Tuesday, 30 October 2012

Subhash Palekar


Friends, Green Revolution is being called as a revolution. Is it so? Is Green Revolution a revolution? What is meant by revolution ? Revolution means creation. Non-violent creation! Revolution does not mean destruction. It means creation. The aim of revolution is to make saints not evils. Green Revolution is the transformation process of violence. It is not a creation process. It means destruction of millions of micro-organisms by means of poisonous chemical fertilizers & insecticides, destruction of birds, soil, water, environment & human health also. The increasing human diseases like Cancer, Aids, Diabetics, and Heart attacks are the outcomes of the Green Revolution. The destruction of the human being! The fertile land which was producing hundred tones of Sugarcane per acre or forty quintals of Wheat per acre had become so barren that even grass can not be grown on this land. And this happens to thousands of acre land in India. The production had declined to ten tones of Sugarcane and five quintals of Wheat.
What about human health? Was there Aids, Cancer, Diabetics and Heart attacks before fifty years? No! And even if it was there, it was in much less number. Today these diseases are increasing so vigorously that we are at the bank of the destruction of whole living being. What are the reasons for it? This dangerous, poisonous and destructive Green Revolution! The output of the Green Revolution is only destruction - the destruction of soil, water, environment and human health. And if it is so, then this Green Revolution is not a revolution. How it can be called as revolution?  It is not a revolution. It is a worldwide scandal to exploit the farmers and rural economy.
How this Green Revolution is created? 
for more details visit:

Subhash Palekar:

'via Blog this'

Zero Budget Farming - YouTube

Zero Budget Farming - YouTube:

'via Blog this'

ചെലവില്ലാ പ്രകൃതികൃഷി

Saturday, 13 October 2012

ആഹാരസാധനങ്ങള്‍ - ജൈവകൃഷിയിലൂടെ

ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ആഹാരസാധനങ്ങള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ രോഗാതുരതയും ചികിത്സാ ചെലവുകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
ആധുനിക കൃഷിരീതികള്‍ മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല, മണ്ണിന്റെ ആരോഗ്യത്തെത്തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗംമൂലം ആഗോളതലത്തില്‍ത്തന്നെ കാര്‍ഷികമേഖലയില്‍ മണ്ണിന്റെ ജൈവികവും രാസപരവുമായ ഗുണങ്ങള്‍ക്ക് മാറ്റമുണ്ടാവുകയും പ്രകൃതിയെ പൂര്‍ണമായിത്തന്നെ വിഷലിപ്തമാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം ഏവരും സമ്മതിക്കും. ആധുനിക കൃഷിരീതികള്‍ക്കെതിരെ സൃഷ്ടിപരമായി പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ തന്നെ ആവശ്യമായി മാറിയിരിക്കുന്നു
അതുകൊണ്ട് സ്വന്തം പുരയിടത്തില്‍ ജൈവകൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സഹായകമായ കുറെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പഞ്ചഗവ്യ
ഡോ. കെ നടരാജന്‍
ജൈവകൃഷിയിലൂടെ വിഷസ്പര്‍ശമില്ലാതെ ‘ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ റൂറല്‍ കമ്യൂണിറ്റി ആക്ഷന്‍ സെന്ററിന്റെ (ഞഇഅഇ)സ്ഥാപകനാണ് ഡോ. കെ നടരാജന്‍.
ജൈവകൃഷിയില്‍ ഉത്പാദനവര്‍ധനവിന് വളരെയേറെ സഹായകമായ പഞ്ചഗവ്യം ഉണ്ടാക്കുന്നവിധം
പച്ചച്ചാണകം 5 കിലോഗ്രാം
ഗോമൂത്രം(പഴകാത്തത്) 3 ലിറ്റര്‍
പശുവിന്‍പാല്‍ 2 ലിറ്റര്‍
പുളിച്ച തൈര് 2 ലിറ്റര്‍
നെയ്യ് 1 ലിറ്റര്‍
കരിമ്പിന്‍നീര്(ശര്‍ക്കരപ്പാനി)3 ലിറ്റര്‍
കരിക്കിന്‍വെള്ളം 3 ലിറ്റര്‍
പൂവന്‍ പഴം 12 എണ്ണം
കള്ളിന്‍മട്ട് (നിര്‍ബന്ധമില്ല) 2 ലിറ്റര്‍

