ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ആഹാരസാധനങ്ങള്‍
നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ രോഗാതുരതയും ചികിത്സാ
ചെലവുകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
ആധുനിക കൃഷിരീതികള്‍ മനുഷ്യരുടെ
ആരോഗ്യത്തെ മാത്രമല്ല, മണ്ണിന്റെ ആരോഗ്യത്തെത്തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു.
രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗംമൂലം
ആഗോളതലത്തില്‍ത്തന്നെ കാര്‍ഷികമേഖലയില്‍ മണ്ണിന്റെ ജൈവികവും രാസപരവുമായ
ഗുണങ്ങള്‍ക്ക് മാറ്റമുണ്ടാവുകയും പ്രകൃതിയെ പൂര്‍ണമായിത്തന്നെ വിഷലിപ്തമാക്കുകയും
ചെയ്തിട്ടുണ്ട് എന്ന കാര്യം ഏവരും സമ്മതിക്കും. ആധുനിക കൃഷിരീതികള്‍ക്കെതിരെ
സൃഷ്ടിപരമായി പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ തന്നെ ആവശ്യമായി
മാറിയിരിക്കുന്നു
അതുകൊണ്ട് സ്വന്തം പുരയിടത്തില്‍ ജൈവകൃഷി ചെയ്യാന്‍
താത്പര്യമുള്ളവര്‍ക്ക് സഹായകമായ കുറെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പഞ്ചഗവ്യ
ഡോ. കെ നടരാജന്‍
ജൈവകൃഷിയിലൂടെ വിഷസ്പര്‍ശമില്ലാതെ
‘ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ
റൂറല്‍ കമ്യൂണിറ്റി ആക്ഷന്‍ സെന്ററിന്റെ (ഞഇഅഇ)സ്ഥാപകനാണ് ഡോ. കെ നടരാജന്‍.
ജൈവകൃഷിയില്‍ ഉത്പാദനവര്‍ധനവിന് വളരെയേറെ സഹായകമായ പഞ്ചഗവ്യം ഉണ്ടാക്കുന്നവിധം
പച്ചച്ചാണകം 5 കിലോഗ്രാം
ഗോമൂത്രം(പഴകാത്തത്) 3 ലിറ്റര്‍
പശുവിന്‍പാല്‍ 2
ലിറ്റര്‍
പുളിച്ച തൈര് 2 ലിറ്റര്‍
നെയ്യ് 1 ലിറ്റര്‍
കരിമ്പിന്‍നീര്(ശര്‍ക്കരപ്പാനി)3 ലിറ്റര്‍
കരിക്കിന്‍വെള്ളം 3
ലിറ്റര്‍
പൂവന്‍ പഴം 12 എണ്ണം
കള്ളിന്‍മട്ട് (നിര്‍ബന്ധമില്ല) 2
ലിറ്റര്‍
വലിയ വായുള്ള മണ്‍ഭരണിയിലോ സിമന്റ് ടാങ്കിലോ പ്ലാസ്റ്റിക്ക്
ടബ്ബിലോ മുകളില്‍ എഴുതിയിരിക്കുന്ന സാധനങ്ങളെല്ലാം ചേര്‍ത്ത് തണലില്‍
തുറന്നുവയ്ക്കുക. ദിവസവും രാവിലെയും വൈകുന്നേരവും അത് നന്നായി ഇളക്കണം. 18 ദിവസം
കഴിയുമ്പോള്‍ സൂക്ഷിച്ചുവയ്ക്കാവുന്ന പഞ്ചഗവ്യമായി.
നാടന്‍പശുക്കളുടെ പാലും
മറ്റുമാണ് കൂടുതല്‍ നല്ലത്. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടായവയുടെ പാലും മറ്റും
പഞ്ചഗവ്യത്തിനുപോലും അത്ര നന്നല്ല. എരുമയില്‍ നിന്നുള്ളവ ഉപയോഗിക്കാതിരിക്കാന്‍
പ്രത്യേകം ശ്രദ്ധിക്കണം.
