Friday, 22 February 2013

പൂണ്ടിക്കുളം വനയിടത്തില്‍ നിലാവ് കൂട്ടായ്മ

പൂഞ്ഞാര്‍ ഭൂമികയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ മാസത്തെ നിലാവ് പരിസ്ഥിതി കൂട്ടായ്മ പാതാമ്പുഴയിലുള്ള പൂണ്ടിക്കുളം വനയിടത്തില്‍വച്ച് ഇന്ന് (ഫെബ്രുവരി 23 വൈകുന്നേരം 3 മണി മുതല്‍. മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം ഡയറക്ടര്‍ ശ്രീ ജഗദീശന്റെ പ്രഭാഷണത്തോടെ തുടങ്ങുന്നു. പരിപാടിയുടെ ഭാഗമായി രാത്രിയില്‍ നിലാവിന്റെ പശ്ചാത്തലത്തില്‍ മാനുഷികധ്യാനം, കവിതക്കൂട്ടം, പാട്ടുകൂട്ടം മുതലായവയും നടത്തപ്പെടുന്നുണ്ട്. 
നാളെ പകല്‍ കാടിന്റെ ശാന്തിനുകര്‍ന്ന് വനയിടത്തിലൂടെ സഞ്ചരിക്കാനും അവസരമുണ്ട്.

No comments:

Post a Comment