Thursday, 26 December 2013

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കൂടുതല്‍ തുക


മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന് 

ചെലവില്ലാ പ്രകൃതികൃഷിയില്‍ നേട്ടം കൊയ്ത് ബാബുതോമസ്‌
Posted on: 22 Dec 2013


പൂതാടി: കാര്യമായ ചെലവുകളോ വലിയ അധ്വാനമോ ഇല്ലാതെ പുള്ളോലില്‍ ബാബുതോമസ് കൃഷിയില്‍ നേട്ടംകൊയ്യുന്നു. പൊതുവിപണിയെ ആശ്രയിക്കാതെ പാരമ്പര്യഅറിവുകളും സ്വന്തം നിരീക്ഷണങ്ങളും സംയോജിപ്പിച്ചാണ് ഈ കര്‍ഷകന്‍ മണ്ണിനെ പൊന്നാക്കുന്നത്.

രണ്ടുപതിറ്റാണ്ടിലേറെ രാസവള, കീടനാശിനികള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ബാബുതോമസ് മണ്ണിന്റെ മനസ്സറിഞ്ഞുതുടങ്ങിയതു മുതല്‍ തന്റെ 'വിഷക്കട' താഴിട്ടുപൂട്ടി. പിന്നെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങി. തുടക്കത്തില്‍ ജൈവ കൃഷിയിലായിരുന്നു പരീക്ഷണം. പക്ഷേ, വിജയം കണ്ടില്ല.

ഇതിനിടയിലാണ് പുല്‍പ്പള്ളിയില്‍നിന്നും മഹാരാഷ്ട്രക്കാരന്‍ സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ചറിയുന്നത്. ഒരു നാടന്‍ പശുവിനെയും വാങ്ങി ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ച് പഠിച്ചു. പാഠങ്ങള്‍ പാട്ടത്തിനെടുത്ത തന്റെ കൃഷിയിടത്തിലേക്ക് പകര്‍ത്തിയപ്പോള്‍ 'പരിപൂര്‍ണ വിജയം'. ഒരേക്കര്‍ നെല്‍കൃഷിയില്‍നിന്ന് ഈ കര്‍ഷകന്‍ കൊയ്‌തെടുത്തത് 31 കിന്റല്‍ നെല്ല്!

ഇതില്‍ ആവേശംകൊണ്ട ബാബുതോമസ് തന്റെ വയലില്‍ വിളഞ്ഞുനിന്നിരുന്ന കവുങ്ങുകള്‍ പിഴുതുമാറ്റി വീണ്ടും നെല്‍കൃഷിയാരംഭിച്ചു. ഒരേക്കറില്‍നിന്ന് നൂറു കിന്റല്‍ നെല്ലുവരെ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. പാരമ്പര്യ നാടന്‍വിത്തുകളാണ് ഉപയോഗിക്കുന്നത്. കുരുമുളക്, കവുങ്ങ്, കാപ്പി, ഏലം, കൊക്കോ, കാബേജ്, കോളിഫ്ലവര്‍, വലിയ ഉള്ളി, ചെറിയ ഉള്ളി, ക്യാരറ്റ്, പാവല്‍ തുടങ്ങി വിവിധയിനം വിളകള്‍ ബാബുതോമസിന്റെ പത്തേക്കര്‍ തോട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഒരു നാടന്‍പശുവും നല്ല മനസ്സുമുണ്ടെങ്കില്‍ മുപ്പത് ഏക്കര്‍വരെ സുഗമമായി കൃഷിചെയ്യാമെന്ന് ഈ കര്‍ഷകന്‍ പറയുന്നു. സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങള്‍ മണ്ണില്‍ത്തന്നെയുണ്ട്. ഇവ ആകിരണംചെയ്യാന്‍ മണ്ണില്‍ സൂക്ഷ്മാണുക്കള്‍ വേണം. സൂക്ഷ്മാണുക്കളെ വളര്‍ത്താനായി മണ്ണില്‍ ജീവാമൃതം ഉപയോഗിക്കണം. 10 കിലോ നാടന്‍ പശുവിന്റെ ചാണകം, അഞ്ചുലിറ്റര്‍ ഗോമൂത്രം, ഒരു കിലോ പയറുമാവ്, ഒരു കിലോ വെല്ലം അല്ലെങ്കില്‍ പഴം, ഒരുപിടി കന്നി മണ്ണ് (രാസവളം ഉപയോഗിക്കാത്തത്). ഇവയാണ് ജീവാമൃതത്തിന്റെ മാന്ത്രികക്കൂട്ട്. ഇവയെല്ലാംകൂടി 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 48 മണിക്കൂര്‍ ചണച്ചാക്കിട്ട് മൂടിവെക്കും. ദിവസവും മൂന്നുനേരം ഇളക്കിക്കൊടുക്കണം. ഒരു ലിറ്റര്‍ ജീവാമൃതം പത്തുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം.

ഹ്രസ്വകാലവിളകര്‍ക്ക് 15 ദിവസത്തിലൊരിക്കലും ദീര്‍ഘകാലവിളകള്‍ക്ക് 30 ദിവസത്തിലൊരിക്കലും ഇത് പ്രയോഗിക്കണം. തോട്ടം ഉഴുതുമറിക്കാതെ കളകള്‍ വെട്ടി മണ്ണിന് പുതയിട്ടാണ് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.

കൃഷിയിടത്തില്‍ ബാബുതോമസിനൊപ്പം ഭാര്യ എല്‍സിയും എപ്പോഴുമുണ്ട്. രാസവളകൃഷി മണ്ണിനേയും മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കും. ചെലവില്ലാ പ്രകൃതികൃഷി കുറഞ്ഞ മുതല്‍മുടക്കിലും ചെറിയ അധ്വാനത്തിലും നല്ല വിളവു മാത്രമല്ല ആരോഗ്യമുള്ള മണ്ണും മനുഷ്യനേയും സൃഷ്ടിക്കും. വര്‍ധിച്ച ഉല്പാദനച്ചെലവും വിളനാശവുംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ ചെലവില്ലാ പ്രകൃതി കൃഷിയിലേക്ക് കടന്നുവരണമെന്നാണ് ബാബുതോമസ് പറയുന്നത്.
Print
SocialTwist Tell-a-Friend

Saturday, 14 December 2013

KSBB BOOKS AND CD FOR SALE

KSBB Books for Sale

COMMON TREES OF KERALA
N. Sasidharan
Rs. 250

KERALATHILE OUSHATHA SASYA VYVIDYAM
P V Ramachandran
Rs.250
KERALA THEERATHE KADAL JEEVIKAL
A. Bijukumar
Rs. 300
KERALATHILE CHITRASALABHANGAL
Suresh Elamon
Rs.180
JAIVAKRISHI ORU PRAYOGIKA PAADAM
Narendranath C
Rs.50

KERALATTILE SUDHAJALA MATHSYANGAL
C.P. Shaji
Rs. 170
INVASIVE PLANTS OF KERALA
K.V. SANKARAN,T.A.SURESH,T.V.SAJEEV
Rs. 100
AMPHIBIANS OF KERALA
.
.
Documentary Films

Keralavum   
Jaivavaividhyavum

(Kerala - The Hot
Spots of Biodiversity)
(English & Malayalam)
Rs. 80/-
Jaiva Nanmayude
Thiricharivukal

(Organic Farming)
(English & Malayalam)
Rs. 80/-
Mangroves film
Mangroves of Kerala

(English & Malayalam)
Rs. 80/-

The Black Beauties of Attapadi
(English & Malayalam)
Rs. 80/-

KSBB BOOKS AND CD FOR SALE:

'via Blog this'

Friday, 13 December 2013

ഭൂമിയുടെ പച്ചക്കുടകള്‍ - കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്

കേരളാ സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്ഡിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കാണ് ഏറ്റവും അടിയില്‍ കൊടുത്തിരിക്കുന്നത്. അവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു ബ്രോഷറാണ് തൊട്ടുതാഴെ.






