Thursday, 20 October 2022

ഹൈറിച്ച് ഉപഭോക്താക്കൾക്കു നല്കുന്നത് ലാഭവിഹിതമാണ്



ഹൈറിച്ച് ഓൺലൈൻ ഷോപ്പി അതിലെ പാർട്ണർമാർക്ക്  കമ്മീഷനോ പലിശയോ അല്ല ലാഭവിഹിതമാണ് നല്കുന്നത്.

മൂന്ന് വ്യത്യസ്തങ്ങളായ ബിസിനസ് ആശയങ്ങളെ ഉൾക്കൊള്ളുന്ന ഒരു നവീന ആശയം ആണ് ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന് പറയാം.

അതായത് റിലയൻസ്, മോർ, ബിഗ് ബസാർ എന്നിവ പോലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖലയും   ഫ്‌ളിപ്കാർട്ട്, ആമസോൺ എന്നിവ പോലെ ഒരു ഈകൊമേഴ്‌സ് വെബ്‌സൈറ്റും അതോടൊപ്പം ഒരു നെറ്റ്‌വർക്ക് മാർക്കറ്റിങ്  കമ്പനിയും കൂടിയാണ് ഹൈറിച്ച് ഓൺലൈൻ ഷോപ്പി.

എന്നാൽ, മനുഷ്യർക്ക് അനിവാര്യമല്ലാത്ത എന്തെങ്കിലും ഉത്പന്നങ്ങൾ സ്വയം

ഉത്പാദിപ്പിച്ച് അവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അതിശയോക്തി കലർന്ന പ്രചാരണങ്ങൾ നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് യാതൊന്നും ഹൈറിച്ചിലൂടെ വിറ്റഴിക്കാറില്ല.

സാധാരണക്കാർ ഇഷ്ടപ്പെടുന്ന നിത്യോപയോഗസാധനങ്ങൾ ഇടനിലക്കാരെടുക്കുന്ന ലാഭം ഉപഭോക്താക്കൾക്കും പങ്കുവച്ചുകൊണ്ട് വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഹൈറിച്ച് ഉണ്ടാക്കിയിട്ടുള്ളത്. ഉത്പാദകരിൽനിന്നോ മൊത്തവ്യാപാരികളിൽനിന്നോ വൻതോതിൽ വാങ്ങി വിതരണം ചെയ്യുന്നതിനാലാണ് ഉപഭോക്താക്കൾക്കു ന്യായമായ വിലയ്ക്കു നല്കാൻ നമുക്കു കഴിയുന്നത്.

നമ്മുടെ നാട്ടിലെ ചെറുകിട കർഷകർ സ്വന്തം ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി നിർമിക്കുന്ന, കയറ്റുമതിസാധ്യതവരെയുള്ള പല ഉത്പന്നങ്ങളും (ഉദാഹരണം ചക്ക ഉത്പന്നങ്ങൾ) ഉത്പാദകർക്ക് അവരർഹിക്കുന്ന വില നല്കി സംഭരിക്കാനും ആഗോളവിപണിയിൽവരെ എത്തിക്കാനും ഹൈറിച്ചിനു കഴിയുന്നുണ്ട്. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും കമ്പനിയിൽ പാർട്ണറാകാൻ അവസരം നല്കുന്നതിനാൽ വിതരണക്കാരുടെ അമിതചൂഷണത്തിൽനിന്ന്  ഇരുകൂട്ടരെയും മുക്തരാക്കുന്ന ഒരു നൂതനസംവിധാനമാണ് ഹൈറിച്ച്.

ഹൈറിച്ചിന്റെ പ്രൊമോട്ടർമാരായി പ്രവർത്തിക്കുന്നവർ കൂടുതൽ പാർടണർമാരെ കമ്പനിക്കു സമ്പാദിച്ചുകൊടുക്കുന്നതിലൂടെയാണ് സാമ്പത്തികമായും സാമൂഹികമായും ഉയരങ്ങൾ താണ്ടുന്നത്.

.

