Sunday, 18 August 2013

ഭക്ഷ്യസുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാബില്ലല്ല, ഭക്ഷ്യസ്വരാജാണു വേണ്ടത് -- ഡോ. എസ്. രാമചന്ദ്രന്‍

2013 ആഗസ്റ്റ് 17 ശനി (ചിങ്ങം 1) ഉച്ചകഴിഞ്ഞ് 2.30 ന് പാലാ റ്റോംസ് ചേമ്പേഴ്‌സില്‍ വച്ച നടന്ന സമ്മേളനത്തില്‍ ഭക്ഷ്യ -ആരോഗ്യ സ്വരാജ് കാമ്പയിന്‍ - കേരളയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ. രാമചന്ദ്രന്‍. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പിന്നില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന വ്യാജേന ഭക്ഷ്യോത്പാദനം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഏല്പിച്ചുകൊടുക്കാനുള്ള ശ്രമമില്ലേ എന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ഡോ. രാമചന്ദ്രന്‍ ഈ അഭിപ്രായം അവതരിപ്പിച്ചത്. സ്വന്തം സുരക്ഷയ്ക്ക് സ്വന്തം ആഹാരം സ്വയം ഉത്പാദിപ്പിക്കുക എന്നതിനോളം അപകടരഹിതമായ മറ്റൊരു മാര്‍ഗമെന്താണുള്ളത്? ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം ഓരോരുത്തരും ഉത്പാദിപ്പിക്കുക എന്നു പറയുമ്പോള്‍ അത് സാധ്യമാണോ എന്നു പലരും ചോദിച്ചേക്കാം. അമ്പതുവര്‍ഷത്തിനിടയില്‍ മാത്രം തകര്‍ന്നുപോയ മാനുഷികമായ അയല്‍ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ ഇതു സാധ്യമാക്കാനാവും എന്ന് അല്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അദ്ദേഹം വ്യക്തമാക്കി...........
.............
N.B.
Food-health swaraj എന്നൊരു ഫേസ്ബുക്ക് പേജും http://bhakshyaswaraj.blogspot.in/ എന്നൊരു ബ്ലോഗും നമുക്കുണ്ട്.  
ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംബന്ധമായ ഏതു വാര്‍ത്തയും ഇവിടെ പ്രസിദ്ധീകരിക്കാവുന്നതാണ്. 
വാര്‍ത്തകള്‍, ഫോട്ടോകള്‍, മൊബൈല്‍ഫോണില്‍ ചെയ്ത വോയ്‌സ് റിക്കാര്‍ഡിങ് മുതലായവ bhakshyaswaraj@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ചുതന്ന് സഹകരിക്കുക. 
ഭക്ഷ്യ-ആരോഗ്യ സ്വരാജ്:

'via Blog this'

No comments:

Post a Comment