Welcome to the Frontpage:

'via Blog this'

Friday, 6 December 2013

പശ്ചിമഘട്ടസംരക്ഷണത്തിനും കര്‍ഷകരക്ഷയ്ക്കുമായി പക്വമായ നിലപാടുകളെടുക്കുക

(നവംബര്‍ 22 ന് ഭരണങ്ങാനത്തു നടത്തപ്പെട്ട ഒരു ചര്‍ച്ചയെപ്പറ്റി ശ്രീ സക്കറിയാസ് നെടുങ്കനാല്‍ അല്മായശബ്ദം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന കമന്റുകള്‍ സമാഹരിച്ച് ഈ ബ്ലോഗില്‍ പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണം ഒരൊത്തുതീര്പ്പു സാദ്ധ്യമാണോ? എന്നൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമാഹരിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളുമാണ് താഴെ. ഇതിന്റെ മാതൃക സ്വീകരിച്ച് കാഞ്ഞിരപ്പള്ളി രൂപത കര്‍ഷകസംരക്ഷണ സമരസമിതിയെയും ഗാഡ്ഗില്‍ കമ്മറ്റിയുടെയും പ്രാതിനിധ്യമുള്ള ഒരു സംവാദം നടത്തുന്നുണ്ട്. ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശം NGO കളിലൂടെ നടപ്പിലാക്കിയാല്‍ ഉണ്ടാക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധ്യം വന്ന കാഞ്ഞിരപ്പള്ളി ബിഷപ്പ് കര്‍ഷകരെ മാനസാന്തരപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു എന്നും അറിയുന്നു.)
മാന്യരേ,

