Sunday, 3 March 2013

മീനച്ചിലാര്‍ സംരക്ഷണത്തില്‍ അണിചേരാന്‍ കുരുന്നുകളും


(മംഗളം ദിനപത്രം)

Story Dated: Sunday, March 3, 2013 02:06
കോട്ടയം: മീനച്ചിലാറിനെ സംരക്ഷിക്കാന്‍ ചിത്രരചനയുമായി വിദ്യാര്‍ഥികള്‍. കനിവ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ്‌ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്താല്‍ സമ്പന്നമായത്‌. മീനച്ചിലാറ്റിന്റെ സംരക്ഷണാര്‍ഥം സൊസൈറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായാണ്‌ സ്‌കൂള്‍ കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്‌.
കോട്ടയം മുതല്‍ കുമരകം വരെയുള്ള പ്രദേശങ്ങളിലെ 25 സ്‌കൂളുകളില്‍ നിന്നായി അറുനൂറോളം വിദ്യാര്‍ഥികള്‍ സംരക്ഷണസന്ദേശമോതി ചിത്രരചനയില്‍ അണിചേര്‍ന്നു. പുഴ ഒരു വരം എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം. എല്‍.കെ.ജി. മുതല്‍ ഹൈസ്‌കൂള്‍ വരെയുളള വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.
അറുപുഴ മുതല്‍ പാറപ്പാടം വരെ മീനച്ചിലാറിന്റെ തീരത്താണ്‌ മത്സരം സംഘടിപ്പിച്ചത്‌. മീനച്ചിലാറിന്റെ ചിത്രം വരച്ച്‌ ആര്‍ട്ടിസ്‌റ്റ് സുജാതന്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌ കുമാര്‍, തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെങ്ങളം രവിരാജീവ്‌ പള്ളിക്കോണംഅലിയാര്‍ മൗലവിഹംസ പാലപ്പറമ്പില്‍, കനിവ്‌ ഭാരവാഹികളായ നജീബ്‌മുഹമദ്‌ സാലിഹാറൂണ്‍ റഷീദ്‌ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment