Thursday, 8 September 2022
Sunday, 10 July 2022
Saturday, 9 July 2022
ഓണ്‍പാസ്സീവ് - ഒരു മാപ്പിളപ്പാട്ട്
അഴലുകള്‍ തിങ്ങും ഉലകിതിലെങ്ങും
അഴകുകള്‍ വിടരണമെന്നൊരു സ്വപ്നം
ഉലകൊന്നെന്നറിയുന്ന മഹാനാം
ആഷ് മുഫാറെ കണ്ടുണരുമ്പോള്‍
ഒരു തിരയായുരുവായൊരു കുതിര
ഒറ്റക്കൊമ്പന്‍ യൂണിക്കോണായ്!
അവനഖിലാണ്ഡം നിറയവെ ചൊന്നൂ:
അവനവനുള്ളവയില്ലാത്തോര്‍ക്കായ്
പങ്കിട്ടീടവെ ചരിതാതാര്‍ഥത സുഖ;-
മറിയണമതു നീ! അതിനാം നിന്നുടെ
ജീവിതമെന്നുള്ളറിവിലുണര്‍ന്നാല്‍
ഓണ്‍ പാസ്സീവായ് ഞാനുണ്ടൊപ്പം!
Saturday, 18 June 2022
Saturday, 11 June 2022
Friday, 3 June 2022
വിവരാശ്വമേധം വഞ്ചിപ്പാട്ട്
ജോസാന്റണി
മലനിരകളുമലകടലുമിങ്ങതിരിട്ട
മലയാളനാടിന്‍ മക്കള്‍ മലയാളികള്‍
'മതമേതായാലും ലക്ഷ്യം മനുഷ്യര്‍ക്കു സുഖംമാത്രം!
മനുഷ്യന്‍ നന്നായാല്‍ മതി ലോകം നന്നാകും!'
ഇതുമൊഴിഞ്ഞൊരു ഗുരു ജനിച്ചൊരീ നാടാണല്ലോ
തൊഴിലാളിവര്‍ഗപ്പാര്‍ട്ടി ഭരിക്കും നാട്!
തൊഴിലാളിവര്‍ഗത്തിന്റെ ഭരണത്താല്‍ ലോകര്‍ക്കെല്ലാം
സുഖംവരുമെന്നു സ്വപ്നം കാണുന്നവര്‍ നാം!
മുതലാളുന്നവരുടെ മനോഭാവം മാറീടുമ്പോള്‍
വ്യവസ്ഥിതി മാറാമെന്നു പറഞ്ഞീടുന്നോര്‍
വിവരമില്ലാത്തോരെന്നു കരുതുന്ന മലയാളി
വിവരവിപ്ലവത്തിന്റെ വിലയറിയാന്‍
വരുന്നല്ലോ ഓണ്‍പാസ്സീവെന്നൊരു മഹാപ്രസ്ഥാനത്തിന്‍
അശ്വമേധം വഞ്ചിപ്പാട്ടാല്‍ വരവേറ്റീടാം!
കരളുകളനുകമ്പാഭരിതമായ്ത്തീര്‍ന്നീടുമ്പോള്‍
വരുന്നൊരീ വ്യവസ്ഥിതി നിലനിര്‍ത്തീടാന്‍
മനോഭാവം മാറ്റാം: ''മണ്ണില്‍ അണുമുതല്‍ ഗജംവരെ
സഹോദരല്ലോ! ശാന്തി സ്വര്‍ഗം തന്നല്ലോ!!!''