മലനിരകളുമലകടലുമിങ്ങതിരിട്ട
മലയാളനാടിന്‍ ചങ്കു തൃശിവപേരൂര്‍!
അവിടല്ലോ തായംപക, പഞ്ചവാദ്യം, താളം, മേളം,
കുടമാറ്റം, വെടിക്കെട്ട്, പൂരപ്പകിട്ട്
അവിടെനിന്നൊരു തരു മുളപൊട്ടി വളര്‍ന്നിന്നീ
ഉലകിന്റെ ഹൃദയത്തില്‍ സ്പന്ദമേകുന്നു!
ജീവശ്വാസം ലഭിക്കവെ, നവോന്മേഷം തുടിക്കുന്ന
മനുഷ്യരില്‍ വളരുന്നു നവസംസ്‌കൃതി!
ഹൈറിച്ചെന്ന പ്രസ്ഥാനത്തിന്‍ വികാസത്താല്‍ ലോകം സര്‍വം
ധനത്തിന്റെ ഔന്നത്യത്തിന്‍ പാരമ്യംകാണും!
മനുഷ്യര്‍ക്കു സഹജമായ് പരസ്പരം തോന്നും സ്‌നേഹം
അനുകമ്പ, യന്‍പുമാവാം അരുളുമാവാം!
സഹജര്‍ക്കായതു വഴിഞ്ഞൊഴുകുമ്പോള്‍ ഒരു പുഴ
അതിന്റെ പേരല്ലോ ഹൈറിച്ച്! ഹൈറിച്ചിയര്‍ നാം
ഉയരത്തില്‍ നിന്നു താഴേക്കൊഴുകുന്ന മഴപോലെ,
പുഴപോലെ, യൊഴുകണം മരുവിനെയും
തരുനിര വളരുന്ന വനമതായ് മാറ്റീടുമ്പോള്‍
വനമലരായ് സുഗന്ധം പകരും ഗാനം
ഒരുമിച്ചു പാടാം വഞ്ചിപ്പാട്ടിതിന്റെ യീണത്തില്‍ നാം
ഒരു ജാതി ഒരു മതം ഒരേ മനുഷ്യന്‍!
No comments:
Post a Comment