കള്ളില്ലെങ്കില്‍ 100ഗ്രാം യീസ്റ്റുപൊടിയും100ഗ്രാം
ശര്‍ക്കരയും 2 ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് 30 മിനിറ്റ് വച്ചശേഷം കള്ളിനു
പകരം ചേര്‍ക്കേണ്ടതാണ്. ദിവസവും രണ്ടു നേരം വീതം ഇളക്കിക്കൊണ്ടിരുന്നാല്‍
ഗുണനിലവാരത്തിന് കാര്യമായ മാറ്റമൊന്നും വരാതെആറുമാസത്തേക്ക് പഞ്ചഗവ്യം സൂക്ഷിച്ചു
വയ്ക്കാനാവും. ബാഷ്പീകരണം മൂലമോ മറ്റോ അതു കട്ടിയാകുന്നപക്ഷം വേണ്ടത്ര വെള്ളം
ചേര്‍ത്ത് ദ്രാവകാവസ്ഥയിലാക്കി അത് സൂക്ഷിക്കാവുന്നതാണ്.
മൂന്നു ലിറ്റര്‍
പഞ്ചഗവ്യം 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയോ ഒരേക്കറിന് 20
ലിറ്റര്‍ പഞ്ചഗവ്യം എന്നതോതില്‍ ജലസേചനത്തിലൂടെ മണ്ണിലെത്തിക്കുകയോ
ആവാം.
വിത്തും ഞാറും 3 ശതമാനം വീര്യമുള്ള പഞ്ചഗവ്യത്തില്‍ 20 മിനിറ്റ്
മുക്കിവച്ചശേഷം നടുന്നത് നന്നായിരിക്കും. വിത്തുകള്‍
സൂക്ഷിച്ചുവയ്ക്കുന്നതിനുമുമ്പ് അങ്ങനെ 3 ശതമാനം വീര്യമുള്ള പഞ്ചഗവ്യത്തില്‍ മുക്കി
ഉണങ്ങുന്നതും പ്രയോജനപ്രദമാണ്.
പൂവിടുന്നതിനുമുമ്പ് (നട്ട് 20 ദിവസത്തിനുശേഷം)
15 ദിവസത്തിലൊരിക്കലും പൂ വിരിഞ്ഞശേഷം 10 ദിവസത്തിലൊന്നു വീതവും (രണ്ടു
സ്‌പ്രേയിങ്ങ്) ഫലം മൂപ്പെത്തിയശേഷം ഒരു തവണയും പഞ്ചഗവ്യം സ്‌പ്രേ ചെയ്യുന്നത്
നന്നായിരിക്കും.
ജീവാമൃതം
ജയന്ത് ബാര്‍വേ
കര്‍ഷകര്‍ വികസിപ്പിച്ച
ജൈവസാങ്കേതികവിദ്യകള്‍ കൈമാറാന്‍ സഹായിക്കുന്ന പൂനയിലെ കേന്ദ്രത്തിന്റെ പ്രമുഖ
പ്രവര്‍ത്തകനാണ് ജയന്ത് ബാര്‍വേ.
ഭൂമി മൈക്രോബുകളാല്‍
(ജീവാണു)സമ്പുഷ്ടമാകേണ്ടതുണ്ട്. അതിനു സഹായിക്കുന്നതാണ് ജീവാമൃതം.
ചാണകം
(മൈക്രോബുകള്‍) 10 കിഗ്രാം
ഗോമൂത്രം(നൈട്രജന്‍) 10 ലിറ്റര്‍
ശര്‍ക്കര(
കാര്‍ബോഹൈഡ്രേറ്റുകള്‍)100 ഗ്രാം
പരിപ്പുപൊടി 100 ഗ്രാം
വെള്ളം 10
ലിറ്റര്‍
തണലില്‍ സൂക്ഷിക്കുക.
ദിവസവും രണ്ടു നേരം ഇളക്കുക.
ഇ.എം.
മാജിക്
എഫക്ടീവ് മൈക്രോ ഓര്‍ഗാനിസം എന്നതിന്റെ ചുരുക്കപ്പേരാണ് ഇ. എം. അതായത്
കാര്യക്.മതയുള്ള സൂക്ഷ്മാണു ജീവികള്‍ അടങ്ങിയ ലായനി. ജപ്പാനിലാണ് ഈ സാങ്കേതിക
വിദ്യ രൂപമെടുത്തത്. കൃഷി, മൃഗപരിപാലനം, കൂണ്‍കൃഷി, ആരോഗ്യം, പൂക്കൃഷി,
അക്വാകള്‍ച്ചര്‍ തുടങ്ങി ഇപ്പോള്‍ നിരവധി മേഖലകള്‍ ഇ. എം. ലായനി
ഉപയോഗപ്പെടുത്തുന്നുണ്ട്.
