https://www.facebook.com/photo.php?v=207655055982614&set=vb.100002143624447&type=2&permPage=1
ദേവപ്രസാദ് എന്ന യുവസംവിധായകന്‍ സുരേഷ്‌ഗോപി, സലിംകുമാര്‍ എന്നീ താരങ്ങളെ പ്രധാന റോളില്‍ വച്ച് പത്തു വര്‍ഷംമുമ്പ് ഷൂട്ടിങ്ങ് തുടങ്ങിയ ചലച്ചിത്രമാണ് ലൈറ്റ്. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ മൂലം വലിയ നഷ്ടം സഹിക്കേണ്ടിവന്നപ്പോള്‍ പ്രധാന റോളി ല്‍ സംവിധായകന്‍തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചതിനാല്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു ചിത്രമാണിത്. പ്രൊഫഷണല്‍ നടന്മാരായി ഈ
ദേവപ്രസാദ് എന്ന യുവസംവിധായകന്‍ സുരേഷ്‌ഗോപി, സലിംകുമാര്‍ എന്നീ താരങ്ങളെ പ്രധാന റോളില്‍ വച്ച് പത്തു വര്‍ഷംമുമ്പ് ഷൂട്ടിങ്ങ് തുടങ്ങിയ ചലച്ചിത്രമാണ് ലൈറ്റ്. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ മൂലം വലിയ നഷ്ടം സഹിക്കേണ്ടിവന്നപ്പോള്‍ പ്രധാന റോളി ല്‍ സംവിധായകന്‍തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചതിനാല്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു ചിത്രമാണിത്. പ്രൊഫഷണല്‍ നടന്മാരായി ഈ
ചിത്രത്തില്‍ രണ്ടു പേരേയുള്ളു - ജഗതി ശ്രീകുമാറും സായ്
കുമാറും.
ഭരണങ്ങാനത്ത് അസ്സീസി സ്റ്റുഡിയോയില്‍ വച്ച്, സംവിധായകന്റെ സാന്നിധ്യത്തില്‍ത്തന്നെ, ഈ ചിത്രത്തിന്റെ
പ്രദര്‍ശനവും ചര്‍ച്ചയും നടത്തപ്പെട്ടു. പങ്കെടുത്തവരുടെ എണ്ണം രണ്ടു ഡസനോളം മാത്രമായിരുന്നെങ്കിലും
ഇങ്ങനെയുള്ള സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതെങ്ങനെ എന്നതിന് ഒരു ഉത്തമമാതൃകയായിരുന്നു
ഈ സംരംഭം. സംവിധായകനുമായി ഹൃദയംതുറന്ന സംവാദം നടത്താന്‍ പ്രേക്ഷകര്‍ക്കു കഴിഞ്ഞു. അതിലുപരി, പ്രേക്ഷകരില്‍നിന്ന്
ഹൃദയംഗമമായ ആസ്വാദനങ്ങളും അഭിനന്ദനങ്ങളും മാത്രമല്ല, സംഘാടകര്‍പോലും പ്രതീക്ഷിക്കാത്ത വലിയൊരു തുകയുടെ സംഭാവനകളും സൃഷ്ടിപരമായ വിമര്‍ശനങ്ങളും കൂടി സ്വീകരിക്കാന്‍ സംവിധായകന് ഈ പ്രദര്‍ശനം വഴിയൊരുക്കി.
രാജ്യാന്തര ചലച്ചിത്രോത്സവങ്ങള്‍ക്കു പോകാന്‍ പണമില്ലാതെ വിഷമിക്കുന്ന ഒരു സംവിധായകനെ
ഇങ്ങനെ സഹായിക്കാന്‍ കേരളത്തില്‍ എവിടെയുള്ള സഹൃദയര്‍ക്കും സാധിക്കും എന്നു വ്യക്തമാക്കാനാണ്
ഈ കുറിപ്പ്.
താത്പര്യമുള്ളവര്‍ സംവിധായകനുമായി നേരിട്ടു ബന്ധപ്പെടുമല്ലോ.
