കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍
ജനകീയ ജൈവവൈവിധ്യരജിസ്റ്റര്‍ നിര്‍മ്മാണം സംബന്ധിച്ച പഞ്ചായത്ത് തല ശില്പശാല തലപ്പുലം ഗ്രാമപഞ്ചായത്ത് ഹാളില്‍ 2013 ഡിസംബര്‍ 4 ബുധന്‍ രാവിലെ 10 മുതല്‍ നടത്തപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൈന ജോയിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് മെമ്പര്‍മാര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും.
ശില്പശാലയില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍ രീതിശാസ്ത്രം സംബന്ധിച്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. തോമസ് അബ്രാഹം ക്ലാസ്സ് എടുക്കും. ഉച്ചകഴിഞ്ഞ് നടത്തുന്ന പ്രവൃത്തിപരിചയ സെഷന് ജൂണിയര്‍ പ്രോജക്ട് ഫെലോമാരായ ശ്രീമതി ശ്രീജാമോള്‍ പി. ജി., ശ്രീമതി മെര്‍ലിന്‍ മാത്യു, ശ്രീമതി അഞ്ജു ഷിനോയ്, ശ്രീമതി റെയ്‌മോള്‍ തോമസ്, ശ്രീമതി സ്മിതിമോള്‍ പി. പി എന്നിവര്‍ നേതൃത്വം നല്കും. തുടര്‍ന്ന് വാര്‍ഡ്തല സ്റ്റഡി ഗ്രൂപ്പ് അംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവരശേഖരണം നടത്താനും ഫോമുകളില്‍ രേഖപ്പെടുത്താനും അറിവുളളവരുമായി അഭിമുഖം, ചര്‍ച്ച, നിരീക്ഷണം തുടങ്ങിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള രീതികള്‍ പരിശീലിക്കുന്നതാണ്. വിവരങ്ങളുടെ ക്രോഡീകരണം, രജിസ്റ്റര്‍ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളുടെ സമയക്രമവും ചുമതലക്കാരെയും നിശ്ചയിക്കല്‍, കരട് രൂപരേഖ തയ്യാറാക്കല്‍ എന്നിവയോടെ ക്ലാസ്സുകള്‍ സമാപിക്കും.

No comments:
Post a Comment