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മലയോരമേഖലയിലെ ജനങ്ങളിലുണ്ടായിരിക്കുന്ന ഭയാശങ്കകളിലും സംഘര്‍ഷങ്ങളിലും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഞങ്ങള്‍ ഉല്‍ക്കണ്ഠപ്പെടുന്നു. തികഞ്ഞ ജാഗ്രതയും അഭിപ്രായ സമന്വയവും ഉണ്ടാകേണ്ട ഒരു വിഷയത്തെ ഈ രീതിയില്‍ വഷളാക്കിയതില്‍ പലര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി ജനങ്ങളുടെ അഭിപ്രായം തേടാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്ത സര്‍ക്കാരാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദി. മാത്രവുമല്ല, ഏറെ ശ്രദ്ധേയങ്ങളായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെങ്കിലും, ആ വിദഗ്ധസമിതിയും ജനങ്ങളുമായി കാര്യമായ കൂടിയാലോചനകളൊന്നും നടത്തിയിരുന്നില്ല. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തിലോ അതിനുശേഷമോ ജനാഭിപ്രായം തേടാന്‍ സര്‍ക്കാരും വിദഗ്ധസമിതിയും സന്നദ്ധമാവാതെ വന്നപ്പോഴാണ് നിറംപിടിപ്പിച്ച അഭ്യൂഹങ്ങള്‍ പരന്നത്. ഇതിനും പുറമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ചില ശിപാര്‍ശകള്‍ അവ്യക്തതകള്‍ നിറഞ്ഞതും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പഴുതുകള്‍ ഉള്ളവയുമായിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക താലൂക്കടിസ്ഥാനത്തില്‍ തയ്യാറാക്കിയത് തികഞ്ഞ അബദ്ധമായിരുന്നു. ഒരു പഞ്ചായത്തിലെ ഏതാനും വാര്‍ഡുകള്‍ മാത്രം പരിസ്ഥിതിലോല പ്രദേശമായാലും ആ പ്രദേശമുള്‍പ്പെടുന്ന താലൂക്ക് മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമാണെന്ന് വിധിയെഴുതിയ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ അണിനിരത്തുക താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഈ വിധത്തിലുള്ള ദൗര്‍ബ്ബല്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഖനന- ടൂറിസം മാഫിയാകള്‍ പിന്നണിയില്‍ നിന്നുകൊണ്ട് കര്‍ഷകരെ തെരുവിലിറക്കിയത്. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമോ യാഥാര്‍ത്ഥ്യബോധമോ ഇല്ലാത്ത ചില മതനേതാക്കളും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തേടുന്ന ചില രാഷ്ട്രീയകക്ഷികളും ലജ്ജാകരമായ പങ്കുവഹിച്ചു എന്നതും വ്യക്തമാണ്. മലയോര ജനതയുടെ മനസ്സു വായിക്കാന്‍ ശേഷിയില്ലാത്തവരും പ്രകൃതി സംരക്ഷണകാര്യത്തില്‍ അക്കാദമികശാഠ്യങ്ങള്‍ക്കപ്പുറത്ത് ജനങ്ങളോടിടപെടുന്നതില്‍ നയതന്ത്രജ്ഞത തീരെയില്ലാത്തവരുമായ ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകപക്ഷീയ നിലപാടുകളും ജനവികാരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയാക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്ക് വഹിച്ചു. കൂടാതെ മലയോരജനതക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ള അവഗണനകളില്‍ നിന്നുണ്ടായ അസംതൃപ്തിയെ ചിലര്‍ ആളിക്കത്തിച്ചു. ചില മലയോര പ്രദേശങ്ങളില്‍ കൃഷി അസാധ്യമാക്കുന്ന വിധത്തിലുള്ള വന്യമൃഗശല്യം നിലവിലുള്ളപ്പോള്‍ ഈ സ്ഥിതി വ്യാപകമാവുമെന്ന പ്രചരണത്തിന് വലിയ പ്രതികരണങ്ങളുണ്ടായി. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരജനതയില്‍ ഗണ്യമായ ഒരു വിഭാഗം നിലയുറപ്പിച്ചപ്പോള്‍, പശ്ചിമഘട്ടസംരക്ഷണം എന്നു പറഞ്ഞാല്‍ കര്‍ഷകവിരുദ്ധ നടപടികള്‍ എന്നാണര്‍ത്ഥമെന്ന വിധത്തിലുള്ള ഒരു മുന്‍വിധി സൃഷ്ടിക്കപ്പെട്ടു.
ഈയൊരു മാനസികാവസ്ഥയില്‍ മലയോരജനത എത്തിയ ഘട്ടത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏറെ ലഘൂകരിക്കല്‍ വരുത്തിക്കൊണ്ട് തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചില നിഗമനങ്ങള്‍ പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടും യഥാസമയം മലയാളത്തിലാക്കി ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വാശിയോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന മുറവിളികളുയര്‍ത്തിയപ്പോള്‍, നൂറിരട്ടി ശക്തിയോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലും നടപ്പിലാക്കാനനുവദിക്കില്ല എന്ന നിലപാടുമായി മലയോരജനതയില്‍ ഒരു വിഭാഗം നീങ്ങിക്കഴിഞ്ഞു. ഇങ്ങനെ ഏറെ കലങ്ങിമറിഞ്ഞതും അവ്യക്തതകള്‍ നിറഞ്ഞതുമായ ഒരു സങ്കീര്‍ണ്ണ പ്രശ്‌നമായി പശ്ചിമഘട്ടസംരക്ഷണകാര്യം വഴിമാറിക്കൊണ്ടിരിക്കയാണ്.
നിലവിലുള്ള സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും ഈ വിഷയം കൈകാര്യം ചെയ്യാനുള്ള പക്വത ഇതുമായി ബന്ധപ്പെട്ടവരെല്ലാം പ്രകടിപ്പിച്ചാല്‍ ഭാവി തലമുറയുടെ നന്മയ്ക്കുതകുന്ന നല്ല തീരുമാനങ്ങളിലേക്ക് എത്താന്‍ ഇനിയും ബദ്ധിമുട്ടില്ലായെന്ന് ഞങ്ങള്‍ കരുതുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികമായ സുസ്ഥിരത അപകടത്തിലായാല്‍ അത് ആദ്യം ബാധിക്കുക മലയോരജനതയെ ആയിരിക്കുമെന്ന യഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ടാവണം. പ്രകൃതിയെ കീഴടക്കി ചൂഷണം ചെയ്യുക എന്ന ചിന്താഗതി കാലഹരണപ്പെട്ടിരിക്കുന്നു എന്നും ജനങ്ങളില്‍ അസഹിഷ്ണതയും സംഘര്‍ഷങ്ങളുമുണ്ടാക്കുന്ന ഇടപെടലുകള്‍ തങ്ങള്‍ പ്രഘോഷണം ചെയ്യുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും അന്തീക്ഷം ഇല്ലാതാക്കുമെന്നും മതനേതൃത്വങ്ങള്‍ വിനയപൂര്‍വ്വം മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് വിജയത്തിനായി ഏതു പ്രശ്‌നത്തെയും വോട്ടിന്റെ ലാഭനഷ്ടക്കണക്കുകളുടെ മാത്രം അളവുകോലുകള്‍ വച്ച് വിലയിരുത്തുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയണം. ഒരു തുറന്ന ജനാധിപത്യസമൂഹത്തില്‍ ഭിന്നനിലപാടുകളും താല്‍പര്യങ്ങളും ഉണ്ടാകാമെന്നും, അതിനിടയില്‍ ഏതെങ്കിലും ചില കാഴ്ചപ്പാടുകള്‍ ഏകപക്ഷിയമായി മുഴുവന്‍ സമൂഹത്തെക്കൊണ്ടും അംഗീകരിപ്പിക്കാനാവില്ലാ എന്നുമുള്ള യാഥാര്‍ത്ഥ്യബോധം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ടാകണം. ഗാഡ്ഗിലോ കസ്തൂരിരംഗനോ എന്നതല്ല പശ്ചിമഘട്ട സംരക്ഷണമാണ് പ്രധാനമെന്നും, അതിനായി സാധ്യമായ കുറെ നടപടികളെങ്കിലും അടിയന്തിരമായി പൊതുസമൂഹത്തെകൊണ്ടും സര്‍ക്കാരിനെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ ശ്രമിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നും മനസ്സിലാക്കണം. അതല്ലാതെ സംവാദങ്ങള്‍ നടത്തി വാശിയോടെ തര്‍ക്കിച്ച് ജയിച്ച് ഒരു സമൂഹത്തെകൊണ്ട് ഒന്നും അംഗീകരിപ്പിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയരണം.
ഈ വിധത്തിലുള്ള ഒരു അനുരഞ്ജന അന്തരീക്ഷമുണ്ടാക്കാന്‍ സമൂഹത്തിലെ പക്വമതികളായ നേതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന് സഹായകരമായേക്കാവുന്ന ചിലനിര്‍ദ്ദേശങ്ങളും എല്ലാവരുടെയും ആലോചനകള്‍ക്കായി ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.
1. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് വ്യക്തമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുകയും അവ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക. ആ മാനദണ്ഡങ്ങള്‍ അനുസരിച്ചും തികച്ചും സുതാര്യമായും തദ്ദേശീയരായ ജനങ്ങളുമായി കൂടിയാലോചിച്ചും വേണം പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് അന്തിമമായി തീരുമാനിക്കാന്‍.
2. പരിസ്ഥിതിലോല പ്രദേശങ്ങളെ വില്ലേജടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് കൂടുതല്‍ യുക്തിസഹമാണെങ്കിലും പരിസ്ഥിതിലോലതയുടെ അടിസ്ഥാനത്തില്‍ രണ്ടോമൂന്നോ ഗണമായി അത്തരം വില്ലേജുകളെ തരംതിരിച്ച് സംരക്ഷണ-നിയന്ത്രണ നടപടികള്‍ നിശ്ചയിക്കുന്നതാണ് ശാസ്ത്രീയം.
3. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും, ആ പ്രദേശങ്ങളുടെ പരിസ്ഥിതിലോലത കാത്തുസൂക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മാന്യമായ സംരക്ഷണസേവനചാര്‍ജ്ജ് നല്‍കുക. അതിന് സന്നദ്ധമാവാതെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യനീതിയല്ല.
4. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികളെല്ലാം ഒരു ഏജന്‍സിയുടെ കീഴിലാക്കുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിയന്ത്രണ-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് എങ്കില്‍, അത് ആ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂരിതമാക്കും. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലുള്ള ഏകോപനമില്ലായ്മയും കാര്യക്ഷമതയില്ലായ്മയും അഴിമതിയും ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണവും കര്‍ഷകരക്ഷയും സുഗമമാക്കാന്‍ ഇക്കാര്യത്തില്‍ ഒരു ഏജന്‍സിയും അതിനുമുകളില്‍ ഒരു അപ്പീല്‍ സംവിധാനവും മാത്രമുള്ള ലളിതമായ ക്രമീകരണം ആവശ്യമാണ്.
5. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട എല്ലാ വികസന പദ്ധതികള്‍ക്കും നയങ്ങള്‍ക്കും അംഗീകാരം നല്‍കാനോ നിഷേധിക്കാനോ ഉള്ള അധികാരം ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗ്രാമസഭകള്‍ക്ക് നല്‍കാനുള്ള വ്യവസ്ഥകളുള്‍ക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്യണം.
6. പശ്ചിമഘട്ടത്തില്‍ ഇനി വനംകയ്യേറ്റമുണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതവേണം. ഇക്കാര്യത്തില്‍ ഏറ്റവുമാദ്യം വേണ്ടത് 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം സമയബന്ധിതമായി പൂര്‍ണ്ണമായി നടപ്പിലാക്കി ആ അദ്ധ്യായം അടയ്ക്കുകയാണ്. പട്ടയദാനം ഒരിക്കലുമവസാനിക്കാത്ത പ്രക്രിയയായി മുന്നോട്ടുകൊണ്ടുപോകുന്നതുമൂലമാണ് പുതിയ കയ്യേറ്റങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത്.
7. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ ക്വാറികള്‍, മെറ്റല്‍ ക്രഷറുകള്‍ തുടങ്ങിയവയില്‍ അംഗീകാരമില്ലാത്തവ ഉടന്‍ അടച്ചുപൂട്ടുകയും നിയമാനുസൃതമായ ലൈസന്‍സുകളുള്ളവ രണ്ടു വര്‍ഷത്തിനകം അടച്ചു പൂട്ടുകയും ചെയ്യുക. പുതിയവയ്ക്ക് അനുമതി നല്‍കാനും പാടില്ല. എന്നാല്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഇപ്പോള്‍ മണല്‍ പെര്‍മിറ്റ് നല്‍കുന്നതുപോലെ പാറപൊട്ടിക്കാനുള്ള പെര്‍മിറ്റുകള്‍ നല്‍കാന്‍ വ്യവസ്ഥവേണം.
8. വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിച്ചുകിട്ടാനുള്ള അവകാശം കൃഷിക്കാര്‍ക്ക് നിയമപരമായി വ്യവസ്ഥചെയ്യണം. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിങ്് വനങ്ങളും കൃഷിയിടങ്ങളും തമ്മിലുള്ള അതിര്‍ത്തികളില്‍ തേനീച്ചക്കോളനികള്‍ സ്ഥാപിക്കുക, വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വനത്തിലെ സ്വാഭാവിക നിയമമനുസരിച്ച് ഓരോ ജീവികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ വന്യമൃഗങ്ങളുടെ അനുപാതം ക്രമീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടാവുക തുടങ്ങിയവ പരിഗണിക്കപ്പെടണം. റെയില്‍വേ ലൈനുകളുടെ മേല്‍നോട്ടത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതുപോലെ വനങ്ങളും കൃഷിയിടങ്ങളും തമ്മിലുള്ള അതിരുകളിലെ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ജീവനക്കാരെ നിയോഗിക്കുകയും വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിയിടങ്ങളുടെ സംരക്ഷണം ആ ജീവനക്കാരുടെ ഉത്തരവാദിത്വമാക്കുകയും ചെയ്യുക.
9. വന്‍കിടതോട്ടങ്ങള്‍ അടിയന്തിരമായി അളന്നുതിട്ടപ്പെടുത്തുക. പ്ലാന്റേഷന്‍ കമ്പനികളുടെ കൈവശമുള്ള അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വാഭാവിക വനമാക്കാന്‍ നടപടികളെടുക്കുക. പാട്ടക്കാലാവധി കഴിയുന്ന ഒരു പ്ലാന്റേഷനും കാലാവധി നീട്ടിക്കൊടുക്കാതിരിക്കുക. പ്ലാന്റേഷനുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി പാട്ടഭൂമിയിലെ പരിസ്ഥിതിലോലത കുറഞ്ഞപ്രദേശത്ത് നിശ്ചിത ശതമാനം സ്ഥലം നീക്കിവയ്ക്കുകയും ബാക്കി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമാണ് വേണ്ടത്.
10. റെഡ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ അനുവദിക്കാതിരിക്കുക.
11. കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം, സിമന്റ് കമ്പി, മണല്‍ എന്നിവ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ ശൈലി മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യകമായ നയങ്ങളും വ്യവസ്ഥകളും പശ്ചിമഘട്ടത്തില്‍ മാത്രമല്ല, സംസ്ഥാന വ്യാപകമായി, കൊണ്ടുവരിക. മരവും മണ്ണും ഫലപ്രദമായി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുക. കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാവുന്ന മരങ്ങള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് ധനസഹായം നല്‍കുക.
12. പശ്ചിമഘട്ടത്തില്‍ വനം വകുപ്പിന്റെ കീഴിലുള്ള തേക്ക്, യൂക്കാലി പ്ലാന്റേഷനുകള്‍ മുറിച്ച് മാറ്റി അവിടെ സ്വാഭാവിക വനം രൂപപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുക.
13. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ താപനിലയങ്ങളും വന്‍കിടജലവൈദ്യുത പദ്ധതികളും അനുവദിക്കാതിരിക്കുക.
14. പശ്ചിമഘട്ടത്തില്‍ ജൈവകൃഷിരീതികളിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് പരിവര്‍ത്തന കാലയളവിലെ ഉത്പാദനനഷ്ടം പരിഹരിക്കാന്‍ അഞ്ചുവര്‍ഷത്തേക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക.
15. ഔഷധസസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ജന്തുസസ്യവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പരിപാലിക്കുന്ന പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക സംരക്ഷണ സേവന ചാര്‍ജ് നല്‍കുക.
16. സ്വകാര്യകൃഷിഭൂമികളിലെ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ തോതനുസരിച്ച് കര്‍ഷകര്‍ക്ക് പ്രത്യേക ഗ്രേഡിങ്് ഏര്‍പ്പെടുത്തുകയും ഉയര്‍ന്ന ഗ്രേഡിലുള്ളവര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുക.
17. പശ്ചിമഘട്ടത്തിലെ വിദൂര മലയോരങ്ങളില്‍ യാതൊരു ജീവിത സൗകര്യങ്ങളുമില്ലാതെ കഴിയുന്ന കര്‍ഷകര്‍ ഏറെയുണ്ട്. അത്തരം മേഖലകളിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ ആ കര്‍ഷകര്‍ക്ക് ആ വില്ലേജിലെ ഉയര്‍ന്ന മാര്‍ക്കറ്റ് വില നഷ്ടപരിഹാരമായി നല്‍കി അവരുടെ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വാഭാവികവനമാക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ പരിഗണനയ്ക്കായി ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
അഭിവാദനങ്ങളോടെ,

