ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍
ധനികോന്നതി - ഗുരുവോതുന്നു!
ധനികോന്നതിയില്‍ ധനവാന്‍ ധന്യത
നേടണമെങ്കില്‍ ഹൈറിച്ചിന്‍
മാനസികോന്നതി നേടണമതിലാം
തന്നെപ്പോലെയയല്‍ക്കാരും
ധന്യതനേടണമെന്ന വികാരം!
അതിലാം ലോകസമാധാനം!
ഗുരുവിന്നരുളിന്‍ പൊരുള്‍ തേടുമ്പോള്‍
ചരിതാര്‍ഥതയായ് ധന്യതയായ്!
ധാന്യസമൃദ്ധിയിലല്ലോ മതി മതി-
യെന്നൊരു തോന്നലില്‍ മിച്ചം നാം
സഹജര്‍ക്കായി പങ്കിട്ടീടുക
ചരിതാര്‍ഥതയാല്‍ ധന്യര്‍ നാം!
ധനികര്‍ ധനമുണ്ടാക്കാനിപ്പോള്‍
തേടും വഴിയാം വാണിജ്യം!
വാണിജ്യത്താല്‍ നേടും ധനമതു
വിഭവസമൃദ്ധിയില്‍നിന്നെന്നും
വിഭവസമൃദ്ധിയതുണ്ടാക്കീടും
വൈഭവമുള്ളവരെന്നെന്നും
ഇവിടെ ദരിദ്രരതായിത്തുടരാന്‍
ഇടനല്കുന്നതു തെറ്റെന്നും
അറിയും ധനികര്‍ ധനികോന്നതിയില്‍
നിന്നൊഴുകുന്നു മഴയായി!
മഴയും പുഴയും വഴിയിൽത്തങ്ങാ-
തൊഴുകുന്നെങ്കിലുമിരുകരയും
കരകളിൽ നില്ക്കും തരുനിരകളുമീ
നരരും സിരകളിലാർദ്രതയും
കരളിൽ കരുണാധാരയുമൊഴുകു-
ന്നവയായ് നിറയാൻ ജലജീവൻ!
മഴയോ പുഴയായ് പുഴയോ കടലില്‍
ചെന്നു പതിക്കാനൊഴുകുന്നു!
അതുപോല്‍ ധനികോന്നതിയില്‍ ധനവും
ഒഴുകില്‍ മാത്രം ചരിതാര്‍ഥം!!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍
ജനകീയം ധനകാര്യം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍
ജനകാര്യം വിദ്യാഭ്യാസം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
കാലാനുസൃത വിദ്യാഭ്യാസം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
മൂല്യവര്‍ധിത വിദ്യാഭ്യാസം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
ശാസ്ത്രാധിഷ്ടിത വിദ്യാഭ്യാസം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
മൂല്യവര്‍ധിത വിപണിനയം
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
സാങ്കേതികതാ ലയനയനം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
സ്വപ്‌നസ്വര്‍ഗാലയനിനദം!
ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍
സര്‍ഗസൗഹൃദസാന്ദ്രലയം!
No comments:
Post a Comment