Monday, 10 October 2022

ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭം

പ്രതാപന്‍ -ശ്രീന ദമ്പതികള്‍

'നസ്രത്തില്‍ നിന്ന് നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ' എന്നു ചോദിച്ചിരുന്ന കാലത്താണ് യേശുവെന്ന തച്ചന്റെ മകന്‍ അവിടെ മത്സ്യം പിടിച്ചിരുന്ന കുറെ പാവപ്പെട്ടവരെ മനുഷ്യരെ പിടിക്കുന്നവരാക്കി മാറ്റിക്കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം കൊണ്ടുവരാനുള്ള പാഠങ്ങള്‍ പഠിപ്പിച്ചത്. അതുപോലെതന്നെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തില്‍ ലോകം മുഴുവനും ഇന്ന് അംഗീകരിക്കുന്ന 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മഹാവാക്യവുമായി ശ്രീനാരായണഗുരു ജനിച്ച് ഒരു ലോകസര്‍ക്കാരിനുതന്നെ നേതൃത്വം കൊടുത്ത ഒരു ഗുരുപരമ്പരയ്ക്ക് ജന്മം നല്കിയത്. ഇന്ന് വാണിജ്യലോകത്തിനുതന്നെ ഒരു പുതുമാതൃക സൃഷ്ടിച്ച് ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭത്തിന് ജന്മം നല്കിയ പ്രതാപന്‍ -ശ്രീന ദമ്പതികള്‍ക്ക് ജന്മം നല്കിയ ദേശവും കേരളംതന്നെയാണ്. സ്വന്തം ഭാഗമായി മാറിക്കൊണ്ട് ലോകസമ്പദ്ഘടനയില്‍ത്തന്നെ വിപ്ലവം സൃഷ്ടിക്കാന്‍ ലോകമെങ്ങുമുള്ള തൊഴിലന്വേഷകരെയും ധനാന്വേഷികളെയും പ്രാപ്തരാക്കുന്ന മഹാപ്രസ്ഥാനമാണ് ഹൈറിച്ച്. 

പരസ്പരവിരുദ്ധങ്ങളായ ദ്വന്ദങ്ങളായി കാറല്‍ മാര്‍ക്‌സ് പരിഗണിച്ചിരുന്ന തൊഴിലാളിയും മുതലാളിയും ചേര്‍ന്നു പ്രവര്‍ത്തിച്ചാലേ വികസനമുണ്ടാവൂ എന്ന് ഇന്ന് ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. മുതലാളുന്നവരുടെ കുത്തക തകരാതിരിക്കാന്‍ മുതലാളിത്തംതന്നെ വാണിജ്യലോകത്തു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഓഹരി പങ്കാളിത്ത സമ്പദായത്തിനും ജന്മം നല്കി. മുതലാളിത്തരാജ്യങ്ങളില്‍ തൊഴിലാളിവിപ്ലവവും തൊഴിലാളികളുടെ ആധിപത്യവും ഉണ്ടാകാതിരിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്ക് ആധിപത്യമുള്ള ചൈനയിലേക്ക് ഉത്പാദനസംരംഭങ്ങള്‍ പറിച്ചുനട്ട് തൊഴിലാളിവര്‍ഗത്തെത്തന്നെ പരമാവധി ചൂഷണം ചെയ്യാന്‍ ആഗോള മുതലാളിത്തത്തിനു കഴിഞ്ഞു. എന്നാല്‍, കാലവും സാങ്കേതികവിദ്യയും മാറിമറിഞ്ഞപ്പോള്‍ ഉത്പാദകനും ഉപഭോക്താവും എന്ന ദ്വന്ദത്തെയാണ് ലോകസമ്പദ് വ്യവസ്ഥയില്‍ പ്രധാനമായും പരിഗണിക്കേണ്ടത് എന്ന് ലോകം കണ്ടറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കിടയിലുള്ള ചൂഷണം ഒഴിവാക്കാന്‍ എന്ന വ്യജേന ജന്മം കൊണ്ടതാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന ഡയറക്ട് മാര്‍ക്കറ്റിങ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആഗോള ശൃംഖല ഉണ്ടാക്കിയും അവയില്‍നിന്ന് നേരിട്ട് ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ എത്തിച്ചുമാണ് കോവിഡ് ലോകത്തെ ആകെ ഭരിച്ചപ്പോള്‍ മുതലാളിത്തം സന്തം ആധിപത്യം നിലനിര്‍ത്തിയത്. ആരു ഭരിച്ചാലും സാധാരണക്കാരെ സാമ്പത്തിക ചൂഷണത്തില്‍നിന്ന് ആവുന്നത്ര സ്വതന്ത്രരാക്കാന്‍ വാണിജ്യരംഗത്ത് ഒരു ജനകീയ വിപ്ലവംഅനിവാര്യമാണെന്ന ബോധ്യം ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴാണ് ഹൈറിച്ച് ജന്മംകൊള്ളുന്നത്. അതിനാല്‍ത്തന്നെ ഹൈറിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളെയും നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനെയും ചേര്‍ത്തുവച്ച് ഒരു വിപണനസമ്പ്രദായം ആവിഷ്‌കരിച്ചിരിക്കുന്നു. ഒപ്പം സ്ഥലവിസ്തൃതി വര്‍ധിക്കാത്ത ലോകത്ത് ഒരു മാതൃകാപരമായ കൃഷിസമ്പ്രദായമായി വെര്‍ട്ടിക്കല്‍ ഫാമിങ്ങും കള്ളനോട്ടും കള്ളപ്പണവും ഒഴിവാക്കാനാവുന്ന ഒരു സമ്പദ്‌വ്യവസ്ഥയ്ക്കായി സുതാര്യമായ ബ്ലോക്ക് ചെയിന്‍ സംവിധാനം അടിസ്ഥാനപ്പെടുത്തിയുള്ള സ്വന്തം ക്രിപ്‌റ്റോ കറന്‍സിയും അവതരിപ്പിച്ചുകൊണ്ടാണ് ആഗോളതലത്തില്‍ ഹൈറിച്ച് ജനകീയസ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്വാധീനവും നേതൃത്വവും ലോകമെങ്ങും വ്യപിക്കാന്‍ പോകുന്നത് ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭത്തിലൂടെയായിരിക്കും  എന്ന് അതിനെ നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും ഇപ്പോള്‍ത്തന്നെ കാണാനാവും.    


1 comment:

  1. ഹൈറിച്ചിൽ എൻ്റെ ടീമിൽ ചേരാൻ വിളിക്കൂ8848827644

    ReplyDelete