ഡോ. എസ്. രാമചന്ദ്രന്‍, കിടങ്ങൂര്‍ (റിട്ട. പ്രിന്‍സിപ്പാള്‍, കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447144460
എസ്. ശരത്, തൃശൂര്‍, (മാധ്യമപ്രവര്‍ത്തകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9747062146
സക്കറിയാസ് നെടുങ്കനാല്‍, പെരിങ്ങുളം, പൂഞ്ഞാര്‍ (ബ്ലോഗര്‍, ഗ്രന്ഥകാരന്‍) 9961544169
മജു പുത്തന്‍കണ്ടം, കടനാട് (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447042691
ഫാ. റോബിന്‍ പേണ്ടാനത്ത്, ഏലപ്പാറ (പള്ളി വികാരി, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447586508
ജോസാന്റണി, പ്ലാശനാല്‍, പാലാ (കവി, ബ്ലോഗര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447858743
എബി ഇമ്മാനുവല്‍, പൂഞ്ഞാര്‍ (മുന്‍ പഞ്ചായത്ത് മെമ്പര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9400213141
ജോളി കെ. ജയിംസ,് മൂന്നിലവ് (പൊതുപ്രവര്‍ത്തക) 9846249527
അനില്‍ സെബാസ്റ്റ്യന്‍, മേലുകാവ് (മുന്‍ പഞ്ചായത്ത് മെമ്പര്‍ 9447910510
കെ. ജോര്‍ജ്ജ് ജോസഫ്, കാട്ടേക്കര, രാമപുരം (പൊതുപ്രവര്‍ത്തകന്‍) 9496313963
കെ. സി. അലക്‌സാണ്ടര്‍, േകാട്ടവാതില്‍ക്കല്‍, പാലാ (സാമൂഹ്യനിരീക്ഷകന്‍) 9048558112
പി. കെ. ഫ്രാന്‍സിസ്, കോഴിക്കോട് (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9048404754
സനൂപ് വി., മണ്ണാര്‍ക്കാട് (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9633266879
ഗോപകുമാര്‍, കങ്ങഴ (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9446861334
ബിജു കാലാപ്പറമ്പില്‍, എരുമേലി (കര്‍ഷകന്‍, പൊതുപ്രവര്‍ത്തകന്‍) 9562937037
എം. എന്‍. ഗിരി, എറണാകുളം (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447235611
ഷാജു ജോസ്, തറപ്പേല്‍, പൂഞ്ഞാര്‍ (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9496540448
റോയിസ് വര്‍ഗ്ഗീസ്, എരുമേലി (കര്‍ഷകന്‍) 9446631992
ജോയി എടാട്ട്, ഇടമറുക് (കര്‍ഷകന്‍) 9947255865
ജെയിംസ് സെബാസ്റ്റ്യന്‍, ചൊവ്വാറ്റുകുന്നേല്‍, ഭരണങ്ങാനം (കര്‍ഷകന്‍,
പൊതുപ്രവര്‍ത്തകന്‍) 9446665060
ജോണി സി. കെ, ഇടമറുക് (കര്‍ഷകന്‍)
ഫാ. കെ. ഷാജി, കോട്ടയം (മാധ്യമപ്രവര്‍ത്തകന്‍) 8281727423
ജോസഫ് ലൂക്കോസ്, പൂണ്ടിക്കുളം, ഭരണങ്ങാനം (കര്‍ഷകന്‍) 9446274691
സണ്ണി പൈകട, കാസര്‍ഗോഡ് (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9446234997

ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കണം - പ്രേംജി ആര്‍.

(തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ്)


തലപ്പുലം പഞ്ചായത്തില്‍ നടത്തുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍നിര്‍മ്മാണം സംബന്ധിച്ച ശില്പശാല ഉദഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു, പഞ്ചായത്ത് പ്രസിഡന്റ്. പരിസ്ഥിത ലോലമേഖലകള്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഈ സര്‍വേയിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. തുടര്‍ന്നു നടത്തിയ പരിശീലനത്തില്‍ ആമുഖപ്രസംഗം നടത്തിയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. തോമസ് അബ്രാഹം അമൂല്യമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ആഹാരവും രോഗപ്രതിരോധവും ചികിത്സയും ലഭ്യമാക്കാനും സാമ്പത്തികമായും ശാസ്ത്രീയമായും വലിയ നേട്ടങ്ങളുണ്ടാക്കാനും ആവുമെന്നു വിശദീകരിച്ചു. തുടര്‍ന്ന് സര്‍വേയില്‍ ജനകീയമായി വിവരങ്ങള്‍ ശേഖരിക്കേണ്ടതെങ്ങനെയെന്ന് ജൂണിയര്‍ പ്രോജക്ട് ഫെലോ ശ്രീമതി ശ്രീജാമോള്‍ പി. ജി വിശദീകരിച്ചു.

Tuesday, 3 December 2013

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌


ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌

ടി.ടി. ശ്രീകുമാര്‍

mangalam malayalam online newspaper
കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും എന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാധ്യതയുള്ളവരാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍.കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയ അക്രമി സംഘങ്ങളുടെ താളത്തിനു തുള്ളിയ കാഴചയ്‌ക്ക്‌ കേരളീയര്‍ സാക്ഷികളായി. ഈ കുറിപ്പ്‌ സമരത്തെ ആക്ഷേപിക്കാനുള്ളള്ളതല്ല.
ഗാഡ്‌ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്തു സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്‌ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട്‌ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാനു ഞാനും അത്‌ പൂര്‍ണമായും വായിക്കാന്‍ ഇടയായത്‌. പല തവണ അത്‌ വായിച്ചു . തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്തു നിന്ന്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയും. പരിസ്‌ഥിതിയുടെ പേരില്‍ വിദഗ്‌ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‌പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന്‌ അവര്‍ സംശയ്‌ക്കുന്നതില്‍ അടിസ്‌ഥാനമില്ല എന്ന്‌ ഞാന്‍ പറയില്ല. ഉദാഹരണത്തിന്‌ ഒരിക്കല്‍ പരിസ്‌ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും ,അന്ന്‌ അത്‌ തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.
എന്നാല്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുമ്പ്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. മിന്നല്‍ വേഗത്തിലാണ്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. മൂന്നു നൂറ്റാണ്ടു കാലത്തെ ചൂഷണസ്വഭാവ ചരിത്രമുള്ള പശ്‌ചിമഘട്ടം ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു പൂര്‍ണമായും ഇല്ലാതാവുമെന്നൊക്കെ ഭയന്നാണ്‌ ഈ ധൃതികൂട്ടല്‍ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌.
എന്ത്‌ അടിയന്തര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരില്‍ കളംതിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത്‌ ശരിയായ രീതിയല്ല. സഭയും സി പി എമ്മും കോണ്‍ഗ്രസ്സുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്തായി എന്നത്‌ ശരിയാണ്‌.കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക്‌ അടിസ്‌ഥാനമില്ല എന്ന്‌ പറയില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്‌ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്‌.
പരിസ്‌ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്നാല്‍ അതിനെതിരേയുള വാദങ്ങളെ ആക്‌ടിവിസ്‌റ്റുകള്‍ക്ക്‌ തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ നേരിടാം. എന്നാല്‍ സര്‍ക്കാരിന്‌ അതിനുപരിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. കേരളത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അനേ്വഷണം എന്തുകൊണ്ട്‌ ആരംഭിച്ചുകൂട? അതില്‍ എന്തുകൊണ്ട്‌ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസികളും കര്‍ഷകരാണ്‌. ദളിത്‌ വിഭാഗങ്ങളെ പോലെ ഭൂമി സ്വന്തമായി ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരും കര്‍ഷക തൊഴിലാളികളായി ജീവിക്കുന്നത്‌. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭക്കും പരിസ്‌ഥിതി നശിപ്പിച്ച്‌ ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്‍പ്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ട്‌ പോകുന്നത്‌ എന്തിനാണ്‌?
ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ല. ആദിവാസികള്‍ക്ക്‌ ഭൂമി തിരികെ നല്‍കാനുള്ള കോടതി നിര്‍ദേശം നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍കൊണ്ടുവന്ന്‌ ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്‌തു ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം. വനം കൊള്ളയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. പക്ഷേ തീ കത്തിക്കാന്‍ വിറകുശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ വലിയ പരിസ്‌ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നു കൊണ്ട്‌ ഈ സമരത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഒരുക്കമല്ല.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കസ്‌തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപിടിച്ച്‌ ആ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ്‌ ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടി ആയിരുന്നില്ല. വിജ്‌ഞാപനങ്ങള്‍ക്കു നിയമ സാധുതയുണ്ട്‌. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്‌തമായി ബാധിക്കുന്നു എന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
സമരം അക്രമാസക്‌തമാകുന്നതിനു പിന്നില്‍ നിക്ഷിപ്‌ത തല്‌പ്പര്യക്കാരുടെ ചരടുവലികള്‍ ഉണ്ടാകാം. അത്‌ പ്രതിപക്ഷത്തോ, ഭരണപക്ഷത്തോ ഉള്ളവരോ, മാഫിയകളോ ആവാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു അടിസ്‌ഥാനവും ഇല്ല എന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല.
കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്‌പര്‍ശിക്കുന്ന ഒരു റിപ്പോട്ടാണത്‌. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്‌തമായ ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച്‌ അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ല.
അടിയന്തരമായി ചെയ്യാനുള്ള കാര്യങ്ങള്‍
1. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനപ്പെടുത്തി ഇറക്കിയ വിജ്‌ഞാപനം പിന്‍വലിക്കുക.
2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട്‌ ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തര അജണ്ടയായി ഏറ്റെടുക്കുക.
3. പരിസ്‌ഥിതി ചൂഷണം തടയുന്നതിന്‌ -ക്വാരീയിംഗ്‌ അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്‌റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുക.
4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക.
5. പശ്‌ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്‌ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്‌ഥാനങ്ങള്‍ക്ക്‌ പശ്‌ചിമ ഘട്ട പരിസ്‌ഥിതി നയരൂപീകരണത്തില്‍ സ്വയംഭരണം നല്‍കുക.
(അഹമ്മദാബാദ്‌ മുദ്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷന്‍സില്‍ അധ്യാപകനാണ്‌ ലേഖകന്‍)
- See more at: http://www.mangalam.com/opinion/122619#sthash.7jWbo0gI.dpuf

