ജോസാന്റണി
തലപ്പുലം സര്‍വീസ് സഹകരണബാങ്കിലെ ഒരു സാധാരണ അംഗമെന്ന നിലയ്ക്ക് ഡിസംബര്‍ 1-നു നടന്ന വാര്‍ഷികപൊതുയോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് ഉയര്‍ന്ന നിരക്കിലുള്ള ലാഭവീതപ്രഖ്യാപനവും സമൃദ്ധമായ ഒരു ചായസല്‍ക്കാരവും മാത്രമേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളു. ബാങ്ക് പ്രസിഡന്റ് ശ്രീ സജി മൂലേച്ചാലിലിന്റെ അധ്യക്ഷപ്രസംഗം ആമുഖം കഴിഞ്ഞപ്പോഴേക്കും റിക്കാര്‍ഡുചെയ്യപ്പെടേണ്ടതും ചരിത്രപ്രധാനവുമായ ഒരു പ്രസംഗമാണതെന്ന് എനിക്ക് ബോധ്യമായി. ഉടന്‍തന്നെ ഞാനെന്റെ ഫോണിലെ വോയ്‌സ് റിക്കാര്‍ഡര്‍ ഉപയോഗിച്ച് അതു പകര്‍ത്തി. പ്രസിഡന്റുമായി ഒരഭിമുഖം നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് പ്രസിഡന്റുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഡിസംബര്‍ 21-ന് ബാങ്കില്‍വച്ച് ഒരു കാര്‍ഷിക-ഹോം സ്റ്റേ സെമിനാര്‍ നടത്തുന്നുണ്ടെന്നറിയിച്ചു. ആ പരിപാടി മൊത്തം വീഡിയോറിക്കാര്‍ഡ് ചെയ്യണമെന്ന എന്റെ നിര്‍ദ്ദേശം പരിഗണിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു.
കേരളത്തിലെ പുതിയ തലമുറ ആസ്‌ട്രേലിയായിലേക്കും കാനഡയിലേക്കും ഒക്കെ കുടിയേറിക്കൊണ്ട് നമ്മുടെ നാട്ടിലെ സമര്‍ഥരെല്ലാം നമ്മുടെ നാടുവിട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യം കേരളത്തെ ഒരു വലിയ വൃദ്ധഭവനമാക്കി മാറ്റിയേക്കാന്‍ പോലും സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ത്തന്നെ സ്വന്തം കഴിവുകളും കേരളത്തിലെ കൃഷി, ടൂറിസം സാധ്യതകളും കാര്യക്ഷമമായി ഉപയോഗിക്കാന്‍ വരുംതലമുറയ്ക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയല്ലാതെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമില്ല. കൃഷിയെ, പ്രകൃതിക്കിണങ്ങുന്ന ഭക്ഷ്യവിളകള്‍ കൃഷിചെയ്യലും മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങളുണ്ടാക്കലും അവ വിദേശങ്ങളിലേക്ക് കയറ്റിയയയ്ക്കലും പ്രോത്സാഹിപ്പിച്ചുകൊണ്ടുമാത്രമേ നമുക്കു നിലനിര്‍ത്താനാവൂ. ലോകമാകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്ത്വടൂറിസം പ്രോത്സാഹിപ്പിക്കുമ്പോള്‍ നമ്മുടെ ഗ്രാമീണസമ്പദ്ഘടനയെത്തന്നെ അത് ഉത്തേജിപ്പിക്കും. ഈ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് മേല്പറഞ്ഞ സെമിനാര്‍ വീഡിയോ എഡിറ്റുചെയ്ത് ക്ലിപ്പുകളായി യുട്യൂബിലിട്ട് സോഷ്യല്‍മീഡിയായിലൂടെ പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്. അതിനും മുമ്പേ സെമിനാറിലെ പ്രസംഗങ്ങളുടെ ഓഡിയോ അന്നു സെമിനാറില്‍ പങ്കെടുത്തവരെയെല്ലാം ഉള്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയാണ്. അര്‍ജുനന്റെ അമ്പുപോലെ ഓരോരുത്തരും ഇവ ഷെയര്‍ചെയ്താല്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വലിയൊരു വിപ്ലവത്തിനുതന്നെ നമുക്കു തുടക്കം കുറിക്കാനാവും.
NB
തലപ്പുലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ. സജി മൂലേച്ചാലിലിന്റെയും കേരളമൊട്ടാകെ പ്രവര്‍ത്തന പരിധിയുള്ള ഒരു ടൂറിസം സഹകരണ ബാങ്കിന്റെ സ്ഥാപക പ്രവര്‍ത്തകനായ ശ്രീ. ജോര്‍ജിന്റെയും പ്രസംഗങ്ങളുടെ ഓഡിയോ ഫയലുകള്‍ വാട്ട്‌സ് ആപ്പിലൂടെ പങ്കുവയ്ക്കുകയാണ്. താത്പര്യമുള്ളവര്‍ 8848827644 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് സ്വന്തം നമ്പര്‍ അയച്ചുതരിക.
മറ്റുള്ളവരുടെ പ്രസംഗങ്ങളും ഓഡിയോ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്ക് ഐഡി തന്നാല്‍ FB മെസേജുകളായും അവ പങ്കുവയ്ക്കാം.
NB
തലപ്പുലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ. സജി മൂലേച്ചാലിലിന്റെയും കേരളമൊട്ടാകെ പ്രവര്‍ത്തന പരിധിയുള്ള ഒരു ടൂറിസം സഹകരണ ബാങ്കിന്റെ സ്ഥാപക പ്രവര്‍ത്തകനായ ശ്രീ. ജോര്‍ജിന്റെയും പ്രസംഗങ്ങളുടെ ഓഡിയോ ഫയലുകള്‍ വാട്ട്‌സ് ആപ്പിലൂടെ പങ്കുവയ്ക്കുകയാണ്. താത്പര്യമുള്ളവര്‍ 8848827644 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് സ്വന്തം നമ്പര്‍ അയച്ചുതരിക.
മറ്റുള്ളവരുടെ പ്രസംഗങ്ങളും ഓഡിയോ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്ക് ഐഡി തന്നാല്‍ FB മെസേജുകളായും അവ പങ്കുവയ്ക്കാം.
Well done, Jose! Do send me the audio recording of Responsible Tourism
ReplyDelete