ലാക്റ്റിക് ആസിഡ് ബാക്ടീരിയ, പ്രകാശസംശ്ലേഷണ
ബാക്ടീരിയ, ആക്‌സിനോ മൈസെറ്റുകള്‍, യീസ്റ്റ് എന്നിവയാണ് ഇ.എം. ലായനിയിലെ പ്രധാന
ഘടകങ്ങള്‍. വിഘടിക്കാന്‍ പ്രയാസമുള്ള ലിഗ്നിന്‍, സെല്ലുലോസ് എന്നിവയെ
വിഘടിപ്പിക്കുക, നിമാ വിരകളെ നിയന്ത്രിക്കുക, വാട്ടരോഗം ഉണ്ടാക്കുന്ന ഫ്യൂസേറിയം
കുമിളകളെ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ലായനിയില്‍ സൂക്ഷ്മാണു ജീവികള്‍
ചെയ്യുന്നു. അതോടൊപ്പം സസ്യങ്ങള്‍ക്കാവശ്യമായ അമിനോ ആസിഡുകള്‍, ഹോര്‍മോണുകള്‍
എന്നിവ പ്രദാനം ചെയ്യുന്നതിനും ഇതിനു കഴിവുണ്ട്. ജൈവകൃഷിരീതികള്‍ അവലംബിക്കുന്നവരെ
സംബന്ധിച്ചിടത്തോളം കൃഷിയില്‍ വിളവു വര്‍ധിപ്പിക്കാനും, കീടരോഗങ്ങള്‍
നിയന്ത്രിക്കാനും മണ്ണില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനും ഇ. എം.
ലായനി പ്രയോജനപ്പെടുന്നു.
ഇ. എം. 1 എന്ന കൊഴുപ്പു കൂടിയ ദ്രാവകം
നേര്‍പ്പിച്ചാണ് ഉപ യോഗിക്കേണ്ടത്. 1-ാംഘട്ടം നേര്‍പ്പിക്കല്‍ കഴിഞ്ഞ
ദ്രാവകത്തിനാണ് ആക്ടിവേറ്റഡ് ലായനി എന്നു പറയുന്നത്. ഇത് വീണ്ടും നേര്‍പ്പിച്ചാണ്
ഉപയോഗിക്കേണ്ടത്. വളം വില്ക്കുന്ന കടകളിലും ഇക്കോഷോപ്പുകളിലും സ്റ്റോക്ക് ദ്രാവകം
ലഭിക്കും. ലിറ്ററിന് 250 രൂപ വില. ആക്ടിവേറ്റഡ് ലായനി ഉണ്ടാക്കാന്‍ 1 കി. ഗ്രാം.
ശര്‍ക്കര, 1 ലി. വെള്ളത്തില്‍ ലയിപ്പിച്ചെടുക്കണം. 1 ലി. സ്റ്റോക്ക് ദ്രാവകവും 1
ലി. ശര്‍ക്കര ദ്രാവകവും 20 ലി. വെള്ളത്തില്‍ നന്നായി ഇളക്കി ചേര്‍ക്കണം. വെള്ളം
ഒരിക്കലും ക്ലോറിന്‍/ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ന്നതാകരുത്. പ്ലാസ്റ്റിക് പാത്രങ്ങള്‍
മാത്രമേ ഉപയോഗിക്കാവൂ.
ഇങ്ങനെ തയ്യാറാക്കിയ മിശ്രിത ലായനി നന്നായി അടച്ച് ചൂടും
പ്രകാശവും തട്ടാതെ 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്കിടെ മൂടി തുറന്ന് വാതകസമ്മര്‍ദ്ദം
കുറയ്ക്കണം. 10 ദിവസംകൊണ്ട് അമ്ല-ക്ഷാര നില 3.5 ല്‍ താഴെയാവുകയും വശ്യമായ സുഗന്ധം
അനുഭവ പ്പെടുകയും ചെയ്യും. ഇങ്ങനെ നിര്‍മ്മിച്ച ആക്ടിവേറ്റഡ് ലായനി നേര്‍പ്പിച്ചാണ്
കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. ചെടികളില്‍ തളിക്കേണ്ടതിനും കമ്പോസ്റ്റു
നിര്‍മ്മാണത്തിനും 2 മി. ലിറ്റര്‍ ആക്ടിവേറ്റഡ് ലായനി 1 ലി. വെള്ളത്തില്‍
നേര്‍പ്പിച്ച് ഉപയോഗിക്കുക.