തലപ്പുലം ഗ്രാമപഞ്ചായത്തില്‍ ജൈവവൈവിധ്യരജിസ്റ്റര്‍ - ശില്പശാല ഇന്ന്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍
ജനകീയ ജൈവവൈവിധ്യരജിസ്റ്റര്‍ നിര്‍മ്മാണം സംബന്ധിച്ച പഞ്ചായത്ത് തല ശില്പശാല തലപ്പുലം ഗ്രാമപഞ്ചായത്ത് ഹാളില്‍ 2013 ഡിസംബര്‍ 4 ബുധന്‍ രാവിലെ 10 മുതല്‍ നടത്തപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൈന ജോയിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് മെമ്പര്‍മാര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും.
ശില്പശാലയില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍ രീതിശാസ്ത്രം സംബന്ധിച്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. തോമസ് അബ്രാഹം ക്ലാസ്സ് എടുക്കും. ഉച്ചകഴിഞ്ഞ് നടത്തുന്ന പ്രവൃത്തിപരിചയ സെഷന് ജൂണിയര്‍ പ്രോജക്ട് ഫെലോമാരായ ശ്രീമതി ശ്രീജാമോള്‍ പി. ജി., ശ്രീമതി മെര്‍ലിന്‍ മാത്യു, ശ്രീമതി അഞ്ജു ഷിനോയ്, ശ്രീമതി റെയ്‌മോള്‍ തോമസ്, ശ്രീമതി സ്മിതിമോള്‍ പി. പി എന്നിവര്‍ നേതൃത്വം നല്കും. തുടര്‍ന്ന് വാര്‍ഡ്തല സ്റ്റഡി ഗ്രൂപ്പ് അംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവരശേഖരണം നടത്താനും ഫോമുകളില്‍ രേഖപ്പെടുത്താനും അറിവുളളവരുമായി അഭിമുഖം, ചര്‍ച്ച, നിരീക്ഷണം തുടങ്ങിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള രീതികള്‍ പരിശീലിക്കുന്നതാണ്. വിവരങ്ങളുടെ ക്രോഡീകരണം, രജിസ്റ്റര്‍ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളുടെ സമയക്രമവും ചുമതലക്കാരെയും നിശ്ചയിക്കല്‍, കരട് രൂപരേഖ തയ്യാറാക്കല്‍ എന്നിവയോടെ ക്ലാസ്സുകള്‍ സമാപിക്കും.

Saturday, 23 November 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്  മുഴുവന്‍ വായിക്കാന്‍ താഴെ യുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക http://keralabiodiversity.org/images/news/hlwg.pdf

Friday, 22 November 2013

പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണം - ഒരൊത്തുതീര്പ്പു സാദ്ധ്യമാണോ?

അല്മായശബ്ദം ബ്ലോഗില്‍ താമരശേരി ബിഷപ്പിന്റെയും ബിഷപ്പ് ഭരണികുളങ്ങരയുടെയും പ്രസ്താവനകളെക്കുറിച്ച് ധാരാളം കമന്റുകള്‍ വന്നിരുന്നു. സണ്ണിപൈകടയുടെ തുറന്ന കത്ത് ചര്‍ച്ചചെയ്യാന്‍ ഭരണങ്ങാനത്തു ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചയെപ്പറ്റിയുള്ള ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ ഒരു റിപ്പോര്‍ട്ടും അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

ഇപ്പോഴത്തെ പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരി നടക്കുന്ന കിംവദന്തികളെയും തെറ്റിദ്ധരിപ്പിക്കലുകളെയും രാഷ്ട്രീയക്കാരുടെയും മെത്രാന്മാരുടെയും ഇടപെടലുകളെയും കുറിച്ച് ർച്ചചെയ്ത് രൊത്തുതീര്പ്പു സാദ്ധ്യമാണോ എന്നന്വേഷിക്കാ ഏതാനും പ്രകൃതിസ്നേഹികളും കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും 22.11.13 ഭരണങ്ങാനത്ത് സമ്മേളിച്ച് മണിക്കൂറുകളോളം ർച്ചകൾ നടത്തി. അതി ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങ ഇവിടെ കുറിക്കുകയാണ്. പങ്കെടുത്തവരുടെ പേരുകളുൾപ്പെടെ സമഗ്രമായ ഒരു കുറിപ്പ് ബന്ധപ്പെട്ടവ തയ്യാറാക്കുന്നുണ്ട്. അത് ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്,ആകെ കുഴഞ്ഞുമറിഞ്ഞ ഒരന്തരീക്ഷത്തി, കുറേപ്പേർക്കെങ്കിലും എതാണ്ടൊരാശയവ്യക്തത ഉണ്ടാകട്ടെ എന്നേ ഉദ്ദേശമുള്ളൂ. അവിടെ കേട്ട പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. വിവാദത്തി കേള്ക്കുന്നതും വായിക്കുന്നതും മിക്കവാറും എന്നെപ്പോലെ ഒന്നുമറിയില്ലാത്തവ വിളിച്ചു കൂവുന്നത് മാത്രമാണെന്നതാണ് സത്യം. അവ്യക്തതകളും സംഭീതികളും സൃഷ്ടിക്കാനേ അവയൊക്കെ ഉപകരിക്കൂ. മാദ്ധ്യമങ്ങ അവരവരുടെ താത്പര്യമനുസരിച്ച് വലിച്ചു വാരിയെഴുതിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ ഒരു വിലയിരുത്തലും സമവായവും ഇല്ലാതെ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യാനാവില്ല. ഞങ്ങ കുറേ പ്പേർക്ക് അത് സാദ്ധ്യമായാ എണ്ണത്തി കൂടിയ മറ്റു വിഭാഗങ്ങൾക്കും അത് സാദ്ധ്യമാകണം എന്നാ സദ്ചിന്തയാണ് കൂട്ടായ്മയി ഞങ്ങളെ നയിച്ചത്.
സത്യാവസ്ഥ എന്തെന്ന് കണ്ടെത്തുക ഇക്കാര്യത്തി പ്രയാസമാണ്. അതിനു വഴിതെളിക്കേണ്ട ഭരണയന്ത്രം ദയനീയമായി അക്കാര്യത്തി പരാജയപ്പെട്ടുകഴിഞ്ഞു. ഗാഡ്ഗി /കസ്തൂരിഗ കമ്മിറ്റികളുടെ പഠനങ്ങളെ ജനസമക്ഷത്തു വേണ്ട സമയത്ത് സമർപ്പിക്കാനൊ അവയെ മലയാളത്തി പ്രസിദ്ധീകരിക്കാനോ ഉത്തരവാദപ്പെട്ടവ ഒന്നും ചെയ്തില്ല. അവ കുടുംബവഴക്കുക തീർക്കാൻ ബഹുദൂരം യാത്രയിലായിരുന്നു. മല യാളികൾക്കറിയാത്ത ഇംഗ്ലീഷ് ഭാഷയി ഇതൊക്കെ ഇന്റർനെറ്റിൽ കിടന്നാ ർക്ക് തിരിയാ? ഒരു കാര്യത്തിലും ജനങ്ങൾക്ക് വേണ്ടി തക്ക സമയത്ത് ഇടപെടാത്ത ഗവണ്മെന്റി ജനത്തിനു ഒട്ടും വിശ്വാസം ബാക്കിയില്ല. ഇപ്പോ വളരെ താമസിച്ച്, ഭാഗത്ത് നിന്നുണ്ടാകുന്ന സമാധാനിപ്പിക്കലും ആശന്ക് ദുരീകരണവും വിശദീകരണവും പതിവുള്ള വെറും കബളിപ്പിക്കലായി മാത്രമേ ജനം കാണുന്നുള്ളൂ. കാര്യങ്ങ ദുർവ്യാഖ്യാനം ചെയ്ത് സംഗതി കൂടുത വഷളാക്കാനും ചേരിതിരിവുകളുണ്ടാക്കി തമ്മി തല്ലിക്കാനും മെത്രാന്മാർപോലും ഇതൊരു പറ്റിയ അവസരമായി കണ്ടിരിക്കുന്നു എന്നത് പരിതാപകരമാണ്.

