Wednesday, 13 February 2013

ദൃഷ്ടിദോഷം: കാലിത്തൊഴുത്തിലെ വർത്തമാനങ്ങൾ...

.......കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടയ്ക്കിരുത്തിയ നാടൻ പശുക്കളുണ്ടായിരുന്നു.അവിടെ കയറി ധവളവിപ്ലവം നടത്താൻ ഒരു ഉദ്യോഗസ്ഥനും ധൈര്യം ഉണ്ടായിരുന്നില്ല.വിദൂര ഗ്രാമങ്ങളിലും ,പശ്ചിമഘട്ട മലനിരകളിലും കുറേ നാടൻ പശുക്കൾ ഉദ്യോഗസ്ഥരുടെ വംശഹത്യക്കിരയാകാതെ കാലം കഴിച്ചു.ഭാഗ്യം!ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന നമ്മുടെ മാത്രം സ്വന്തമായ അപൂർവ്വജനുസ്സിൽ പെട്ട വെച്ചൂർ പശുക്കളും, ഹൈറേഞ്ച്,കാസർകോഡ് ഡ്വാർഫ് ഇനങ്ങളും അവശേഷിക്കുമായിരുന്നില്ല.


നാൽക്കാലികൾക്കുള്ള വിവേകം പോലും ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ഇല്ലാതെ പോയി.ഇന്ന് അവശേഷിക്കുന്ന ഓരോ നാടൻ പശുവും നമ്മോട് പറയുന്നത് നാടിന്നിണങ്ങുന്ന കാർഷികപരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ചാണു.പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ ആർക്കും വെച്ചൂർ പശുവിനെ വളർത്താം.ഇവയെ വംശനാശം നടത്താൻ ശ്രമിച്ചർ ഇപ്പോഴും ഇവിടെയുണ്ടു.
ആ കന്നുകാലികളെ ആരു കൈകാര്യം ചെയ്യും?
ദൃഷ്ടിദോഷം: കാലിത്തൊഴുത്തിലെ വർത്തമാനങ്ങൾ...:

'via Blog this'

No comments:

Post a Comment