Wednesday, 5 February 2014

പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുന്നു.

Published On: Tue, Feb 4th, 2014

1555569_537867732977381_656005418_n
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുക, കോര്‍പ്പറേറ്റ് വഞ്ചനകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലാച്ചിമട കൊക്കോകോള കമ്പനിക്കുമുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സമരസമിതി പ്രവര്‍ത്തകരായ സി.എസ്.ശാന്തി, കെ.വി.ബിജു, ലുക്മാന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മുന്‍മന്ത്രി വി.സി.കബീര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയപരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തി.
കേരളത്തിലെ ജനകീയ – പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായ പ്ലാച്ചിമട ഇതോടെ വീണ്ടും സമരഭൂമിയാകുകയാണ്. ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമസഭ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. അതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കുന്നത്. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ലത്രെ. ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭാര്യയാണ് കൊക്കക്കോളയുടെ അഭിഭാഷക എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഒരു ബഹുരാഷ്ട്രകമ്പനിക്കുമുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തുന്ന കാഴ്ചയാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട നിയമസഭക്ക് അതില്‍ ഒരു പരാതിയുമില്ല. കേരളത്തിലെ വെറും ഇരുനൂറോളം വരുന്ന തോട്ടമുടമകള്‍ക്ക് അഞ്ചു ശതമാനം ഭൂമി ടൂറിസമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക സെക്രട്ടറിയെ നിയമിച്ച് കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള പാവങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് അനുമതി വാങ്ങാന്‍ ഒരു ശ്രമവുമില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലിനു കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. എല്ലാ പാര്‍ട്ടികളും കുത്തക പണത്തിന്റെ ആവശ്യക്കരാണെന്ന യാഥാര്‍ത്ഥ്യം ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നു.
സ്വന്തം മണ്ണും, വെള്ളവും മലീമസമാക്കിയ കമ്പനി നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യ്തതിലാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും. അതിനാല്‍ തന്നെ ഈ സമരത്തോട് ഐക്യപ്പെടേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
http://thecritic.in/archives/5829

Wednesday, 29 January 2014

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?

-:Marunadan Malayali:

Tuesday, 21 January 2014

ചേനപ്പഴം

ചേനയുടെ കുല വന്ന ശേഷം പൂവിട്ടു കായ്‌ ആയി പഴുത്തതാണ് ഫോട്ടോയില്‍ കാണുന്നത്

Monday, 13 January 2014

വഞ്ചിക്കപ്പെട്ട കര്‍ഷകര്‍


അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിന്റെ മുന്‍നിരയില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിന് മത - രാഷ്ട്രീയ നേതൃത്വം നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കുറെ കര്‍ഷകരെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ട്. കര്‍ഷക മനസ്സ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന്റെ ഫലമായി പരിസ്ഥിതി പ്രവര്‍ത്തനം ഏതോ കര്‍ഷക വിരുദ്ധ പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കുന്നതിനും ഇടയായിട്ടുണ്ട്. കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇതെന്നത് ചരിത്രത്തിന്റെ ദുര്യോഗം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കര്‍ഷകരുള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇത്രകാലം ചര്‍ച്ചകളിലും സെമിനാറുകളിലും ഒതുങ്ങി നിന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക നടപടികളാണ് ഗാഡ്ഗില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇ.എസ്.ഐ. കണക്കാക്കിയതിലെ അപാകതകളെച്ചൊല്ലി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടാം. പക്ഷെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ? പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്കുള്ള ഒരു രക്ഷാകര പദ്ധതിയാണ് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.
ഹരിതവിപ്ലവത്തിന്റെയും രാസവള-കീടനാശിനി അടിസ്ഥാനമാക്കിയുള്ള കൃഷിയുടെയും ദുരന്തഫലങ്ങള്‍ കര്‍ഷകനെ വേട്ടയാടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എത്ര കിലോ വിഷം കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളത്തിന്റെയും രൂപത്തില്‍ നമ്മളുടെ മണ്ണിലേയ്ക്ക് പ്രതിവര്‍ഷം തള്ളിവിടുന്നുണ്ടെന്ന് ഓരോ പ്രദേശത്തെയും കൃഷിയുടെ ഏകദേശകണക്ക് പരിശോധിച്ച് ആര്‍ക്കും ബോധ്യപ്പെടുന്നതെയുള്ളു. അത്തരത്തില്‍ മണ്ണ് മരിക്കുന്നുണ്ടെന്നത് യഥാര്‍ത്ഥ കര്‍ഷകരുടെ അനുഭവസാക്ഷ്യം തന്നെയാണ്. മണ്ണിലെ ക്ലേദാംശം മണ്ണ് മരിച്ചാല്‍ കൃഷിയുടെ ഭാവി ഇരുട്ടിലാകുമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ക്കറിയാം. മൂന്നും നാലും പ്രാവശ്യം പ്ലാന്റിംഗ് നടത്തിയിട്ടുള്ളവയാണ് കേരളത്തിലെ മിക്ക റബ്ബര്‍ മേഖലകളും. ഇങ്ങനെ പോയാല്‍ ഇനി എത്ര തവണ റീപ്ലാന്റ് നടത്താനാവും. ഇത് യഥാര്‍ത്ഥ കര്‍ഷകരെ ബാധിക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം കീടനാശിനി-രാസവിഷമുക്തമായ കൃഷിയിലേക്ക് ഘട്ടംഘട്ടമായി തിരിച്ചുപോകുക തന്നെയാണ്. അത് പറഞ്ഞ ഗാഡ്ഗില്ലിനെ നഖശിഖാന്തം എതിര്‍ക്കുന്നത് കര്‍ഷകപക്ഷത്ത് നില്‍ക്കുന്നവരല്ല. ഇത്തരത്തില്‍ കൃഷിരീതിയില്‍ മാറ്റം വരുത്തണമെന്ന് ആദ്യമായി പറഞ്ഞയാള്‍ ഗാഡ്ഗിലല്ല. ആധുനിക കാലത്ത് ജപ്പാനിലെ ഫുക്കുവോയും, അമേരിക്കയിലെ റേയ്ച്ചല്‍ കാര്‍സനുമൊക്കെ ഇതേ അഭിപ്രായക്കാരായിരുന്നു. ഇപ്പോള്‍ സുഭാഷ് പാലേക്കരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിംഗ് യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്.
അങ്ങനെ സ്വന്തം ചെലവില്‍ രാസകൃഷി ഉപേക്ഷിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക് തിരിയുന്നതിനാവശ്യമായ സഹായം നല്കണമെന്നാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാഡ്ഗിലിനെ എതിര്‍ക്കുന്ന റിയല്‍ എസ്റ്റേറ്റുകാര്‍ക്കോ പാറമടക്കാര്‍ക്കോ ഇത്തരത്തിലുള്ള സഹായങ്ങളൊന്നും ആവശ്യമില്ല. മണ്ണ് സംരക്ഷിക്കപ്പെടുകയും മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യുമ്പോള്‍ കൃഷി അഭിവൃദ്ധിപ്പെടുകയും കര്‍ഷകന് നേട്ടമുണ്ടാകുകയുംചെയ്യും. അതുപോലെ വിഷരഹിതമായ കൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങള്‍ വേണ്ടത്ര ശ്രമമുണ്ടായാല്‍ വിലക്കൂടുതല്‍ ലഭിക്കുകയും ചെയ്യും. നഷ്ടമുണ്ടാകുന്നത് കീടനാശിനി കമ്പനികള്‍ക്ക് മാത്രമായിരിക്കും.
യഥാര്‍ത്ഥ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ വിമര്‍ശിക്കുന്ന ഒരു സംഗതി 30% ചരിവുള്ള സ്ഥലങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ല എന്ന നിര്‍ദ്ദേശത്തെ മാത്രമാണ്. ആ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ മിക്ക മേഖലയിലും ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ പറ്റാതാകും. ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി ചെയ്യുന്ന വാര്‍ഷിക വിളകൃഷി മണ്ണൊലിപ്പിന് കാരണമാകും എന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. മണ്ണില്‍ പുതയിടീല്‍ നടത്തിക്കൊണ്ട് മണ്ണൊലിപ്പുണ്ടാകാതെ വാര്‍ഷിക വിളകള്‍ ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാവുന്നതാണ്. അത്തരത്തില്‍ പുതയിടുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ ചെയ്യണമെന്നു മാത്രം. ഇത്തരത്തിലൊരു ഭേദഗതിയിലൂടെ പ്രസ്തുത നിര്‍ദ്ദേശത്തിലെ കര്‍ഷക വിരുദ്ധത ഇല്ലാതാക്കാവുന്നതാണ്. അതിനുപകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അപ്പാടെ എതിര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്. രാസവിള-കീടനാശിനികളുണ്ടാക്കുന്ന വരാനിരിക്കുന്ന വലിയ കാര്‍ഷിക തകര്‍ച്ചയുടെ ഇരകളാക്കപ്പെടുന്നവരെ മുന്‍നിര്‍ത്തി സ്ഥാപിതതാല്പര്യക്കാര്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്. ഗാഡ്ഗില്ലും പരിസ്ഥിതിവാദികളും യഥാര്‍ത്ഥത്തില്‍ കര്‍ഷക പക്ഷത്താണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നത് ഭാവിയില്‍ കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യും. ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തന്നെയാണ് വേണ്ടത്. കര്‍ഷക രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കും അത് അത്യാവശ്യമാണ്.




അഡ്വ. ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
തീക്കോയി പി.ഒ.- 686580
Mob: 9447181316 

Thursday, 26 December 2013

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കൂടുതല്‍ തുക


മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന് 

ചെലവില്ലാ പ്രകൃതികൃഷിയില്‍ നേട്ടം കൊയ്ത് ബാബുതോമസ്‌
Posted on: 22 Dec 2013


പൂതാടി: കാര്യമായ ചെലവുകളോ വലിയ അധ്വാനമോ ഇല്ലാതെ പുള്ളോലില്‍ ബാബുതോമസ് കൃഷിയില്‍ നേട്ടംകൊയ്യുന്നു. പൊതുവിപണിയെ ആശ്രയിക്കാതെ പാരമ്പര്യഅറിവുകളും സ്വന്തം നിരീക്ഷണങ്ങളും സംയോജിപ്പിച്ചാണ് ഈ കര്‍ഷകന്‍ മണ്ണിനെ പൊന്നാക്കുന്നത്.

രണ്ടുപതിറ്റാണ്ടിലേറെ രാസവള, കീടനാശിനികള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ബാബുതോമസ് മണ്ണിന്റെ മനസ്സറിഞ്ഞുതുടങ്ങിയതു മുതല്‍ തന്റെ 'വിഷക്കട' താഴിട്ടുപൂട്ടി. പിന്നെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങി. തുടക്കത്തില്‍ ജൈവ കൃഷിയിലായിരുന്നു പരീക്ഷണം. പക്ഷേ, വിജയം കണ്ടില്ല.

ഇതിനിടയിലാണ് പുല്‍പ്പള്ളിയില്‍നിന്നും മഹാരാഷ്ട്രക്കാരന്‍ സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ചറിയുന്നത്. ഒരു നാടന്‍ പശുവിനെയും വാങ്ങി ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ച് പഠിച്ചു. പാഠങ്ങള്‍ പാട്ടത്തിനെടുത്ത തന്റെ കൃഷിയിടത്തിലേക്ക് പകര്‍ത്തിയപ്പോള്‍ 'പരിപൂര്‍ണ വിജയം'. ഒരേക്കര്‍ നെല്‍കൃഷിയില്‍നിന്ന് ഈ കര്‍ഷകന്‍ കൊയ്‌തെടുത്തത് 31 കിന്റല്‍ നെല്ല്!