ദേവപ്രസാദ് (മൊബൈല്‍ ഫോണ്‍): 8281708454
ചിത്രത്തിന്റെ ലൈറ്റ് എന്ന ഇംഗ്ലീഷ് പേര് ചിത്രത്തിന് അത്ര
അനുയോജ്യമല്ല, എന്ന ചില
പ്രേക്ഷകരുടെ അഭിപ്രായത്തോടു പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ പറഞ്ഞു: ‘‘പറയനുണ്ടായിരുന്ന സ്വന്തം ഭാഷ മലയാളമായിരുന്നില്ല. അവന്റെ
വിശ്വവിശാലമായ ഭാഷ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് നാം ഖേദിക്കേണ്ടത്. ആ ഭാഷയില്‍
ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ലോകമാകെയുള്ള പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുമ്പോള്‍
അതിന്റെ പേര് ലോകത്തില്‍ കൂടുതല്‍ ദേശങ്ങളി ല്‍ പ്രചാരമുള്ള ഇംഗ്ലീഷിലായിരിക്കട്ടെ
എന്നു കരുതിയെന്നേയുള്ളു. ഈ ചിത്രം ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്കൊഴുകേണ്ട സ്‌നേഹം
എന്ന പ്രകാശധാരയെക്കുറിച്ചാണ്.
ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ളത് ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരിടുന്ന
സ്‌നേഹശൂന്യതയുടെ അടിസ്ഥാന കാരണം പ്രകൃതിയില്‍നിന്ന് മനുഷ്യന്‍ അകലുന്നു എന്നതാണ് എന്ന
സാര്‍വത്രിക സത്യമാണ്. അത് പാശ്ചാത്യരാജ്യങ്ങളില്‍ (നമ്മുടെ നാട്ടിലെന്നതിലേറെ)
സ്വാഗതം കിട്ടാനിടയുള്ള ഒരു സത്യമാണ്. ഈ ഉത്തമബോധ്യത്തോടെ നിര്‍മ്മിച്ചിട്ടുള്ള
ഈ സിനിമ രാജ്യാന്തര ഫെസ്റ്റിവലുകളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ അംഗീകാരം കിട്ടും എന്നെനിക്കു
ബോധ്യമുണ്ട്. കൂടാതെ ഇതിന്റെ മുടക്കുമുതല്‍ തിരിച്ചെടുക്കാന്‍ വിദേശമേളകളില്‍ ഇതു പ്രദര്‍ശിപ്പിച്ച്
അംഗീകാരം നേടിയെടുത്തുകൊണ്ടേ സാധിക്കൂ എന്നതും ഒരു വസ്തുതയാണ്. അതിനു സബ്‌ടൈറ്റില്‍പോലെതന്നെ
പേരും ഇംഗ്ലീഷിലാകുന്നത് നന്നായിരിക്കും എന്ന വിചാരവും ഇതിന്റെ പേര് ഇംഗ്ലീഷിലാക്കാന്‍
എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.
ദളിത് സിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല.
മനുഷ്യനെയും ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകേണ്ട സ്‌നേഹപ്രവാഹത്തെയും
കുറിച്ചാണ് എന്റെ സിനിമ. അധ:സ്ഥിതജാതിക്കാര്‍ എന്നു സ്വയം
കരുതുന്നവ ര്‍ സമൂഹത്തില്‍ അവരുടേതുമാത്രമായ പ്രസ്ഥാനങ്ങളും സമരങ്ങളും നടത്തുന്നത്
ആത്യന്തികമായി കൂടുതല്‍ ജാതിഭേദങ്ങളിലേക്കു നയിക്കുകയേയുള്ളു. ചെങ്ങറ ഭൂസമരം ഉള്‍പ്പെടെയുള്ള
ജാതിക്കൂട്ടായ്മകള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം അതാണ്.’’
ദേവപ്രസാദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കിന്റെ അടിഭാഗത്തു കൊടുത്തിട്ടുള്ള വിവരങ്ങള്‍ കൂടി ശ്രദ്ധിക്കുക
http://www.marunadanmalayali.com/index.php?page=newsDetail&id=22471
ദേവപ്രസാദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കിന്റെ അടിഭാഗത്തു കൊടുത്തിട്ടുള്ള വിവരങ്ങള്‍ കൂടി ശ്രദ്ധിക്കുക
http://www.marunadanmalayali.com/index.php?page=newsDetail&id=22471
No comments:
Post a Comment