2016 ൽ തൃശ്ശൂരിൽ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് നാല് കമ്പനികളെ ഉൾക്കൊള്ളുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ആണ്

1 ഹൈറിച്ച് ഓൺലൈൻ ഷോപ്പി

2 ഹൈറിച്ച്  ഡൊമസ്റ്റിക് സെയിൽസ്

3 െൈഹറിച്ച് നിധി ലിമിറ്റഡ്

4 ഹൈറിച്ച്  സ്മാർട് ടെക് ലിമിറ്റഡ്

 

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി150ൽ പരം സൂപ്പർ മാർക്കറ്റുകൾ ഹൈറിച് ഓണ്‌ലൈൻ ഷോപ്പിക്കുണ്ട് അതോടൊപ്പംസമീപ ഭാവിയിൽ  അമസോണിനൊപ്പം കിടപിടിക്കാൻസജ്ജമായിക്കൊണ്ടിരിക്കുന്ന ഇ കൊമേഴ്‌സ്  വെബ്‌സൈറ്റ്  കൂടിയാണ് ഹൈറിച്ച്.

ഹൈറിച്ച് ഡൊമസ്റ്റിക് സെയിൽസ്

3500 കോടിയുടെ നബാർഡ് സബ്‌സിഡി നൽകുന്ന അക്വാപോണിക് സാങ്കേതികവിദ്യയിൽ വെർട്ടിക്കൽ ഫാമിങ്  എന്ന നവീന കൃഷി രീതി കേരളത്തിലെ തരിശുനിലങ്ങൾ  കർഷകരിൽ നിന്നും പാട്ടത്തിനെടുത്തു ചെയ്യുന്നു.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് മൊബൈൽ ആപ്പ് download ചെയ്യാം

https://play.google.com/store/apps/details?id=com.app.highrich

 

റിസർവ് ബാങ്ക് അംഗീകാരമുള്ള ഹൈറിച്ച് നിധി ലിമിറ്റഡ് ഇസാഫ് പോലുള്ള small scale ബാങ്ക് ആയി പ്രവർത്തനം തുടങ്ങാനുള്ള ശ്രമത്തിലാണ്


Wednesday, 19 October 2022

ധനികോന്നതി (HIGHRICH)

 


ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍

ധനികോന്നതി - ഗുരുവോതുന്നു!


ധനികോന്നതിയില്‍ ധനവാന്‍ ധന്യത 

നേടണമെങ്കില്‍ ഹൈറിച്ചിന്‍

മാനസികോന്നതി നേടണമതിലാം

തന്നെപ്പോലെയയല്‍ക്കാരും

ധന്യതനേടണമെന്ന വികാരം!

അതിലാം ലോകസമാധാനം!


ഗുരുവിന്നരുളിന്‍ പൊരുള്‍ തേടുമ്പോള്‍

ചരിതാര്‍ഥതയായ് ധന്യതയായ്! 

ധാന്യസമൃദ്ധിയിലല്ലോ മതി മതി-

യെന്നൊരു തോന്നലില്‍ മിച്ചം നാം

സഹജര്‍ക്കായി പങ്കിട്ടീടുക

ചരിതാര്‍ഥതയാല്‍ ധന്യര്‍ നാം!


ധനികര്‍ ധനമുണ്ടാക്കാനിപ്പോള്‍

തേടും വഴിയാം വാണിജ്യം!

വാണിജ്യത്താല്‍ നേടും ധനമതു

വിഭവസമൃദ്ധിയില്‍നിന്നെന്നും

വിഭവസമൃദ്ധിയതുണ്ടാക്കീടും

വൈഭവമുള്ളവരെന്നെന്നും

ഇവിടെ ദരിദ്രരതായിത്തുടരാന്‍

ഇടനല്കുന്നതു തെറ്റെന്നും

അറിയും ധനികര്‍ ധനികോന്നതിയില്‍

നിന്നൊഴുകുന്നു മഴയായി! 


