Tuesday, 6 August 2019

“Steal” the Talents

Uncover the Secret Russian Experiment that Lets You Legally “Steal” the Talents of Absolutely ANY Genius!From Billionaires to Artists to Einstein Himself…

https://raikov.com/download/a/nitya

Saturday, 3 August 2019

തീരവാസി

 

23022001

മീനച്ചിലാറിന്റെ തീരത്തിലായ് ജനി-

ച്ചാനന്ദമോടെ വളര്‍ന്നവന്‍ ഞാന്‍.

ചേരിപ്പാട്ടെത്തവെ ശാന്തയായ്ത്തീര്‍ന്നവ-

ളീ നദി, യെന്നുടെ ശൈശവത്തില്‍

വേനലിലിങ്ങു മണല്‍വിരിച്ചായിരു-

ന്നാര്‍ദ്രയായ് സൗമ്യയായ് പുഞ്ചിരിച്ചു.

 

ആ മണല്‍ത്തിട്ടയിലാടിയോടിക്കിത-

ച്ചണല്ലൊ ഞങ്ങള്‍ തളര്‍ന്നുറങ്ങി

പിന്നെയുണര്‍ന്നു കുളിക്കവെയേറ്റവും

ചൈതന്യദായിയാറെന്നറിഞ്ഞു

 

എങ്ങു പോയെങ്ങു പോയിന്നാ  മണല്‍പ്പര-

പ്പെന്നറിയുന്നു ഞാന്‍; നമ്മളെല്ലാം

ആ മണല്‍ ചേര്‍ന്നതാം കോണ്‍ക്രീറ്റു കാടിന്റെ

കീഴിലല്ലോ വിശ്രമിച്ചിടുന്നു.

 

ഇന്നിതാ ഭൂചലനങ്ങളാല്‍ വീടുകള്‍-

ക്കെല്ലാം തകര്‍ച്ചതന്‍ ലക്ഷണങ്ങള്‍!

 

ഈ വീടിനെല്ലാമടിസ്ഥാനമായ് മണ-

ലാകയാലന്തിമ  വിശ്രമത്തി-

ന്നായിട്ടു വേറൊരിടം തിരഞ്ഞീടേണ്ട

ഭൂചലനം സംസ്‌കരിച്ചു കൊള്ളും.

 

തിമിര്‍ത്താട്ടം

അണക്കെട്ടു വേണം നദിക്കൊക്കെ, പെണ്ണി-

ന്നരഞ്ഞാണമോണം - മൊഴിഞ്ഞല്ലൊ ശാസ്ത്രം!

അരഞ്ഞാണിലാടട്ടലങ്കാരവസ്ത്രം

അതിന്‍ നൃത്തമെന്നും മദാര്‍ത്തര്‍ക്കു ഹൃദ്യം.

 

അരക്കെട്ടിളക്കിത്തിമിര്‍ത്താടിവേണം

വരണ്ടോര്‍ക്കു നമ്മള്‍ വിരുന്നിങ്ങൊരുക്കാന്‍

മൊഴിഞ്ഞൂ വികാസത്തിനുള്ളോരു മാര്‍ഗം

അറിഞ്ഞീടുമാഗോളമര്‍ത്യന്‍, മഹാര്‍ത്തന്‍!

 

അരക്കെട്ടിളക്കിത്തിമിര്‍ത്താടിടാനീ

ധരയ്ക്കും വരുന്നല്ലൊ, ആവേശ!മപ്പോള്‍

കവിക്കുള്ളില്‍നിന്നും മുഴങ്ങുന്നു സാമം

ദമംതന്നെയാണിങ്ങു ദയ്ക്കുള്ളൊരര്‍ഥം!