ആക്ടിവേറ്റഡ് ഇ.എം. ലായനി ഉണ്ടാക്കിയാല്‍ 1
മാസത്തിനകം ഉപയോഗിച്ചു തീര്‍ക്കണം. സ്റ്റോക്ക് ലായനി 6 മാസം വരെ കേടാകാതെ
സൂക്ഷിക്കാം. കുളിമുറി, കക്കൂസ് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന് ഇ.എം. ലായനി
വളരെ ഉത്തമം. തന്മൂലം നന്നായി വൃത്തിയാകുന്നതോടൊപ്പം സുഗന്ധപൂരിതമാവുകയും ചെയ്യും.
കൃഷിയെ സംബന്ധിച്ചിടത്തോളം നേഴ്‌സറി പരിപാലനം മുതല്‍ മണ്ണിന്റെ ആരോഗ്യ സംരക്ഷണം
രോഗകീട നിയന്തണം, കള നിയന്ത്രണം തുടങ്ങി വിവിധ മേഖലകളില്‍ ഇ. എം. ലായനി
ഉപയോഗിക്കാം. കന്നുകാലികളുടെ കുടിവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുവാനും ഇ. എം.
ലായനി മികച്ചത്.
ഇ. എം. ലായനി ഫ്രിഡ്ജില്‍ സൂക്ഷിക്കുവാന്‍ പാടില്ല.
പ്ലാസ്റ്റിക് പാത്രങ്ങളാണ് ഉത്തമം. ചെടികള്‍ പൂവിടുന്ന സമയങ്ങളില്‍ ഇ. എം. ലായനി
തളിക്കരുത്.
മത്സ്യ അമിനോ അമ്ലം
1 കി. മത്സ്യം, 1 കി. ശര്‍ക്കര എന്നിവയാണ്
ചേരുവകള്‍. മത്സ്യം കഷണങ്ങളാക്കി ശര്‍ക്കരയുമായി മിക്‌സ് ചെയ്യുക. ഇത് 10 ദിവസം
വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കണം. 10 ദിവസത്തിനുശേഷം തുറക്കുമ്പോള്‍
കൊഴുത്ത പഞ്ചാമൃതത്തിന്റെ മണമുള്ള ദ്രാവകം ലഭിക്കും ഇത് കുപ്പിയിലാക്കി
സൂക്ഷിക്കാം.
1 ലി. വെള്ളത്തില്‍ 1 മി. ലി. ലായനി കലക്കി ചെടികള്‍ക്ക്
തളിക്കാം. യൂറിയ തളിക്കുമ്പോഴുള്ള പ്രയോജനമാണ് ഇതിലൂടെ ചെടികള്‍ക്ക്
ലഭിക്കുന്നത്.
നാടന്‍ ജൈവ കീട നാശിനികള്‍
പുകയിലക്കഷായം
അരക്കിലോ ഗ്രാം
പുകയില നാലര ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ നേരം മുക്കി വയ്ക്കുക.പിന്നീട്
പുകയില നന്നായി വെളളത്തില്‍ കശക്കിപ്പിഴിഞ്ഞ് പുകയില നീര് അരിച്ചെടുക്കുക. മറ്റൊരു
പാത്രത്തില്‍ അര ലിറ്റര്‍ വെള്ളത്തില്‍ 120 ഗ്രാം ബാര്‍ സോപ്പ് അരിഞ്ഞ് ചേര്‍ത്ത്
ലയിപ്പിക്കുക. ഈ സോപ്പുവെളളം പുകയിലവെളളത്തിലേക്ക് ഒഴിച്ച് നന്നായി
ഇളക്കിച്ചേര്‍ത്ത് കുപ്പിയില്‍ അടച്ച് സൂക്ഷിക്കാം. ഇതില്‍നിന്ന് എടുക്കുന്ന കഷായം
ഇരട്ടിയായി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികളില്‍ തളിക്കാന്‍
ഉപയോഗിക്കാം.
നീരുറ്റിക്കുടിക്കുന്ന മൂട്ട പോലുളള മണ്ഡരികള്‍ മറ്റ് ലോലശരീരമുളള
കീടങ്ങള്‍ ഇവയ്‌ക്കെതിരെ പുകയിലക്കഷായം ഫലപ്രദമാണ്.
