നവംബര്‍9,10 തീയ്യതികളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മൊറിയല്‍ വനിതാ കോളേജില്‍ നടക്കുന്ന വികസന സംഗമത്തില്‍ ആരോഗ്യം , വിദ്യാഭ്യാസം ലിംഗതുല്യത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
വികേന്ദ്രീകരണം ഭരണ നിര്‍വ്വഹണം , കേരളത്തിന്റെ സാമ്പത്തികം , വ്യവസായം , പ്രാന്തവല്കരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഗമം 16, 17 തീയതികളില്‍ പാലക്കാട് ഐആര്‍ടിസിയില്‍ നടക്കും.
ഭക്ഷ്യസുരക്ഷ, പ്രകൃതി വിഭവ സുരക്ഷ, ഊര്‍ജം, ഗതാഗതം , ഉപജീവന സുരക്ഷ ,ജല സുരക്ഷ എന്നീ വിഷയങ്ങള്‍ ഏപ്രിലില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വികസന സംഗമം ചര്‍ച്ച ചെയ്തിരുന്നു. മൂന്നു സംഗമങ്ങളിലെയും ചര്‍ച്ചകള്‍ ക്രോഡീകരിച്ചു കേരളത്തിന് ഒരു ജനപക്ഷ വികസന അജണ്ട രൂപപ്പെടുത്താനുള്ള കേരള വികസന കോണ്‍ഗ്രസ് ഡിസംബര്‍ 26,27,28 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടക്കും.
സംഗമത്തില്‍ പങ്കെടുക്കുന്നതിനു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യംhttp://www.keralavikasanasangamam.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പരിഷത്ത് അക്കാദമിക്ക് കമ്മറ്റി കണ്‍വീനര്‍ കെ രാജേഷ് (ഫോണ്‍) 9497065402 അറിയിച്ചു.
deshabhimani
http://jagrathablog.blogspot.in/2013/10/blog-post_7596.html
No comments:
Post a Comment