വലിയ വായുള്ള മണ്‍ഭരണിയിലോ സിമന്റ് ടാങ്കിലോ പ്ലാസ്റ്റിക്ക് ടബ്ബിലോ മുകളില്‍ എഴുതിയിരിക്കുന്ന സാധനങ്ങളെല്ലാം ചേര്‍ത്ത് തണലില്‍ തുറന്നുവയ്ക്കുക. ദിവസവും രാവിലെയും വൈകുന്നേരവും അത് നന്നായി ഇളക്കണം. 18 ദിവസം കഴിയുമ്പോള്‍ സൂക്ഷിച്ചുവയ്ക്കാവുന്ന പഞ്ചഗവ്യമായി.
നാടന്‍പശുക്കളുടെ പാലും മറ്റുമാണ് കൂടുതല്‍ നല്ലത്. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടായവയുടെ പാലും മറ്റും പഞ്ചഗവ്യത്തിനുപോലും അത്ര നന്നല്ല. എരുമയില്‍ നിന്നുള്ളവ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കള്ളില്ലെങ്കില്‍ 100ഗ്രാം യീസ്റ്റുപൊടിയും100ഗ്രാം ശര്‍ക്കരയും 2 ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് 30 മിനിറ്റ് വച്ചശേഷം കള്ളിനു പകരം ചേര്‍ക്കേണ്ടതാണ്. ദിവസവും രണ്ടു നേരം വീതം ഇളക്കിക്കൊണ്ടിരുന്നാല്‍ ഗുണനിലവാരത്തിന് കാര്യമായ മാറ്റമൊന്നും വരാതെആറുമാസത്തേക്ക് പഞ്ചഗവ്യം സൂക്ഷിച്ചു വയ്ക്കാനാവും. ബാഷ്പീകരണം മൂലമോ മറ്റോ അതു കട്ടിയാകുന്നപക്ഷം വേണ്ടത്ര വെള്ളം ചേര്‍ത്ത് ദ്രാവകാവസ്ഥയിലാക്കി അത് സൂക്ഷിക്കാവുന്നതാണ്.
മൂന്നു ലിറ്റര്‍ പഞ്ചഗവ്യം 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയോ ഒരേക്കറിന് 20 ലിറ്റര്‍ പഞ്ചഗവ്യം എന്നതോതില്‍ ജലസേചനത്തിലൂടെ മണ്ണിലെത്തിക്കുകയോ ആവാം.
വിത്തും ഞാറും 3 ശതമാനം വീര്യമുള്ള പഞ്ചഗവ്യത്തില്‍ 20 മിനിറ്റ് മുക്കിവച്ചശേഷം നടുന്നത് നന്നായിരിക്കും. വിത്തുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുമുമ്പ് അങ്ങനെ 3 ശതമാനം വീര്യമുള്ള പഞ്ചഗവ്യത്തില്‍ മുക്കി ഉണങ്ങുന്നതും പ്രയോജനപ്രദമാണ്.
പൂവിടുന്നതിനുമുമ്പ് (നട്ട് 20 ദിവസത്തിനുശേഷം) 15 ദിവസത്തിലൊരിക്കലും പൂ വിരിഞ്ഞശേഷം 10 ദിവസത്തിലൊന്നു വീതവും (രണ്ടു സ്‌പ്രേയിങ്ങ്) ഫലം മൂപ്പെത്തിയശേഷം ഒരു തവണയും പഞ്ചഗവ്യം സ്‌പ്രേ ചെയ്യുന്നത് നന്നായിരിക്കും.
ജീവാമൃതം
ജയന്ത് ബാര്‍വേ
കര്‍ഷകര്‍ വികസിപ്പിച്ച ജൈവസാങ്കേതികവിദ്യകള്‍ കൈമാറാന്‍ സഹായിക്കുന്ന പൂനയിലെ കേന്ദ്രത്തിന്റെ പ്രമുഖ പ്രവര്‍ത്തകനാണ് ജയന്ത് ബാര്‍വേ.
ഭൂമി മൈക്രോബുകളാല്‍ (ജീവാണു)സമ്പുഷ്ടമാകേണ്ടതുണ്ട്. അതിനു സഹായിക്കുന്നതാണ് ജീവാമൃതം.
ചാണകം (മൈക്രോബുകള്‍) 10 കിഗ്രാം
ഗോമൂത്രം(നൈട്രജന്‍) 10 ലിറ്റര്‍
ശര്‍ക്കര( കാര്‍ബോഹൈഡ്രേറ്റുകള്‍)100 ഗ്രാം
പരിപ്പുപൊടി 100 ഗ്രാം
വെള്ളം 10 ലിറ്റര്‍
തണലില്‍ സൂക്ഷിക്കുക.
ദിവസവും രണ്ടു നേരം ഇളക്കുക. 


ഇ.എം. മാജിക്
എഫക്ടീവ് മൈക്രോ ഓര്‍ഗാനിസം എന്നതിന്റെ ചുരുക്കപ്പേരാണ് ഇ. എം. അതായത് കാര്യക്.മതയുള്ള സൂക്ഷ്മാണു ജീവികള്‍ അടങ്ങിയ ലായനി. ജപ്പാനിലാണ് ഈ സാങ്കേതിക വിദ്യ രൂപമെടുത്തത്. കൃഷി, മൃഗപരിപാലനം, കൂണ്‍കൃഷി, ആരോഗ്യം, പൂക്കൃഷി, അക്വാകള്‍ച്ചര്‍ തുടങ്ങി ഇപ്പോള്‍ നിരവധി മേഖലകള്‍ ഇ. എം. ലായനി ഉപയോഗപ്പെടുത്തുന്നുണ്ട്.
ലാക്റ്റിക് ആസിഡ് ബാക്ടീരിയ, പ്രകാശസംശ്ലേഷണ ബാക്ടീരിയ, ആക്‌സിനോ മൈസെറ്റുകള്‍, യീസ്റ്റ് എന്നിവയാണ് ഇ.എം. ലായനിയിലെ പ്രധാന ഘടകങ്ങള്‍. വിഘടിക്കാന്‍ പ്രയാസമുള്ള ലിഗ്നിന്‍, സെല്ലുലോസ് എന്നിവയെ വിഘടിപ്പിക്കുക, നിമാ വിരകളെ നിയന്ത്രിക്കുക, വാട്ടരോഗം ഉണ്ടാക്കുന്ന ഫ്യൂസേറിയം കുമിളകളെ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ലായനിയില്‍ സൂക്ഷ്മാണു ജീവികള്‍ ചെയ്യുന്നു. അതോടൊപ്പം സസ്യങ്ങള്‍ക്കാവശ്യമായ അമിനോ ആസിഡുകള്‍, ഹോര്‍മോണുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതിനും ഇതിനു കഴിവുണ്ട്. ജൈവകൃഷിരീതികള്‍ അവലംബിക്കുന്നവരെ സംബന്ധിച്ചിടത്തോളം കൃഷിയില്‍ വിളവു വര്‍ധിപ്പിക്കാനും, കീടരോഗങ്ങള്‍ നിയന്ത്രിക്കാനും മണ്ണില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനും ഇ. എം. ലായനി പ്രയോജനപ്പെടുന്നു.
ഇ. എം. 1 എന്ന കൊഴുപ്പു കൂടിയ ദ്രാവകം നേര്‍പ്പിച്ചാണ് ഉപ യോഗിക്കേണ്ടത്. 1-ാംഘട്ടം നേര്‍പ്പിക്കല്‍ കഴിഞ്ഞ ദ്രാവകത്തിനാണ് ആക്ടിവേറ്റഡ് ലായനി എന്നു പറയുന്നത്. ഇത് വീണ്ടും നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. വളം വില്ക്കുന്ന കടകളിലും ഇക്കോഷോപ്പുകളിലും സ്റ്റോക്ക് ദ്രാവകം ലഭിക്കും. ലിറ്ററിന് 250 രൂപ വില. ആക്ടിവേറ്റഡ് ലായനി ഉണ്ടാക്കാന്‍ 1 കി. ഗ്രാം. ശര്‍ക്കര, 1 ലി. വെള്ളത്തില്‍ ലയിപ്പിച്ചെടുക്കണം. 1 ലി. സ്റ്റോക്ക് ദ്രാവകവും 1 ലി. ശര്‍ക്കര ദ്രാവകവും 20 ലി. വെള്ളത്തില്‍ നന്നായി ഇളക്കി ചേര്‍ക്കണം. വെള്ളം ഒരിക്കലും ക്ലോറിന്‍/ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ന്നതാകരുത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
ഇങ്ങനെ തയ്യാറാക്കിയ മിശ്രിത ലായനി നന്നായി അടച്ച് ചൂടും പ്രകാശവും തട്ടാതെ 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്കിടെ മൂടി തുറന്ന് വാതകസമ്മര്‍ദ്ദം കുറയ്ക്കണം. 10 ദിവസംകൊണ്ട് അമ്ല-ക്ഷാര നില 3.5 ല്‍ താഴെയാവുകയും വശ്യമായ സുഗന്ധം അനുഭവ പ്പെടുകയും ചെയ്യും. ഇങ്ങനെ നിര്‍മ്മിച്ച ആക്ടിവേറ്റഡ് ലായനി നേര്‍പ്പിച്ചാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. ചെടികളില്‍ തളിക്കേണ്ടതിനും കമ്പോസ്റ്റു നിര്‍മ്മാണത്തിനും 2 മി. ലിറ്റര്‍ ആക്ടിവേറ്റഡ് ലായനി 1 ലി. വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കുക.
ആക്ടിവേറ്റഡ് ഇ.എം. ലായനി ഉണ്ടാക്കിയാല്‍ 1 മാസത്തിനകം ഉപയോഗിച്ചു തീര്‍ക്കണം. സ്റ്റോക്ക് ലായനി 6 മാസം വരെ കേടാകാതെ സൂക്ഷിക്കാം. കുളിമുറി, കക്കൂസ് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന് ഇ.എം. ലായനി വളരെ ഉത്തമം. തന്മൂലം നന്നായി വൃത്തിയാകുന്നതോടൊപ്പം സുഗന്ധപൂരിതമാവുകയും ചെയ്യും. കൃഷിയെ സംബന്ധിച്ചിടത്തോളം നേഴ്‌സറി പരിപാലനം മുതല്‍ മണ്ണിന്റെ ആരോഗ്യ സംരക്ഷണം രോഗകീട നിയന്തണം, കള നിയന്ത്രണം തുടങ്ങി വിവിധ മേഖലകളില്‍ ഇ. എം. ലായനി ഉപയോഗിക്കാം. കന്നുകാലികളുടെ കുടിവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുവാനും ഇ. എം. ലായനി മികച്ചത്.
ഇ. എം. ലായനി ഫ്രിഡ്ജില്‍ സൂക്ഷിക്കുവാന്‍ പാടില്ല. പ്ലാസ്റ്റിക് പാത്രങ്ങളാണ് ഉത്തമം. ചെടികള്‍ പൂവിടുന്ന സമയങ്ങളില്‍ ഇ. എം. ലായനി തളിക്കരുത്.


മത്സ്യ അമിനോ അമ്ലം
1 കി. മത്സ്യം, 1 കി. ശര്‍ക്കര എന്നിവയാണ് ചേരുവകള്‍. മത്സ്യം കഷണങ്ങളാക്കി ശര്‍ക്കരയുമായി മിക്‌സ് ചെയ്യുക. ഇത് 10 ദിവസം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കണം. 10 ദിവസത്തിനുശേഷം തുറക്കുമ്പോള്‍ കൊഴുത്ത പഞ്ചാമൃതത്തിന്റെ മണമുള്ള ദ്രാവകം ലഭിക്കും ഇത് കുപ്പിയിലാക്കി സൂക്ഷിക്കാം.
1 ലി. വെള്ളത്തില്‍ 1 മി. ലി. ലായനി കലക്കി ചെടികള്‍ക്ക് തളിക്കാം. യൂറിയ തളിക്കുമ്പോഴുള്ള പ്രയോജനമാണ് ഇതിലൂടെ ചെടികള്‍ക്ക് ലഭിക്കുന്നത്.
നാടന്‍ ജൈവ കീട നാശിനികള്‍
പുകയിലക്കഷായം


അരക്കിലോ ഗ്രാം പുകയില നാലര ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ നേരം മുക്കി വയ്ക്കുക.പിന്നീട് പുകയില നന്നായി വെളളത്തില്‍ കശക്കിപ്പിഴിഞ്ഞ് പുകയില നീര് അരിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളത്തില്‍ 120 ഗ്രാം ബാര്‍ സോപ്പ് അരിഞ്ഞ് ചേര്‍ത്ത് ലയിപ്പിക്കുക. ഈ സോപ്പുവെളളം പുകയിലവെളളത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കിച്ചേര്‍ത്ത് കുപ്പിയില്‍ അടച്ച് സൂക്ഷിക്കാം. ഇതില്‍നിന്ന് എടുക്കുന്ന കഷായം ഇരട്ടിയായി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികളില്‍ തളിക്കാന്‍ ഉപയോഗിക്കാം.
നീരുറ്റിക്കുടിക്കുന്ന മൂട്ട പോലുളള മണ്ഡരികള്‍ മറ്റ് ലോലശരീരമുളള കീടങ്ങള്‍ ഇവയ്‌ക്കെതിരെ പുകയിലക്കഷായം ഫലപ്രദമാണ്.


വേപ്പിന്‍ കുരു കഷായം
വേപ്പിന്‍ കുരു ഉണക്കിപ്പൊടിച്ചടുക്കണം.ഒരു ലിറ്റര്‍ വെളളത്തിന് ഒന്ന് മുതല്‍ മൂന്ന് ഗ്രാം വരെ ആവശ്യമാണ്. ബക്കറ്റില്‍ വെളളമെടുത്ത് തുണിയില്‍ ചെറിയ കിഴി കെട്ടി (മുകളില്‍ സൂചിപ്പിച്ച അളവ് പ്രകാരം) 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട് കിഴിയിലെ വേപ്പിന്‍കുരുപ്പൊടി ആ വെളളത്തില്‍ നന്നായി പല പ്രാവശ്യം ഞെക്കിപിഴിയുക. തുണിക്കിഴിയില്‍ നിന്നു പിഴിയുമ്പോള്‍ വരുന്ന വെളളത്തിന് നേരിയ തവിട്ട് നിറമാകുന്നതുവരെ ഇപ്രകാരം ചെയ്യണം. ഇങ്ങനെ തയാറാക്കിയ മരുന്ന് നേരിട്ട് ചെടിയില്‍ തളിക്കാം. പച്ചത്തുളളന്‍, വെട്ടുകിളി തുടങ്ങി ഇല കാര്‍ന്നു തിന്നുന്ന പല തരം കീടങ്ങളെ ചെടിയില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ് ഈ മരുന്നിന്റെ പ്രവര്‍ത്തന രീതി.


കിരിയാത്ത് സോപ്പ് മിശ്രിതം
60 ഗ്രാം അലക്കുസോപ്പ് അര ലിറ്റര്‍ വെളളത്തില്‍ അരിഞ്ഞ് ഇളക്കി നല്ലതുപോലെ യോജിപ്പിക്കുക. ഇതില്‍ കിരിയാത്ത് ചെടിയുടെ ഇളംതണ്ടും ഇലകളും ചതച്ചെടുത്ത് കിട്ടുന്ന ചാറ് ഒരു ലിറ്റര്‍ എന്ന കണക്കില്‍ ഒഴിച്ച് നല്ലപോലെ ഇളക്കുക. ഈ മരുന്നില്‍ 330 ഗ്രാം വെളുത്തുളളി കൂടി അരച്ച് ചേര്‍ക്കണം. ഇത്രയും മരുന്ന് 15 ലിറ്റര്‍ വെളള ത്തില്‍ ചേര്‍ത്തശേഷമാണ് ചെടികളില്‍ തളിക്കേണ്ടത്. മുളകളില്‍ ഉണ്ടാകുന്ന കുരുടിപ്പിന് കാരണമായ ഇലപ്പേന്‍, വെളളീച്ച, മുഞ്ഞ, മണ്ഡരി എന്നിവയെ അകറ്റാന്‍ ഇത് ഉപകരിക്കും.


വേപ്പെണ്ണ മരുന്ന്
20 ലിറ്റര്‍ മരുന്നിനായി ഒരു ലിറ്റര്‍ വേപ്പെണ്ണയും 60 ഗ്രാം ബാര്‍ സോപ്പും വേണം. ബാര്‍ സോപ്പ് നേരിയ കനത്തില്‍ അരിഞ്ഞ് കുറച്ച് ചൂടുവെളളത്തിലിട്ട് ഇളക്കി നന്നായി ലയിപ്പിച്ചെടുക്കുക. പിന്നീട് ഒരു ലിറ്റര്‍ വേപ്പെണ്ണയും മേല്‍പറഞ്ഞ സോപ്പുലായനിയും കൂടി കലര്‍ത്തി നല്ല ശക്തിയില്‍ ഇളക്കി യോജിപ്പിക്കണം. ഈ ലായനിയിലേക്ക് വെളളം ചേര്‍ത്ത് ഇളക്കി 20 ലിറ്റര്‍ ആക്കി നേര്‍പ്പിക്കുക.ഇ ൗ മരുന്ന് ചെടികളില്‍ തളിക്കാനായി ഉപയോഗിക്കാം.


ചാരം
പയറിലെ മുഞ്ഞയെ തുരത്താന്‍ അതിരാവിലെ ചെടികളില്‍ ചാരം തൂകുക.


ഗോമൂത്രം കാന്താരി മിശ്രിതം
പത്ത് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ച് ചേര്‍ക്കുക. ഇത് 10 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ തളിക്കുവാന്‍ ഉപയോഗിക്കാം. മുളക്, പാവല്‍, പടവലം തുടങ്ങിയവയില്‍ ഇലയും കായും കേടാക്കുന്ന പുഴുക്കള്‍ വാഴയെ ആക്രമിക്കുന്ന കട്ടപ്പുഴു, മുതലായവയെ അകറ്റാന്‍ ഈ മരുന്ന് നന്ന്.


വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കുവാന്‍ സഹായിക്കും. ഇവ ഒരു ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കാം.


നാറ്റപ്പൂച്ചെടി എമല്‍ഷന്‍
നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ശേഖരിച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍ സോപ്പ് അര ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റര്‍ നീരുമായി യോജിപ്പിക്കുക. ഇത് പത്തിരട്ടി വെളളം ചേര്‍ത്ത് തളിക്കാം. പയര്‍പേന്‍, കായീച്ച ,മണ്ഡരി തുടങ്ങിയവയെ നിയന്ത്രിക്കുവാന്‍ ഉത്തമം.


മഞ്ഞപ്പെയിന്റ്
ഇടത്തരം ടിന്നുകളുടെ പുറത്ത് മഞ്ഞപ്പെയിന്റ് അടിക്കുക. പെയിന്റ് ഉണങ്ങിയ ശേഷം തോട്ടത്തില്‍ രണ്ടു മൂന്നു മൂലകളില്‍ വയ്ക്കുക.മൂന്നടിപ്പൊക്കത്തില്‍ കമ്പുകള്‍ നാട്ടി അവയിലാണ് ടിന്നുകള്‍ വയ്‌ക്കേണ്ടത്. പെയിന്റ് അടിച്ച പുറകുവശത്ത് വേപ്പെണ്ണ പുരട്ടുക. മഞ്ഞ നിറം കണ്ട് ടിന്നില്‍ വന്നിരിക്കുന്ന കീടങ്ങള്‍ വേപ്പെണ്ണയില്‍ ഒട്ടിപ്പിടിച്ച് നശിക്കുന്നതാണ്.


വെളുത്തുളളി മിശ്രിതം
20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് ലായനി തെളിച്ചെടുക്കുക.അതിനുശേഷം ഒരു ലിറ്റര്‍ മാലത്തയോണ്‍ അല്ലെങ്കില്‍ ഫുറിഡാന്‍ ചേര്‍ത്ത് ഉപയോഗിക്കാം. പാവലിലും മറ്റും കാണുന്ന പച്ചത്തുളളനെ പ്രതിരോധിക്കുവാന്‍ വെളുത്തുളളി മിശ്രിതത്തിന് കഴിയും.


വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ പൊടിച്ച് ചേര്‍ക്കുന്നത് വേരുതീനിപ്പുഴുക്കള്‍, മീലിമുട്ടകള്‍, നിമ വിരകള്‍ എന്നിവയെ നിയന്ത്രിക്കുവാന്‍ നല്ലതാണ്. ഇവ ഒരു ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം.


പച്ചമുളക് വെളുത്തുളളി മിശ്രിതം
അര കിലോ വെളുത്തുളളി തൊലി കളഞ്ഞ് വൃത്തിയാക്കി ചതച്ച് 12 മണിക്കൂര്‍ മണ്ണെണ്ണയിലിട്ട് വയ്ക്കുക.അതിനുശേഷം ഈ മിശ്രിതം അരിച്ചെടുക്കുക.നല്ല എരിവുളള 50 ഗ്രാം പച്ചമുളക് ചതച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി അരിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ 100 ഗ്രാം സോപ്പുപൊടിയും വെളളത്തില്‍ അലിയിച്ചെടുക്കുക. ഇത് മൂന്നും തമ്മില്‍ കലര്‍ത്തി അതിരാവിലെ ചെടികളില്‍ തളിക്കാം. എല്ലാത്തരം കീടരോഗങ്ങള്‍ക്കും ഇവ ഫലപ്രദമാണ്.

Thursday, 11 October 2012

പെൺ പരിസ്ഥിതി




എച്മുകുട്ടി (കല. സി)



ചില പരിസ്ഥിതി വിചാരങ്ങൾഎന്ന പേരിൽ മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം  പേജിലും  പെൺ പരിസ്ഥിതിഎന്നപേരിൽ ബൂലോകം ഓൺലൈൻ ബ്ലോഗ് പത്രത്തിലും നാളത്തെ കേരളം എന്ന ബ്ലോഗിലും ഈ ലേഖനം വന്നിട്ടുണ്ട്.

ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………

പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാരണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനംപ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം….. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്.

അല്ലാ, സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽപ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്?എന്നുവെച്ചാൽ സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ഇപ്പോഴത്തെ കണക്കിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലുംഅയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേഎന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണംഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന്, സിന്തെറ്റിക് വസ്ത്രങ്ങൾ സ്പർശിയ്ക്കാത്തവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ?ഇല്ല, കാരണം, അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനംഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ?

മരം വെട്ടരുതെന്ന് മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം എന്നർഥം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽപ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട്ക്ഷവരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർമ്മിച്ച്, മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെയുള്ള വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതില്ലേ?

കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ അറിയണം. അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.









.............. 
ഈ ബ്ലോഗ്പോസ്റ്റ് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ആ ബ്ലോഗിലേക്കുള്ള ലിങ്കാണ് താഴെ: 
Echmuvodu Ulakam / എച്മുവോട് ഉലകം:

'via Blog this'

Tuesday, 9 October 2012

ഭക്തിയും പരിസ്ഥിതിയും


സക്കറിയാസ് നെടുങ്കനാല്‍


.............മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ ഭക്തിയില്‍ വളരുക എന്നത് ഇന്ന് ചിന്തനീയമേയല്ല. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ നാം സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗന്ധിജിയിലും അന്വേഷിച്ചാല്‍ മതി. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു. ................
.............
ഈ ബ്ലോഗ് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ താഴെ ക്ലിക്കുചെയ്യുക
അല്മായശബ്ദം:

'via Blog this'

Sunday, 7 October 2012

ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട്

പാലായില്‍നിന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ആഗോളപ്രശസ്ത തീര്‍ഥാടനകേന്ദ്രമായ ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ കൊച്ചിടപ്പാടിയില്‍ വലിയ അപകടങ്ങളുണ്ടാക്കാനിടയുള്ള ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട് ഉള്ള വിധത്തില്‍ റോഡുപണി പുരോഗമിക്കുന്നു. (എതിരേ വരുന്ന  വാഹനങ്ങളെ വളരെയടുത്തെത്താതെ കാണാനാവാത്ത അവസ്ഥയുണ്ടാകുംവിധം കയറ്റമിറക്കങ്ങളോ വളവോ ഉള്ള സ്ഥലങ്ങളില്‍ റോഡു നിര്‍മ്മിക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ബ്ലൈന്‍ഡ്‌സ്‌പോട്ട്.)  അപകടസാധ്യത കണ്ടെത്തിയ ഏതാനും സുമനസ്സുകള്‍ (ശ്രീ പ്രിന്‍സ് മാടപ്പള്ളില്‍, ശ്രീ റോയി പിണക്കാട്ട്) ആഗസ്റ്റ് 17-ന് പാലാ PWD-AE മുമ്പാകെ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ സെപ്തംബര്‍ 28-ന് പുനര്‍പരാതി നല്കി. ഒക്ടോബര്‍ 2-ന് മംഗളം ദിനപ്പത്രത്തില്‍ ബ്ലൈന്‍ഡ്സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്ത വരുകയും മൂന്നാം തീയതി എബി ജെ. ജോസിന്റെയും റോണി എം. ജോര്‍ജ് മനയാനിയുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. നാലാം തീയതി ദീപിക ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്തവന്നു.
അന്നുതന്നെ പാലാ PWD-AE മുമ്പാകെ പത്രകോപ്പികളുടെ എന്‍ക്ലോഷര്‍സഹിതം പുനര്‍പരാതി നല്കി. അഞ്ചാം തീയതി മാതൃഭൂമി ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വാര്‍ത്ത വന്നു. അന്നുതന്നെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി കെ. എം മാണിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ പാലാ PWD-AE മുമ്പാകെ വീണ്ടും പരാതി നല്കി. ആറാം തീയതി കോട്ടയം ജില്ലാ കളക്ടറുടെ മുമ്പാകെ അടിയന്തിര പരാതി സമര്‍പ്പിക്കുകയും ജില്ലാ കളക്ടറുടെ നിര്‍ദേശമുള്ള പരാതി ബഹു. കോട്ടയം PWD-EE മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏഴാം തീയതി എബി പൂണ്ടിക്കുളത്തിന്റെ നേതൃത്വത്തിലുള്ള ഭൂമിക മീനച്ചില്‍ നദീസംരക്ഷണസമിതി എന്നീ സംഘടനകളുടെ പ്രതിനിധികളടങ്ങിയ സംഘം ബ്ലൈന്‍ഡ് സ്‌പോട്ട് സന്ദര്‍ശിക്കുകയും മന്ത്രിയും കളക്ടറും ഉള്‍പ്പെടെയുള്ളവരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ ഇത്രയും പരാതികള്‍ നല്കിയിട്ടുള്ളതിനാല്‍, പണിതുടരാനാണ് PWD തീരുമാനിക്കുന്നതെങ്കില്‍ ഈ സ്ഥലത്ത് എന്തെങ്കിലും അപകടമുണ്ടായാല്‍ PWD ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒപ്പം ഇതുപോലെയുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും 
പ്രസിദ്ധീരിക്കാന്‍  തുടങ്ങിയിട്ടുള്ള dhanyabhoomika.blogspot.com എന്ന ബ്ലോഗും ഫേസ്ബുക്കും ഈ സംഭവത്തിന്റെ വാര്‍ത്ത ആഗോളമായി പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. 

Tuesday, 2 October 2012

Nothing is Impossible..Inspirational | JunkFun-Fun With Difference

Nothing is Impossible..Inspirational | JunkFun-Fun With Difference:

'via Blog this'

വാഗമണ്‍ സംരക്ഷണ ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും




എമര്‍ജിങ് കേരളയുടെ ഭാഗമായി  വാഗമണ്ണില്‍  നടപ്പിലാക്കാനുദ്ദേശിക്കുന്ന ഗോള്‍ഫ്‌ക്ലബ്ബിന്റെ അനാശാസ്യസ്വഭാവം വ്യക്തമാക്കുന്ന ഒരു ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും, മീനച്ചില്‍ നദീ സംരക്ഷണസമിതിയുടെയും വിവിധ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തപ്പെട്ടു. മീനച്ചില്‍ നദീ സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ശ്രീ സി. ആര്‍ നീലകണ്ഠന്‍ വാഗമണ്‍ സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ത്തന്നെ വല്ലാത്ത ജലദൗര്‍ലഭ്യമുള്ള വാഗമണ്ണില്‍ അനേകം കോടി രൂപാമുടക്കി ഗോള്‍ഫ് ക്ലബ് തുടങ്ങിയാല്‍ വാഗമണ്ണില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്കിവിടെ ജീവിക്കുവാന്‍തന്നെ സാധിക്കാത്ത സാഹചര്യമായിരിക്കും സംജാതമാവുക എന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വശ്രീ കെ. എം. സുലൈമാന്‍ ഈരാറ്റുപേട്ട, എബി എമ്മാനുവല്‍, ബിനു മൈക്കള്‍, ദീപു ജോയി, ഒ. ഡി കുര്യാക്കോസ് മുതലായവര്‍ പ്രസംഗിച്ചു.