വേപ്പിന്‍ കുരു
കഷായം
വേപ്പിന്‍ കുരു ഉണക്കിപ്പൊടിച്ചടുക്കണം.ഒരു ലിറ്റര്‍ വെളളത്തിന് ഒന്ന്
മുതല്‍ മൂന്ന് ഗ്രാം വരെ ആവശ്യമാണ്. ബക്കറ്റില്‍ വെളളമെടുത്ത് തുണിയില്‍ ചെറിയ കിഴി
കെട്ടി (മുകളില്‍ സൂചിപ്പിച്ച അളവ് പ്രകാരം) 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട്
കിഴിയിലെ വേപ്പിന്‍കുരുപ്പൊടി ആ വെളളത്തില്‍ നന്നായി പല പ്രാവശ്യം ഞെക്കിപിഴിയുക.
തുണിക്കിഴിയില്‍ നിന്നു പിഴിയുമ്പോള്‍ വരുന്ന വെളളത്തിന് നേരിയ തവിട്ട്
നിറമാകുന്നതുവരെ ഇപ്രകാരം ചെയ്യണം. ഇങ്ങനെ തയാറാക്കിയ മരുന്ന് നേരിട്ട് ചെടിയില്‍
തളിക്കാം. പച്ചത്തുളളന്‍, വെട്ടുകിളി തുടങ്ങി ഇല കാര്‍ന്നു തിന്നുന്ന പല തരം
കീടങ്ങളെ ചെടിയില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ് ഈ മരുന്നിന്റെ പ്രവര്‍ത്തന
രീതി.
കിരിയാത്ത് സോപ്പ് മിശ്രിതം
60 ഗ്രാം അലക്കുസോപ്പ് അര ലിറ്റര്‍
വെളളത്തില്‍ അരിഞ്ഞ് ഇളക്കി നല്ലതുപോലെ യോജിപ്പിക്കുക. ഇതില്‍ കിരിയാത്ത് ചെടിയുടെ
ഇളംതണ്ടും ഇലകളും ചതച്ചെടുത്ത് കിട്ടുന്ന ചാറ് ഒരു ലിറ്റര്‍ എന്ന കണക്കില്‍ ഒഴിച്ച്
നല്ലപോലെ ഇളക്കുക. ഈ മരുന്നില്‍ 330 ഗ്രാം വെളുത്തുളളി കൂടി അരച്ച് ചേര്‍ക്കണം.
ഇത്രയും മരുന്ന് 15 ലിറ്റര്‍ വെളള ത്തില്‍ ചേര്‍ത്തശേഷമാണ് ചെടികളില്‍
തളിക്കേണ്ടത്. മുളകളില്‍ ഉണ്ടാകുന്ന കുരുടിപ്പിന് കാരണമായ ഇലപ്പേന്‍, വെളളീച്ച,
മുഞ്ഞ, മണ്ഡരി എന്നിവയെ അകറ്റാന്‍ ഇത് ഉപകരിക്കും.
വേപ്പെണ്ണ മരുന്ന്
20
ലിറ്റര്‍ മരുന്നിനായി ഒരു ലിറ്റര്‍ വേപ്പെണ്ണയും 60 ഗ്രാം ബാര്‍ സോപ്പും വേണം.
ബാര്‍ സോപ്പ് നേരിയ കനത്തില്‍ അരിഞ്ഞ് കുറച്ച് ചൂടുവെളളത്തിലിട്ട് ഇളക്കി നന്നായി
ലയിപ്പിച്ചെടുക്കുക. പിന്നീട് ഒരു ലിറ്റര്‍ വേപ്പെണ്ണയും മേല്‍പറഞ്ഞ സോപ്പുലായനിയും
കൂടി കലര്‍ത്തി നല്ല ശക്തിയില്‍ ഇളക്കി യോജിപ്പിക്കണം. ഈ ലായനിയിലേക്ക് വെളളം
ചേര്‍ത്ത് ഇളക്കി 20 ലിറ്റര്‍ ആക്കി നേര്‍പ്പിക്കുക.ഇ ൗ മരുന്ന് ചെടികളില്‍
തളിക്കാനായി ഉപയോഗിക്കാം.
ചാരം
പയറിലെ മുഞ്ഞയെ തുരത്താന്‍ അതിരാവിലെ
ചെടികളില്‍ ചാരം തൂകുക.
ഗോമൂത്രം കാന്താരി മിശ്രിതം
പത്ത് ഗ്രാം കാന്താരി
മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ച് ചേര്‍ക്കുക. ഇത് 10 ലിറ്റര്‍ വെളളത്തില്‍
ലയിപ്പിച്ച് ചെടികളില്‍ തളിക്കുവാന്‍ ഉപയോഗിക്കാം. മുളക്, പാവല്‍, പടവലം
തുടങ്ങിയവയില്‍ ഇലയും കായും കേടാക്കുന്ന പുഴുക്കള്‍ വാഴയെ ആക്രമിക്കുന്ന
കട്ടപ്പുഴു, മുതലായവയെ അകറ്റാന്‍ ഈ മരുന്ന് നന്ന്.
