.........ഭക്ഷണം, ആരോഗ്യം, കൃഷി എന്നീ കാര്യങ്ങളെ കൂടുതല്‍ സമഗ്രതയോടെ നോക്കിക്കാണണം. ജനകേന്ദ്രീകൃതമായി ഇക്കാര്യം വികസിപ്പിച്ചുകൊണ്ടുവരാനുള്ള അനുകൂല സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനത്തില്‍ പങ്കാളികളാവണമെന്നത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ത്തേണ്ട മൗലികതയുള്ള മുദ്രാവാക്യമാണ്. കിഴങ്ങുവര്‍ഗത്തിനും ഇലക്കറികള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന ഭക്ഷണ സമീപനങ്ങള്‍ക്കാണ് ഇനി കേരളത്തില്‍ കൂടുതല്‍ സാധ്യതകള്‍. കോര്‍പ്പറേറ്റ് കൃഷി, ഭക്ഷണത്തെ വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കായി കാണുന്ന സമീപനം തുടങ്ങിയവ ആപത്താണ്.
ഭക്ഷണം എത്ര അകലെനിന്നാണ് ലഭ്യമാകുന്നത് എന്നതിന്റെ മാനദണ്ഡമായി വിശേഷിപ്പിക്കപ്പെടുന്ന ഫുഡ് മൈല്‍ സങ്കല്പം കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ.് ഭക്ഷണകാര്യങ്ങളില്‍ മലയാളിക്കുമുന്നിലുള്ള അനിശ്ചിതത്വങ്ങളും ഇന്ധനനഷടമുള്‍പ്പെടെയുള്ളപാഴ്‌ചെലവുകളും വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ഗുണശോഷണവും ഫുഡ് മൈല്‍ സങ്കല്പത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടണം.
കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഇവിടെ വളര്‍ന്നുവരുന്ന കെട്ടിട നിര്‍മ്മാണ വ്യവസായമാണ്. അവശേഷിക്കുന്ന പാടങ്ങള്‍ ഇല്ലാതാവുന്നതിനും ജലസ്രോതസ്സുകള്‍ നശിക്കുന്നതിനും ഭൂപ്രകൃതിയില്‍ത്തന്നെ വിനാശകരമായ രൂപമാറ്റങ്ങള്‍ ഉണ്ടാവുന്നതിനും കാലാവസ്ഥയില്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനും ഈ വ്യവസായം കാരണമാവുന്നു. ലോണുകളുടെ ലഭ്യത ഭക്ഷണമുള്‍പ്പെടെയുള്ള ജീവിതശൈലിയേ രൂപപ്പെടുത്തുന്ന കാലഘട്ടമാണിത്. ഭക്ഷണവൈവിധ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുള്ള ജാഗ്രത ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ ഭാഗമാണ്.
ഭക്ഷ്യ-ആരോഗ്യ സ്വരാജ്:
'via Blog this'

No comments:
Post a Comment