ടീരിയയുടെ തോതാകട്ടെ, ഭീതിദമായി വര്‍ധിച്ചിരിക്കുന്നു. ഒരിക്കല്‍ സമൃദ്ധമായിരുന്ന മത്സ്യസമ്പത്ത് മാലിന്യത്തോതിന് അനുസൃതമായി കുറയുന്നുമുണ്ട്. വേമ്പനാടു കായലിലെ ജലം മലിനമാക്കുന്നതിലും ഇപ്പോള്‍ ഈ പുഴയ്ക്കു പങ്കുണ്ട്. 

തുലാമഴ പിന്നിടുമ്പോഴേക്കും മീനച്ചിലാറില്‍ ചില ഭാഗത്ത് ആഫ്രിക്കന്‍ പായല്‍ നിറഞ്ഞുതുടങ്ങും. സൂര്യപ്രകാശമേല്‍ക്കാതെ മലിനമായി, ദുര്‍ഗന്ധം പരത്തുന്ന വെള്ളമാണു നദിയുടെയും ശാഖകളുടെയും തീരങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്നത്. പരിസ്ഥിതി തകരുന്നതു നമ്മുടെ ജീവിതശൈലിയെയും സംസ്‌കാരത്തെയും എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ മീനച്ചിലാറിന്റെ സങ്കടക്കാഴ്ചകള്‍ കണ്ട് ഓരത്തുകൂടി സഞ്ചരിച്ചാല്‍ മതി. 

പുഴകളുടെ മരണം ലോകത്തിന്റെ മുഴുവന്‍ സ്വസ്ഥത കെടുത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ലോകത്തിലെ അഞ്ഞൂറിലേറെ വന്‍നദികളില്‍ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. കേരളത്തിലെ മരണാസന്ന നദികള്‍ നമ്മളോട് ആവശ്യപ്പെടുന്നത് അല്‍പം കരുതലും സ്‌നേഹവുമാണ്. ഈ പുഴകള്‍ക്കു വേണ്ടതു മരണകര്‍മങ്ങളല്ല, നവോന്മേഷമാണ്. അതുകൊണ്ടുതന്നെ, ഇനി വരുന്ന തലമുറകള്‍ക്കും കുടിനീരേകേണ്ട മീനച്ചിലാര്‍ മരിക്കുന്നതു കണ്ടുനില്‍ക്കാന്‍ കഴിയാത്തവര്‍ നദിക്കായി കൈകോര്‍ത്തുപിടിക്കുമ്പോള്‍ അതു മാതൃകാപരമാവുന്നു. 

ഒരേ സമയത്ത് 22 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ആരംഭിച്ച 'പുനര്‍ജനി പദ്ധതിക്കു മീനച്ചിലാറിന്റെ മുഖം വീണ്ടും തെളിയിക്കുക എന്നതാണ് ഉദ്ദേശ്യം. നദിയും തോടും കൈത്തോടും ഇവയിലേക്കു മാലിന്യം ഒഴുകിയെത്തുന്ന പരിസരങ്ങളും എന്നും ശുചിയാക്കി നിര്‍ത്തുക പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. തീരസംരക്ഷണത്തിന് ഇല്ലി, മുള, മരുത്, നീര്‍മരുത്, ആറ്റുവഞ്ചി, കണ്ടല്‍ തുടങ്ങിയവ നട്ടുപിടിപ്പിക്കുന്നുമുണ്ട്. ശുചീകരണത്തെ തുടര്‍ന്നു മല്‍സ്യക്കുഞ്ഞുങ്ങളെ നദിയില്‍ നിക്ഷേപിച്ചും മീനച്ചിലാറിനു പുതുശ്വാസമേകുന്നു.

ആഫ്രിക്കന്‍ പായല്‍ വാരിക്കളഞ്ഞു നദി ശുദ്ധീകരിക്കാന്‍ തുടര്‍പരിപാടി തന്നെ വേണം. മീനച്ചിലാറിന്റെ ശുദ്ധീകരണത്തിനു ജനകീയ കൂട്ടായ്മകള്‍ക്കൊപ്പം നഗരസഭകളും പഞ്ചായത്തുകളും സജീവമായി പങ്കുചേരണം. മാലിന്യത്തില്‍ നിന്നു ജീവിതത്തിലേക്കു പതിയെ കൈപിടിച്ചു കയറ്റാനായാല്‍ തുടര്‍ന്നും പുഴ അശുദ്ധയാകാതെ കാക്കേണ്ട ഉത്തരവാദിത്തം കൂടി നാട് ഏറ്റെടുക്കണം. 

Manorama Online | Malayalam News | Editorial |:

'via Blog this'

Wednesday 2 October 2013

മീനച്ചിലാര്‍ പുനര്‍ജനിക്കു തുടക്കം; എല്ലാ കൈവഴികളിലും - Kerala Local News | Kottayam | Local Features

Story Dated: Thursday, October 3, 2013 8:28 hrs IST

മീനച്ചിലാറിനു പുതുജീവനേകുന്ന പുനര്‍ജനി പരിപാടി കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം * മരിച്ചുകൊണ്ടിരിക്കുന്ന മീനച്ചിലാറിനു പുതുജീവനേകുന്ന പുനര്‍ജനി പരിപാടിക്കു ജില്ലയില്‍ തുടക്കമായി. മീനച്ചിലാര്‍ ഒഴുകുന്ന 22 പഞ്ചായത്തുകളിലും കോട്ടയം, പാലാ നഗരസഭകളിലും ഒരേ സമയത്തു നടപ്പാക്കുന്ന പദ്ധതി എല്ലായിടത്തും ഉദ്ഘാടനം ചെയ്യപ്പെട്ടു.

കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലായില്‍ മന്ത്രി കെ.എം. മാണിയും ഉദ്ഘാടനം നിര്‍വഹിച്ചു. ഈരാറ്റുപേട്ട പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്കു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടക്കമിട്ടപ്പോള്‍ മീനച്ചിലാറിന്റെ ഉറവിടമായ അരുവിക്കച്ചാലില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളമാണു പരിപാടി ഉദ്ഘാടനം ചെയ്തത്.

നദിയും തോടും കൈത്തോടും നീരൊഴുക്കും ഇവയിലേക്കു മാലിന്യം ഒഴുകിയെത്തുന്ന പരിസരങ്ങളും ശുചിയാക്കി. തീരസംരക്ഷണത്തിന് ഇല്ലി, മുള, മരുത്, നീര്‍മരുത്, ആറ്റുവഞ്ചി, കണ്ടല്‍ എന്നിവ നട്ടുപിടിപ്പിച്ചു. ശുചീകരണത്തെ തുടര്‍ന്നു 3000 മല്‍സ്യക്കുഞ്ഞുങ്ങളെ നദിയില്‍ നിക്ഷേപിച്ചു.

കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, 55 വയസ്സിനു മുകളിലുള്ളവരുടെ കൂട്ടായ്മയായ സഫലം 55 പ്ലസിന്റെ ആശയമായ പദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് ഹരിതതീരം പദ്ധതി, കേരള യുവജനക്ഷേമ ബോര്‍ഡ്, മീനച്ചിലാര്‍ സംരക്ഷണ സമിതി, മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ
സാമൂഹിക സാംസ്‌കാരിക തൊഴിലാളി യുവജന സാമുദായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണു നടപ്പാക്കുന്നത്.

തുള്ളിയൊഴുകിയിരുന്നു, ഒരു കാലം..
ഈരാറ്റുപേട്ടയുടെ തലയ്ക്കു മുകളിലുള്ള കിഴക്കന്‍ മലനിരകളില്‍നിന്നു തുടങ്ങുന്ന ഒരു നിലവിളിയാണിപ്പോള്‍ മീനച്ചിലാര്‍. വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം ബണ്ടിനു ചുവട്ടില്‍ അതൊരു നേര്‍ത്ത കരച്ചിലായി ഇല്ലാതാവുന്നു.മീനച്ചിലാര്‍ ഒഴുകിയ വഴിയിലിപ്പോള്‍ വലിയൊരു അഴുക്കുചാല്‍ ബാക്കിയുണ്ട്. ഇതായിരുന്നില്ല ഒരു പതിറ്റാണ്ടിനു മുന്‍പു പോലും മീനച്ചിലാര്‍. പഴമക്കാരുടെ ഓര്‍മകളിലെ കടവുകളില്‍ കടത്തുവള്ളവും അക്കരെയിക്കരെ മുറ്റി ഒഴുകുന്ന നദിയുമുണ്ടായിരുന്നു.

ആറ്റിലൂടെ ഒഴുകിവന്ന എക്കല്‍ മണ്ണിലാണ് നദിയുടെ ഇരുപുറവും ഫലഭൂയിഷ്ഠമായ സംസ്‌കാരം നാമ്പെടുത്തത്. തോണികളായിരുന്നു അന്നത്തെ ഒഴുകുന്ന കച്ചവടസ്ഥാപനങ്ങള്‍.വാഗമണ്‍ കുരിശുമലയുടെ പടിഞ്ഞാറേ ചെരുവിലുള്ള കുടുമുരുട്ടി മലയില്‍ ഐതിഹ്യം ഉരുള്‍പൊട്ടിയ സ്ഥലമുണ്ട്. അഗസ്ത്യ മഹര്‍ഷിയുടെ കമണ്ഡലു കവിഞ്ഞൊഴുകിയ പുഴ എന്നയര്‍ഥത്തിലാണത്രേ മീനച്ചിലാറിനു കവണാര്‍ എന്ന പേരുകിട്ടിയത്. ഇപ്പോഴും നാഗമ്പടം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ മീനച്ചിലാര്‍ കവണാര്‍ ആണ്.

തമിഴ്‌നാട്ടില്‍നിന്നു വന്നവര്‍ നാടുവാണ കാലത്ത് കുലദൈവമായ മധുര മീനാക്ഷിയുടെ പേരിലൊരു നാടും നദിയും വേണമെന്ന് അവരാഗ്രഹിച്ചു. അങ്ങനെ മീനാക്ഷിയാര്‍ എന്ന വിളിപ്പേര് മീനച്ചിലാര്‍ എന്നായെന്നും ചരിത്രത്തിന്റെ കൈവഴികള്‍ പറയുന്നു.ആറിന്റെ തീരങ്ങളില്‍ ആറ്റുവഞ്ചി, കുമ്പിള്‍, കിഴിഞ്ഞില്‍, ഈറ്റ, തൊണ്ടി, കല്ലുരുക്കി തുടങ്ങിയ ഒട്ടേറെ ചെടികളുണ്ടായിരുന്നത് ഇന്നു കാണാനില്ല. കിടങ്ങൂര്‍ പഞ്ചായത്തിലെ കട്ടച്ചിറയ്ക്കു സമീപം രണ്ടര ഏക്കര്‍ പൊതുസ്ഥലത്ത് ആറിനോടു ചേര്‍ന്നുള്ള നദീതീര വനത്തില്‍ അഞ്ഞൂറോളം ആറ്റുവഞ്ചികള്‍ ബാക്കിയുള്ളതു ഭാഗ്യം.

മീനച്ചിലാറുപോലെ പേരുകേട്ടതായിരുന്നു ആറ്റുകൊഞ്ച്.ആറ്റുവഞ്ചികള്‍ വെട്ടിക്കളഞ്ഞ് തീരം കെട്ടിയെടുത്തതോടെ ആറ്റുകൊഞ്ചുകളെ കാണാതായി. കല്ലേമുട്ടി, നെറ്റിയേല്‍പൊന്നന്‍, പള്ളത്തി, ആരോന്‍, വാള, കാരി, കുറുവ, പുല്ലന്‍, വരാല്‍ തുടങ്ങിയ മീനുകളൊന്നും ഇപ്പോള്‍ ആറ്റിലില്ല. പകരം, മറ്റൊന്നുണ്ടായി. തണ്ണീര്‍മുക്കത്തെ കായലരിപ്പയ്ക്ക് ഇടയിലൂടെ കായലില്‍നിന്ന് അനേകം കരിമീനുകള്‍ മീനച്ചിലാറ്റിലേക്കു കുടിയേറി.

ഭരണങ്ങാനത്തെ വട്ടോളിക്കടവില്‍ ചൂണ്ടയിട്ടാലും ഇപ്പോള്‍ ഇഷ്ടംപോലെ കരിമീന്‍ കിട്ടും. പണ്ട്, വിശാലമായ മണല്‍പ്പരപ്പിനു മുകളിലൂടെയായിരുന്നു മീനച്ചിലാര്‍ ഒഴുകിയിരുന്നത്. ഇന്നിപ്പോള്‍, മണല്‍വാരിയ ചെളിക്കുഴികള്‍ മാത്രമായി. ആറ്റുപൊന്തകളിലെ പൊന്മാന്‍, കുളക്കോഴി, നീര്‍കാക്ക, ഉപ്പന്‍ തുടങ്ങിയവയെല്ലാം പൊന്തകള്‍ ഇല്ലാതായതോടെ ഓര്‍മകളിലെ ചിറകടി മാത്രമായി.
ബുക്കര്‍ പ്രൈസിലേക്ക് അരുന്ധതി റോയിക്ക് അക്ഷരക്കപ്പലോടിക്കാന്‍ വഴിയൊരുക്കിയതു മീനച്ചിലാറാണ്.

അയ്മനത്തെ വീടും മീനച്ചിലാറിലെ പള്ളത്തിയുമെല്ലാം ലോകസാഹിത്യത്തില്‍ അരുന്ധതി റോയിയെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു നദി ഒരു സംസ്‌കാരം തന്നെയാണ് എന്നതിന് ഇനിയും തെളിവു വേണ്ടല്ലോ...!ഒരുപുഴയില്‍ ഒന്നിലേറെ തവണ കുളിക്കാന്‍ പറ്റില്ലെന്നാണല്ലോ ലാവണ്യശാസ്ത്രം. എന്നാല്‍, മീനച്ചിലാറിലേക്കു വരിക. എത്ര തവണ വേണമെങ്കിലും ഒരേപുഴയില്‍ കുളിക്കാം. മഴ പെയ്യുമ്പോള്‍ മാത്രം ഒഴുകാനേ ഇപ്പോള്‍ മീനച്ചിലാറിനു ശേഷിയുള്ളൂ...!!!

സുനീഷ് തോമസ്

Kerala Local News | Kottayam | Local Features: "Story Dated: Thursday, October 3, 2013 8:28 hrs IST "

'via Blog this'

Tuesday 1 October 2013

കൃഷിയുടെ നല്ലപാഠങ്ങള്‍ - Manorama News

താഴെ ക്ലിക്ക് ചെയ്ത് മീനച്ചിലാര്‍ സംരക്ഷണത്തിന് കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്തുള്ള പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുതല്‍ തലശ്ശേരിയിലെ മുബാറക് സ്‌കൂളിലെ കുട്ടികള്‍ വൃക്കരോഗികളെ സഹായിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വരെ ഉള്‍പ്പെടുന്ന മനോരമ നല്ലപാഠം വീഡിയോ കാണുക: 
Manorama News:

'via Blog this'