Sunday 24 February 2013

സൗരോര്‍ജ്ജ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

.......സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ 40 ശതമാനം തുക സബ്‌സിഡിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് ശേഷിയുള്ള പദ്ധതി സ്ഥാപിക്കുന്നതിന് 2.4 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ 72000 രൂപ കേന്ദ്ര സബ്‌സിഡി ഇനത്തില്‍ ലഭിക്കും. ബാക്കിയുള്ള 1.68 ലക്ഷം രൂപ ഉപഭാക്താവ് നല്‍കണം.
ഇതിന് ആവശ്യമായ തുക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാങ്കുകളോ, പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരോ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ ഒരുനടപടിയും അവരുടെ ഭാഗത്തുനിന്നും ഇണ്ടായിട്ടില്ല.

ഒരു കിലോവാട്ടും അതില്‍ കൂടിയതുമായ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. സംസ്ഥാനത്തെ ഒരു ഇടത്തരം കുടുംബത്തില്‍ 200 മുതല്‍ 500 വാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ മതിയാകും. എന്നാല്‍ ഒരുകിലോവാട്ട് ശേഷി ഇല്ലെന്നതിനാല്‍  ഈ പദ്ധതിക്ക് സബ്‌സിഡി നല്‍കാന്‍ തയ്യാറാകുന്നില്ല..........

ജാഗ്രത: സൗരോര്‍ജ്ജ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി:

'via Blog this'

No comments:

Post a Comment