ഗാന്ധി യുവമണ്ഡലം, ലോഹ്യാ വിചാരവേദി
എന്നിവയുടെയും അടുക്കം കത്തോലിക്കാ ഇടവകയുടെയും നേതൃത്വത്തില്‍ തുടങ്ങിവച്ച മീനച്ചില്‍
നദീസംരക്ഷണം ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നദീസംരക്ഷണത്തില്‍ സമരത്തിന്റെയും
സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെയും നവീനമായ ചില മാതൃകകള്‍ കേരളത്തിന് സംഭാവനചെയ്ത
സമിതി വാര്‍ഷികം വെറും ചടങ്ങാക്കാതെ എങ്ങനെ സൃഷ്ടിപരമായി ആചരിക്കാന്‍ കഴിയും എന്ന ആലോചനയിലാണ്.
അന്നത്ത നദീതട സംരക്ഷണസമിതിയും പിന്നീടു രൂപീകൃതമായ മീനച്ചില്‍ നദീജല സംരക്ഷണസമിതിയും
ചേര്‍ന്ന് ഇപ്പോള്‍ മീനച്ചില്‍ നദീ സംരക്ഷണസമിതിയായി. പ്രവര്‍ത്തനം തുടരുന്നത് വാഴൂര്‍
കോളേജില്‍ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത ഡോ. എസ് രാമചന്ദ്രന്റെ നേതത്വത്തില്‍ . തത്പരരായ എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരാലോചനായോഗം സെപ്റ്റംബര്‍ 28 ശനിയാഴ്ച രാവിലെ
10 മണിമുതല്‍ പാലാ KSRTC സ്റ്റാന്‍ഡിനെതിരെയുള്ള മാര്‍ത്തോമ്മാചര്‍ച്ച് റോഡിലുള്ള ടോംസ് ചേംബറില്‍ വച്ചു നടക്കുന്നു. സമിതിയുടെ അധ്യക്ഷനായ
സ്ഥാപകപ്രവര്‍ത്തകരായ സണ്ണി പൈകട (ഭക്ഷ്യ-ആരോഗ്യ സ്വരാജ്), ഫാ, വിന്‍സെന്റ് കളരിപ്പറമ്പില്‍ ,
പ്രൊഫസര്‍ ആര്‍ . എസ്. പൊതുവാള്‍ , അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍ എന്നിവരും ആദ്യകാലം
മുതല്‍ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന സി. റോസ് വൈപ്പന, ജോസാന്റണി മുതലായവരും യോഗത്തില്‍
പങ്കെടുക്കും.
No comments:
Post a Comment