Monday, 11 March 2013

അല്മായശബ്ദം: പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം - രണ്ടാം ഭാഗം

ആധുനിക ചിന്താഗതികളുമായി ഒത്തുചേര്‍ന്നു പ്രകൃതിയും ദൈവവും ജീവജാലങ്ങളും ഒന്നായികണ്ടു അദ്വൈത ചിന്താധാരയില്‍ക്കൂടി പ്രഭാഷണം നടത്തിയ ബിഷപ്പ് കൂറിലോസിനെ അഭിനന്ദിക്കുന്നു. കത്തോലിക്കാ ബിഷപ്പുമാരും ഈ ബിഷപ്പിന്റെ ബൌദ്ധിക ചിന്താതലത്തില്‍ എത്തിയിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വേളയിലെ വിനയവും എളിമയും കണ്ടപ്പോള്‍ നാളെ ഓര്‍ത്തോഡോക്സഭയുടെ പ്രസരിപ്പുള്ള ഒന്നാമനായിരിക്കുമെന്നും തോന്നിപ്പോയി.

ഒരു ചെടിയും അതിന്റെ പുഷ്ടിയും ദൈവമായ അഭേദ്യബന്ധവും എന്ന ആത്മീയസത്ത ഓരോ ക്രിസ്ത്യാനിയും ചിന്തിച്ചിരുന്നുവെങ്കില്‍, തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേരളം ദൈവത്തിന്റെ നാടെന്നുള്ള നഷ്ടപ്പെട്ട സത്യം വീണ്ടെടുക്കുവാന്‍ സാധിക്കുമായിരുന്നു. അമ്മയായ പ്രകൃതിദേവി മണ്ണിനോട് ഒട്ടി നില്‍ക്കുന്ന കറുത്ത സ്ത്രീയെ താരാട്ടു പാടി പാലൂട്ടുന്നതും അമ്മ കുഞ്ഞിനു പാലുകൊടുക്കുന്നതുപോലെ തന്നെയാണ്.

അല്മായശബ്ദം: പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം - രണ്ടാം ഭാഗം:

'via Blog this'

No comments:

Post a Comment