ഇതില്‍ ആവേശംകൊണ്ട ബാബുതോമസ് തന്റെ വയലില്‍ വിളഞ്ഞുനിന്നിരുന്ന കവുങ്ങുകള്‍ പിഴുതുമാറ്റി വീണ്ടും നെല്‍കൃഷിയാരംഭിച്ചു. ഒരേക്കറില്‍നിന്ന് നൂറു കിന്റല്‍ നെല്ലുവരെ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. പാരമ്പര്യ നാടന്‍വിത്തുകളാണ് ഉപയോഗിക്കുന്നത്. കുരുമുളക്, കവുങ്ങ്, കാപ്പി, ഏലം, കൊക്കോ, കാബേജ്, കോളിഫ്ലവര്‍, വലിയ ഉള്ളി, ചെറിയ ഉള്ളി, ക്യാരറ്റ്, പാവല്‍ തുടങ്ങി വിവിധയിനം വിളകള്‍ ബാബുതോമസിന്റെ പത്തേക്കര്‍ തോട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഒരു നാടന്‍പശുവും നല്ല മനസ്സുമുണ്ടെങ്കില്‍ മുപ്പത് ഏക്കര്‍വരെ സുഗമമായി കൃഷിചെയ്യാമെന്ന് ഈ കര്‍ഷകന്‍ പറയുന്നു. സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങള്‍ മണ്ണില്‍ത്തന്നെയുണ്ട്. ഇവ ആകിരണംചെയ്യാന്‍ മണ്ണില്‍ സൂക്ഷ്മാണുക്കള്‍ വേണം. സൂക്ഷ്മാണുക്കളെ വളര്‍ത്താനായി മണ്ണില്‍ ജീവാമൃതം ഉപയോഗിക്കണം. 10 കിലോ നാടന്‍ പശുവിന്റെ ചാണകം, അഞ്ചുലിറ്റര്‍ ഗോമൂത്രം, ഒരു കിലോ പയറുമാവ്, ഒരു കിലോ വെല്ലം അല്ലെങ്കില്‍ പഴം, ഒരുപിടി കന്നി മണ്ണ് (രാസവളം ഉപയോഗിക്കാത്തത്). ഇവയാണ് ജീവാമൃതത്തിന്റെ മാന്ത്രികക്കൂട്ട്. ഇവയെല്ലാംകൂടി 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 48 മണിക്കൂര്‍ ചണച്ചാക്കിട്ട് മൂടിവെക്കും. ദിവസവും മൂന്നുനേരം ഇളക്കിക്കൊടുക്കണം. ഒരു ലിറ്റര്‍ ജീവാമൃതം പത്തുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം.

ഹ്രസ്വകാലവിളകര്‍ക്ക് 15 ദിവസത്തിലൊരിക്കലും ദീര്‍ഘകാലവിളകള്‍ക്ക് 30 ദിവസത്തിലൊരിക്കലും ഇത് പ്രയോഗിക്കണം. തോട്ടം ഉഴുതുമറിക്കാതെ കളകള്‍ വെട്ടി മണ്ണിന് പുതയിട്ടാണ് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.

കൃഷിയിടത്തില്‍ ബാബുതോമസിനൊപ്പം ഭാര്യ എല്‍സിയും എപ്പോഴുമുണ്ട്. രാസവളകൃഷി മണ്ണിനേയും മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കും. ചെലവില്ലാ പ്രകൃതികൃഷി കുറഞ്ഞ മുതല്‍മുടക്കിലും ചെറിയ അധ്വാനത്തിലും നല്ല വിളവു മാത്രമല്ല ആരോഗ്യമുള്ള മണ്ണും മനുഷ്യനേയും സൃഷ്ടിക്കും. വര്‍ധിച്ച ഉല്പാദനച്ചെലവും വിളനാശവുംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ ചെലവില്ലാ പ്രകൃതി കൃഷിയിലേക്ക് കടന്നുവരണമെന്നാണ് ബാബുതോമസ് പറയുന്നത്.
Print
SocialTwist Tell-a-Friend

Saturday, 14 December 2013

KSBB BOOKS AND CD FOR SALE

KSBB Books for Sale

COMMON TREES OF KERALA
N. Sasidharan
Rs. 250

KERALATHILE OUSHATHA SASYA VYVIDYAM
P V Ramachandran
Rs.250
KERALA THEERATHE KADAL JEEVIKAL
A. Bijukumar
Rs. 300
KERALATHILE CHITRASALABHANGAL
Suresh Elamon
Rs.180
JAIVAKRISHI ORU PRAYOGIKA PAADAM
Narendranath C
Rs.50

KERALATTILE SUDHAJALA MATHSYANGAL
C.P. Shaji
Rs. 170
INVASIVE PLANTS OF KERALA
K.V. SANKARAN,T.A.SURESH,T.V.SAJEEV
Rs. 100
AMPHIBIANS OF KERALA
.
.
Documentary Films

Keralavum   
Jaivavaividhyavum

(Kerala - The Hot
Spots of Biodiversity)
(English & Malayalam)
Rs. 80/-
Jaiva Nanmayude
Thiricharivukal

(Organic Farming)
(English & Malayalam)
Rs. 80/-
Mangroves film
Mangroves of Kerala

(English & Malayalam)
Rs. 80/-

The Black Beauties of Attapadi
(English & Malayalam)
Rs. 80/-

KSBB BOOKS AND CD FOR SALE:

'via Blog this'