Thursday, 21 March 2013

Mathrubhumi - Agriculture - ചാണകം കൊണ്ടൊരു ജീവാമൃതം -

.......പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പലേക്കറുടെ കൃഷിരീതിയില്‍ തല്‍പരനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ പലേക്കറുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. അഷ്ടമിച്ചിറയില്‍ നടന്ന ഒരു ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പലേക്കറും അച്യുതാനന്ദനും കണ്ടുമുട്ടിയത്. നേരത്തേ പലേക്കര്‍ മാതൃകയിലുള്ള കൃഷിരീതിയെ കുറിച്ച് കേട്ടറിഞ്ഞ വി.എസ് പ്രത്യേക താല്‍പര്യമെടുത്തു ക്യാമ്പിലെത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അവര്‍ പുതിയ കൃഷിരീതിയെ കുറിച്ച് ചര്‍ച്ച നടത്തി. പിന്നീട് മുഖ്യന്ത്രി പലേക്കറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനുമായും ധനമന്ത്രി തോമസ് ഐസക്കുമായും ചര്‍ച്ച നടത്തി. കേരളത്തില്‍ സീറോ ബജറ്റ് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. പക്ഷേ, ഭരണം മാറിയതോടെ ആ പ്രതീക്ഷകള്‍ വെറുതെയായി. 

പക്ഷേ, അച്യുതാനന്ദന്‍ തിരുവനന്തപുരത്തെ ഒരു കര്‍ഷക സമിതിയുടെ സഹകരണത്തോടെ ക്ലിഫ് ഹൗസില്‍ പലേക്കര്‍ മാതൃകയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നു. പാലക്കാട്ടെ നെന്‍മാറയിലെ മത്തായി മാത്യുവിന്റെ തോട്ടത്തില്‍ നിന്ന് വി.എസ്. ഇടക്കിടെ പച്ചക്കറികള്‍ വരുത്തും. വിഷമില്ലാത്ത ഭക്ഷണം കഴിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. മത്തായി വളവും കീടനാശിനിയും ചേര്‍ക്കാതെ ഉല്‍പാദിപ്പിച്ച കൂര്‍ക്കയും ഏത്തപ്പഴവും ഞാലിപ്പൂവനും ചെറുനാരങ്ങയുമൊക്കെ ഇടക്ക് കൊടുത്തയക്കും.......
Mathrubhumi - Agriculture - ചാണകം കൊണ്ടൊരു ജീവാമൃതം -:

'via Blog this'

No comments:

Post a Comment