വേപ്പിന്‍
പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍
ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കുവാന്‍
സഹായിക്കും. ഇവ ഒരു ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന തോതില്‍ മണ്ണില്‍
ചേര്‍ക്കാം.
നാറ്റപ്പൂച്ചെടി എമല്‍ഷന്‍
നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും
ഇലകളും ശേഖരിച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍ സോപ്പ് അര ലിറ്റര്‍ വെളളത്തില്‍
ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റര്‍ നീരുമായി യോജിപ്പിക്കുക.
ഇത് പത്തിരട്ടി വെളളം ചേര്‍ത്ത് തളിക്കാം. പയര്‍പേന്‍, കായീച്ച ,മണ്ഡരി തുടങ്ങിയവയെ
നിയന്ത്രിക്കുവാന്‍ ഉത്തമം.
മഞ്ഞപ്പെയിന്റ്
ഇടത്തരം ടിന്നുകളുടെ പുറത്ത്
മഞ്ഞപ്പെയിന്റ് അടിക്കുക. പെയിന്റ് ഉണങ്ങിയ ശേഷം തോട്ടത്തില്‍ രണ്ടു മൂന്നു
മൂലകളില്‍ വയ്ക്കുക.മൂന്നടിപ്പൊക്കത്തില്‍ കമ്പുകള്‍ നാട്ടി അവയിലാണ് ടിന്നുകള്‍
വയ്‌ക്കേണ്ടത്. പെയിന്റ് അടിച്ച പുറകുവശത്ത് വേപ്പെണ്ണ പുരട്ടുക. മഞ്ഞ നിറം കണ്ട്
ടിന്നില്‍ വന്നിരിക്കുന്ന കീടങ്ങള്‍ വേപ്പെണ്ണയില്‍ ഒട്ടിപ്പിടിച്ച്
നശിക്കുന്നതാണ്.
വെളുത്തുളളി മിശ്രിതം
20 ഗ്രാം വെളുത്തുളളി നന്നായി അരച്ച്
ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് ലായനി തെളിച്ചെടുക്കുക.അതിനുശേഷം ഒരു ലിറ്റര്‍
മാലത്തയോണ്‍ അല്ലെങ്കില്‍ ഫുറിഡാന്‍ ചേര്‍ത്ത് ഉപയോഗിക്കാം. പാവലിലും മറ്റും
കാണുന്ന പച്ചത്തുളളനെ പ്രതിരോധിക്കുവാന്‍ വെളുത്തുളളി മിശ്രിതത്തിന്
കഴിയും.
വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക ആവണക്കിന്‍ പിണ്ണാക്ക്
തുടങ്ങിയവ മണ്ണില്‍ പൊടിച്ച് ചേര്‍ക്കുന്നത് വേരുതീനിപ്പുഴുക്കള്‍, മീലിമുട്ടകള്‍,
നിമ വിരകള്‍ എന്നിവയെ നിയന്ത്രിക്കുവാന്‍ നല്ലതാണ്. ഇവ ഒരു ചതുരശ്ര മീറ്ററിന് 100
ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം.
പച്ചമുളക് വെളുത്തുളളി മിശ്രിതം
അര
കിലോ വെളുത്തുളളി തൊലി കളഞ്ഞ് വൃത്തിയാക്കി ചതച്ച് 12 മണിക്കൂര്‍ മണ്ണെണ്ണയിലിട്ട്
വയ്ക്കുക.അതിനുശേഷം ഈ മിശ്രിതം അരിച്ചെടുക്കുക.നല്ല എരിവുളള 50 ഗ്രാം പച്ചമുളക്
ചതച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി അരിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍
100 ഗ്രാം സോപ്പുപൊടിയും വെളളത്തില്‍ അലിയിച്ചെടുക്കുക. ഇത് മൂന്നും തമ്മില്‍
കലര്‍ത്തി അതിരാവിലെ ചെടികളില്‍ തളിക്കാം. എല്ലാത്തരം കീടരോഗങ്ങള്‍ക്കും ഇവ
ഫലപ്രദമാണ്.
No comments:
Post a Comment