മഴയും പുഴയും വഴിയിൽത്തങ്ങാ-

തൊഴുകുന്നെങ്കിലുമിരുകരയും 

കരകളിൽ നില്ക്കും തരുനിരകളുമീ

നരരും സിരകളിലാർദ്രതയും 

കരളിൽ കരുണാധാരയുമൊഴുകു-

ന്നവയായ് നിറയാൻ ജലജീവൻ!


മഴയോ പുഴയായ് പുഴയോ കടലില്‍

ചെന്നു പതിക്കാനൊഴുകുന്നു!  

അതുപോല്‍ ധനികോന്നതിയില്‍ ധനവും 

ഒഴുകില്‍ മാത്രം ചരിതാര്‍ഥം!!


ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍

ജനകീയം ധനകാര്യം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചെന്നാല്‍ 

ജനകാര്യം വിദ്യാഭ്യാസം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

കാലാനുസൃത വിദ്യാഭ്യാസം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

മൂല്യവര്‍ധിത വിദ്യാഭ്യാസം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

ശാസ്ത്രാധിഷ്ടിത വിദ്യാഭ്യാസം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

മൂല്യവര്‍ധിത വിപണിനയം

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

സാങ്കേതികതാ ലയനയനം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

സ്വപ്‌നസ്വര്‍ഗാലയനിനദം!

ഹൈറിച്ച് ഹൈറിച്ച് ഹൈറിച്ചന്നാല്‍

സര്‍ഗസൗഹൃദസാന്ദ്രലയം!


Monday, 10 October 2022

ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭം

പ്രതാപന്‍ -ശ്രീന ദമ്പതികള്‍

'നസ്രത്തില്‍ നിന്ന് നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ' എന്നു ചോദിച്ചിരുന്ന കാലത്താണ് യേശുവെന്ന തച്ചന്റെ മകന്‍ അവിടെ മത്സ്യം പിടിച്ചിരുന്ന കുറെ പാവപ്പെട്ടവരെ മനുഷ്യരെ പിടിക്കുന്നവരാക്കി മാറ്റിക്കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം കൊണ്ടുവരാനുള്ള പാഠങ്ങള്‍ പഠിപ്പിച്ചത്. അതുപോലെതന്നെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തില്‍ ലോകം മുഴുവനും ഇന്ന് അംഗീകരിക്കുന്ന 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മഹാവാക്യവുമായി ശ്രീനാരായണഗുരു ജനിച്ച് ഒരു ലോകസര്‍ക്കാരിനുതന്നെ നേതൃത്വം കൊടുത്ത ഒരു ഗുരുപരമ്പരയ്ക്ക് ജന്മം നല്കിയത്. ഇന്ന് വാണിജ്യലോകത്തിനുതന്നെ ഒരു പുതുമാതൃക സൃഷ്ടിച്ച് ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭത്തിന് ജന്മം നല്കിയ പ്രതാപന്‍ -ശ്രീന ദമ്പതികള്‍ക്ക് ജന്മം നല്കിയ ദേശവും കേരളംതന്നെയാണ്. സ്വന്തം ഭാഗമായി മാറിക്കൊണ്ട് ലോകസമ്പദ്ഘടനയില്‍ത്തന്നെ വിപ്ലവം സൃഷ്ടിക്കാന്‍ ലോകമെങ്ങുമുള്ള തൊഴിലന്വേഷകരെയും ധനാന്വേഷികളെയും പ്രാപ്തരാക്കുന്ന മഹാപ്രസ്ഥാനമാണ് ഹൈറിച്ച്. 