പശ്ചിമഘട്ട സംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ ർഷകവിരുദ്ധം എന്ന ധാരണയാണ് അധികമാൾക്കാർക്കും ഉണ്ടാകുന്നത്. കാരണം വേറെങ്ങും തിരയേണ്ടതില്ല - ർഷകനെ ബലിയാടാക്കുന്ന പദ്ധതികളാണ് എന്നും ഗവ. സ്വീകരിച്ചിട്ടുള്ളത്. 1977 നു മുമ്പുള്ള പട്ടയം പോലും ഇതുവരെ സ്ഥിരീകരിച്ചു കൊടുത്തിട്ടില്ല എന്നതും ഇതുവരെയുള്ള ഭൂപരിഷ്ക്കരണവുമൊന്നും വേണ്ടത്ര ഗുണം ചെയ്യാതെ പോയതും കൃഷിയോട് താത്പര്യമില്ലാത്തവ അവയൊക്കെ കൈകാര്യം ചെയ്തതുകൊണ്ടാണ്. കര്ഷകന്റെ പേരി ലാഭംകൊയ്യുന്ന മുതലാളിമാ എന്നും കേരള പരിസ്ഥിതിയെ അവരുടെ ഇഷ്ടത്തിനു വേണ്ടിമാത്രം ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ഇന്നൊരു നല്ല കാര്യം കൊണ്ടുവരുമ്പോഴും അതുമായി സഹകരിക്കാ മനുഷ്യർക്ക്‌, പ്രത്യേകിച്ച് ർഷകർക്ക്, ഭയം.
നമ്മ നടുന്നതൊക്കെ എന്തുകൊണ്ട് കൃമിക തിന്നു നശിപ്പിക്കുന്നു? നാടിന്റെ ജൈവസമ്പത്തിനെ ഉപേക്ഷിച്ചിട്ട് മറുനാടാ സസ്യങ്ങ വളർത്താൻ ശ്രമിക്കുമ്പോ അവയ്ക്ക് പ്രതിരോധശക്തി ഉണ്ടായിരിക്കില്ല. കാന്താരി, കാച്ചി, ചേന, ചേമ്പ്, പ്ലാവ് ആഞ്ഞിലി എന്നിവക്കൊന്നും കുഴപ്പമില്ലല്ലോ. അവ മണ്ണി അതിജീവനം പഠിച്ചവയാണ്. ഇവിടുത്തെ പശുക്കളി പോലും നമ്മ വിദേശ മൂരികളുടെ ബീജം കുത്തിവച്ച് സങ്കരവർഗത്തെ ഉണ്ടാക്കുന്നു. അവയെ തീറ്റിപ്പോറ്റാനും പരിരക്ഷിക്കാനും സ്വാഭാവികമായി വിഷമമുണ്ടാകും. പ്രകൃതിയി എല്ലാ വിളകളും മൃഗങ്ങളും നിയമത്തിനു കീഴിലാണ്. പശ്ചിമഘട്ടത്തിലുള്ള വിളകളും മൃഗങ്ങളും നാടിന്റെ സ്വന്തമാണ്. അവയാണ് ഇവിടെ അതിജീവിക്കാ ഏറ്റവും സാദ്ധ്യതയുള്ളവ. അവയെ പരിരക്ഷിക്കുക എന്നത് സ്വാഭാവികമായി നമ്മുടെ ഉത്തരവാദിത്വമായി തോന്നേണ്ടതാണ്, പ്രത്യേക നിയമങ്ങളില്ലാതെ തന്നെ. ഒരു പാരമ്പര്യം പണ്ട് നമുക്കുണ്ടായിരുന്നു. നമ്മുടെ കാവുകളെ ഓര്മിക്കുക. ഉള്ള സ്ഥലത്തി മൂന്നു ശതമാനം കാവായി ഓരോ കുടുംബവും ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു.

പ്രകൃതിക്ക് അതിന്റേതായ സംരക്ഷണ പദ്ധതിയുണ്ട്. എന്തുകൊണ്ടാണ് ഉരു പൊട്ടുന്നത്. വഴിവെട്ടിയും വലിയ റ്റവറുക പണുതും അണകെട്ടിയുമൊക്കെ പ്രകൃതിയുടെ സ്വതേയുള്ള ബാലൻസ് മാറ്റുമ്പോഴാണ് മണ്ണിടിയാനും ഉരുൾപൊട്ടി നശിക്കാനുമൊക്കെ ഇടയാകുന്നത്. ഉത്തർഖണ്ടിൽ ഈയിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണവും ഇതൊക്കെത്തന്നെയാണ്. അവിടെ പാറ പൊട്ടിച്ച് കാശുണ്ടാക്കിയ മാഫിയാ ദുരന്തത്തിനു കാരണമുണ്ടാക്കിയിട്ടു സ്ഥലം വിട്ടു. ഇനിയവ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവരും, വീണ്ടും പണം കൊയ്യാ. ഇത്തരം അനുഭവങ്ങളി നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ടാകേണ്ടത്. മണ്ണും വിത്തും മനസ്സും ഒത്തൊരുമിച്ച് അതിനുവേണ്ടി സജ്ജീകരിക്കപ്പെടണം. പെട്ടെന്നായാ മാറ്റങ്ങള്ക്ക് അംഗീകാരം കിട്ടില്ല. സമയമെടുത്ത്, വേണ്ടതായ ബോധവല്ക്കരണം നടത്തി വേണം പുതിയ ശീലങ്ങ ഉണ്ടാക്കിയെടുക്കാ. അതിനു പകരം ആരുമറിയാതെ ഒരു റിപ്പോർട്ടുണ്ടാക്കി, അതി സമ്പന്ന മാഫിയയ്ക്ക് കേടുവരാത്തരീതിയി ഒരു പ്ലാനുണ്ടാക്കി, പൊടുന്നനെ നടപ്പാക്കാ നോക്കുന്നത് അപകടകരമാണ്. അതുകൊണ്ടാണ് എല്ലാത്തരത്തിലും അംഗീകാരയോഗ്യതയുള്ള ഗാഡ്ഗി റിപ്പോർട്ട്തിരസ്കരിക്കപ്പെട്ടത്‌. പകരം ഉണ്ടാക്കിയ കസ്തൂരിരംഗനും ജനമനസ്സി സ്വാധീനമില്ലാത്തത് അതിലെ സുതാര്യതയുടെ കുറവുകൊണ്ടാണ്. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

പലയിടത്തുനിന്നും ആത്മാർത്ഥതയില്ലാത്ത ഇടപെടലുക വളരെ വ്യക്തമാണ്. അല്ലെങ്കി എങ്ങനെയാണ് വാഗമന്നും മൂന്നിലവുമൊക്കെ പരി.ലോല പ്രദേശങ്ങളി ൾപ്പെടാതെ ഒഴിഞ്ഞുപോയത്. ജനം അത്ര വിഡ്ഢികളല്ല. കള്ളക്കളിക ഒത്തിരി കണ്ടാണ്നാം ജീവിക്കുന്നത്. എന്നാലും ഇത്ര ബാലിശമായി ഒരു പദ്ധതിയെ മലീനസമാക്കാ ഭയങ്കര ദുഷ്ടലാക്കു തന്നെ വേണം.

കേരളം മുഴുവ ഇടിച്ചു പൊട്ടിച്ചും തുരന്നും നശിപ്പിക്കുന്ന പാറമടക ശബ്ദമലിനീകരണം, രാസോപയോഗം, റോഡുപയോഗം തുടങ്ങിയ ഇപ്പോഴുള്ള എല്ലാ നിയമങ്ങളെയുമാവഗണിച്ചുകൊണ്ടാണ് പ്രവര്ത്തിക്കുന്നത്. എവിടെയ്ക്കാണ് കല്ലെല്ലാം പോകുന്നത്? 60 % വിഴിഞ്ഞത്ത് കടലി കൊണ്ടിടനാണ്. ബാക്കി മുതലാളിമാർക്കും രണ്ടുമൂന്നു കൊല്ലത്തി ഒരിക്ക മാത്രം വന്നു താമസിക്കുന്ന പ്രവാസികൾക്കും വേണ്ടി കെട്ടിടം പണിയാനാണ്. ഉപയോഗശൂന്യമായ ഇടം ൾക്കൊള്ളുന്ന കെട്ടിടങ്ങ കെട്ടിപ്പൊക്കാതിരിക്കാ നിയമം കൊണ്ടുവരണം. ആളെണ്ണം വച്ച് ഒരാൾക്ക്തീർക്കാവുന്ന കെട്ടിടത്തിന്റെ വിസ്തീർണത്തിന് പരിധി കല്പ്പിക്കണം. ഇന്നത്തെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന 30% ഫ്ലാറ്റുകളും ൾതാമസമില്ലാതെ കിടക്കുകയാണ്. അതുപോലെ, കല്ല്വീണ്ടും ഉപയോഗിക്കാവുന്ന രീതിയി ആയിരിക്കണം വെട്ടിയെടുക്കുന്നത്. അല്ലെങ്കി ഒരൻപതു കൊല്ലം കഴിഞ്ഞാ കെട്ടിടത്തോടെ ഇന്ന് പൊട്ടിച്ച പാറ നശിച്ചുപോകുകയാണ്. എന്നും പൊട്ടിച്ചുകൊണ്ടിരിക്കാ മാത്രം പാറ എവിടെയാണുള്ളത്. ഇന്നത്തെ അളവി തന്നെ തുടർന്നാലും 20 കൊല്ലം കൊണ്ട് പ്രദേശം ഒരു മരുഭൂമിയായി മാറും. ഇതൊക്കെ ലോകത്തിന്റെ പല ഭാഗത്തും കാണുന്ന അനുഭവങ്ങളാണ്. എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പഠിക്കുന്നില്ല.

നമ്മുടെ ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥ മൊത്തം തെറ്റാണ്. കഴിയുന്നവനൊക്കെ പാറയിലാണ് അവന്റെ ജീവിതം പടുതുയർത്തുന്നത്. അതാണ്ഏറ്റവും നല്ല വരുമാനമാര്ഗം. കല്ക്കരിയും എണ്ണയുമൊക്കെ പ്പോലെ പാറയും പൊതുസ്വത്താണ് എന്നത് മറക്കുകയാണ് നാം. അതിന്റെ റോയൽറ്റിക്ക് ഓരോ പഞ്ചായത്തിലുമുള്ളവർക്കു അവകാശമുണ്ട്‌. പാറയായാലും, കരിമണലായാലും തടിയായാലും കയ്യൂക്കുള്ളവന് ഖനനം ചെയ്ത് സ്വത്തുണ്ടാക്കാനുള്ളതല്ല നാടിന്റെ പൊതുസ്വത്ത്. 50% എങ്കിലും അതാണ്പഞ്ചായത്തി നിക്ഷേപിക്കപ്പെടണം. സമ്പത്തിലെല്ലാം അവര്ക്കുള്ള പങ്ക് നഷ്ടപ്പെടും എന്നതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, രാഷ്ട്രീയക്കാരും മെത്രാന്മാരും ഇപ്പോഴത്തെ പദ്ധതിയെ എതിർക്കുന്നത്. അവരതു മതതീവ്രവാദം പോലുമാക്കി മാറ്റുകയാണ്. അവരുടേത് ർഷകപ്രേമമല്ല. പ്രകൃതി ഇന്നാവശ്യപ്പെടുന്ന മുൻകരുതലുകൾ തടയപ്പെട്ടാ അവസാനം ദുരിതങ്ങ വന്നു പതിക്കുന്നത് ഏറ്റവും താഴെയുള്ള പാവങ്ങളുടെ തലയി ആയിരിക്കും. അല്ലാത്തവ എല്ലാ നിയമത്തിനും മുകളി നിന്ന് കൊയ്യും. വീണ്ടും വീണ്ടും കൊയ്യും.

വിസ്മരിക്കപ്പെടരുതാത്ത മറ്റൊരു കാര്യം പരിസ്ഥിതി സംരക്ഷണം രാജ്യത്തെ മൊത്തത്തി വ്യാപിക്കുന്ന ഒരു പ്രസ്ഥാനമാക്കുന്നില്ലെങ്കി പ്രയോജനം ഉണ്ടാവില്ല എന്നതാണ്. രാജ്യത്തെ 135 കോടി ജനത്തിന് ശുദ്ധവായു ലഭിക്കാ 5 കോടി വരുന്ന പശ്ചിമഘട്ടത്തിലെ ജനം മാത്രം ശ്രമിച്ചാ മതിയാവില്ല. പശ്ചിമഘട്ടം പ്രദേശങ്ങളി രാസവളങ്ങളും വിഷം നിറഞ്ഞ കീടനാശിനികളും ഉപേക്ഷിച്ചാലും കുട്ടനാട്ടി ഇന്ന് നടക്കുന്ന രീതിയി ലക്ഷക്കണക്കിന് ടണ്വിഷമിറക്കിയാ അതൊക്കെ കടലിലെത്തി, ബാഷ്പീകരിച്ച്, പശ്ചിമഘട്ടത്തിലും എത്താവുന്നതേയുള്ളൂ. ഇത് ലോകവ്യാപകമായും ബാധകമാണ്. സമ്പന്ന രാജ്യങ്ങ വായുമലിനീകരണം നടത്തിയിട്ട് ദരിദ്ര രാജ്യങ്ങ ശുദ്ധീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്ക്കായി നിയമങ്ങ പടച്ചുവയ്ക്കുന്നതും പാഴ്വേലയാണ്. ഭൂമി ഒരൊറ്റ ജൈവസംഭരണിയാണെന്നത് മറക്കുന്നതുകൊണ്ടാണ് ഇത്തരം ഭ്രാന്തുക നടമാടുന്നത്.

ഇപ്പോ ർശനമായി ചെയ്യാനുള്ളത് ഒന്നുമാത്രം. ഗാഡ്ഗി/കസ്തൂരിരംഗ നിർദ്ദേശങ്ങൾ, അവയിലെ പോരായമക തിരുത്തി, പരിസ്ഥിതിലോലമായ ഇടങ്ങളി സമാനമായി നടപ്പാക്കണം. പ്രാദേശികമായ വ്യതിയാനങ്ങ കൊണ്ടുരാനും അവയെ സുതാര്യമായി പ്രാവർത്തികമാക്കാനും വേണ്ടതായ നിയമസാധുത പഞ്ചായത്തുകൾക്ക് ഉറപ്പുവരുത്തണം.
കമെന്റുകളോട് ചേർത്ത് നിർബന്ധമായും വായിക്കേണ്ട ശ്രീ ബാബു പോളിന്റെ ഒരു സരസവും കാര്യപ്രസക്തവുമായ ഒരു ലേഖനം ഇവിടെ കാണുക. വന്നു പിണഞ്ഞതും ഇനി എടുത്തുചാട്ടം മൂലം സംഭവിക്കരുതാത്തതുമായ കാര്യങ്ങ അദ്ദേഹം ചുരുക്കിപ്പരയുന്നു. വായിക്കുക.
http://www.joychenputhukulam.com/newsMore.php?newsId=35382

"
വത്തിക്കാനില്പുതിയ മാര്പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്ക്കാതെയോ പണ്ടത്തെ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന നിലയില്കത്തനാരും മെത്രാനും പ്രശ്നത്തില്ഇടപെടുന്നത്സമൂഹത്തില്വിഭാഗീയത വര്ധിപ്പിക്കുന്നു എന്ന്അവരൊട്ട്അറിയുന്നതുമില്ല
.


അല്മായശബ്ദം: LATEST: രക്തം ചൊരിയും: താമരശേരി ബിഷപ്പ്:

'via Blog this'