പരസ്പരവിരുദ്ധങ്ങളായ ദ്വന്ദങ്ങളായി കാറല്‍ മാര്‍ക്‌സ് പരിഗണിച്ചിരുന്ന തൊഴിലാളിയും മുതലാളിയും ചേര്‍ന്നു പ്രവര്‍ത്തിച്ചാലേ വികസനമുണ്ടാവൂ എന്ന് ഇന്ന് ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. മുതലാളുന്നവരുടെ കുത്തക തകരാതിരിക്കാന്‍ മുതലാളിത്തംതന്നെ വാണിജ്യലോകത്തു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഓഹരി പങ്കാളിത്ത സമ്പദായത്തിനും ജന്മം നല്കി. മുതലാളിത്തരാജ്യങ്ങളില്‍ തൊഴിലാളിവിപ്ലവവും തൊഴിലാളികളുടെ ആധിപത്യവും ഉണ്ടാകാതിരിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്ക് ആധിപത്യമുള്ള ചൈനയിലേക്ക് ഉത്പാദനസംരംഭങ്ങള്‍ പറിച്ചുനട്ട് തൊഴിലാളിവര്‍ഗത്തെത്തന്നെ പരമാവധി ചൂഷണം ചെയ്യാന്‍ ആഗോള മുതലാളിത്തത്തിനു കഴിഞ്ഞു. എന്നാല്‍, കാലവും സാങ്കേതികവിദ്യയും മാറിമറിഞ്ഞപ്പോള്‍ ഉത്പാദകനും ഉപഭോക്താവും എന്ന ദ്വന്ദത്തെയാണ് ലോകസമ്പദ് വ്യവസ്ഥയില്‍ പ്രധാനമായും പരിഗണിക്കേണ്ടത് എന്ന് ലോകം കണ്ടറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കിടയിലുള്ള ചൂഷണം ഒഴിവാക്കാന്‍ എന്ന വ്യജേന ജന്മം കൊണ്ടതാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന ഡയറക്ട് മാര്‍ക്കറ്റിങ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആഗോള ശൃംഖല ഉണ്ടാക്കിയും അവയില്‍നിന്ന് നേരിട്ട് ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ എത്തിച്ചുമാണ് കോവിഡ് ലോകത്തെ ആകെ ഭരിച്ചപ്പോള്‍ മുതലാളിത്തം സന്തം ആധിപത്യം നിലനിര്‍ത്തിയത്. ആരു ഭരിച്ചാലും സാധാരണക്കാരെ സാമ്പത്തിക ചൂഷണത്തില്‍നിന്ന് ആവുന്നത്ര സ്വതന്ത്രരാക്കാന്‍ വാണിജ്യരംഗത്ത് ഒരു ജനകീയ വിപ്ലവംഅനിവാര്യമാണെന്ന ബോധ്യം ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴാണ് ഹൈറിച്ച് ജന്മംകൊള്ളുന്നത്. അതിനാല്‍ത്തന്നെ ഹൈറിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളെയും നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനെയും ചേര്‍ത്തുവച്ച് ഒരു വിപണനസമ്പ്രദായം ആവിഷ്‌കരിച്ചിരിക്കുന്നു. ഒപ്പം സ്ഥലവിസ്തൃതി വര്‍ധിക്കാത്ത ലോകത്ത് ഒരു മാതൃകാപരമായ കൃഷിസമ്പ്രദായമായി വെര്‍ട്ടിക്കല്‍ ഫാമിങ്ങും കള്ളനോട്ടും കള്ളപ്പണവും ഒഴിവാക്കാനാവുന്ന ഒരു സമ്പദ്‌വ്യവസ്ഥയ്ക്കായി സുതാര്യമായ ബ്ലോക്ക് ചെയിന്‍ സംവിധാനം അടിസ്ഥാനപ്പെടുത്തിയുള്ള സ്വന്തം ക്രിപ്‌റ്റോ കറന്‍സിയും അവതരിപ്പിച്ചുകൊണ്ടാണ് ആഗോളതലത്തില്‍ ഹൈറിച്ച് ജനകീയസ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്വാധീനവും നേതൃത്വവും ലോകമെങ്ങും വ്യപിക്കാന്‍ പോകുന്നത് ഹൈറിച്ച് എന്ന ജനകീയ വാണിജ്യസംരംഭത്തിലൂടെയായിരിക്കും  എന്ന് അതിനെ നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും ഇപ്പോള്‍ത്തന്നെ കാണാനാവും.