എന്റെ ഭാര്യക്ക് ഹൃദയാഘാതം ഉണ്ടായത് വളരെ അപ്രതീക്ഷിതമായി ആയിരുന്നു. അതും അവധിദിവസം. അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അവിടത്തെ ഹൃദ്രോഗവിദഗ്ധൻ വടക്കൻകേരളത്തിലുള്ള വീട്ടിലാണ്. ആശുപത്രി അധികൃതർ ഇ.സി.ജി. എടുത്ത് ഓൺലൈനിലൂടെ അദ്ദേഹത്തിനയച്ചുകൊടുത്തതിനാൽ ഉടൻതന്നെ ഉചിതമായ ചികിത്സാനിർദേശം കിട്ടി. ചങ്കിനുവേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ലാത്തതിനാൽ എത്രയും വേഗം ആൻജിയോഗ്രാഫിയും ആൻജിയോ പ്ലാസ്റ്റിയും ചെയ്യണമെന്ന് അവർ പറഞ്ഞെങ്കിലും പരിചിതനായ ഒരു ഡോക്ടറുള്ള മറ്റൊരു ഹോസ്പിറ്റലിൽ പോയി വിദഗ്ധോപദേശം തേടാനാണ് ഞങ്ങൾ തീരുമാനിച്ചത്. അവിടെ ചെന്ന് ആൻജിയോഗ്രാഫി ചെയ്തപ്പോൾ രണ്ടു ബ്ലോക്കുകളുണ്ടെന്നും ഉടൻതന്നെ ആൻജിയോപ്ലാസ്റ്റിചെയ്യുന്നില്ലെങ്കിൽ ഓപ്പൺഹാർട്ട് സർജറിതന്നെ വേണ്ടിവന്നേക്കാം എന്നും വ്യക്തമായി. അങ്ങനെ ആൻജിയോപ്ലാസ്റ്റി നടത്തി. ഒരു ബ്ലോക്കേ മാറ്റാനായുള്ളു. തുടർന്ന് കിലേഷൻ തെറാപ്പി എന്നൊരു സംവിധാനത്തിലൂടെ രോഗാവസ്ഥ ഏതാണ്ട് ശമിച്ച അവസ്ഥയിലാണ്. അവർക്ക് ഇപ്പോൾ അറുപതുവയസ്സുണ്ട്. ഞാൻ ഒരു കുടുംബ ഇൻഷ്വറൻസ് എടുത്താൽ, ഇപ്പോഴത്തെ രോഗാവസ്ഥ സംബന്ധിച്ച് പരിശോധനനടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റു നല്കിയാൽ അവരെയും അതിൽ പെടുത്താനാവുമോ?
ഞങ്ങൾ സമാന്തരചികിത്സകളിലും ഗൃഹവൈദ്യങ്ങളിലും അലോപ്പതിയെക്കാൾ വിശ്വസിക്കുകയും അതനുസരിച്ച് ചികിത്സകൾക്ക് വിധേയരാവുകയും ചെയ്യുന്നവരാണ്. ആരോഗ്യഇൻഷ്വറൻസുകളെടുക്കുന്നവർക്ക് അലോപ്പതിചികിത്സകൾക്കല്ലാതെ ചികിത്സാസഹായം കിട്ടുകയില്ലാത്തതിനാലാണ് ഞങ്ങൾ ആരോഗ്യഇൻഷ്വറൻസൊന്നും എടുത്തിട്ടില്ലാത്തത്.
ആധുനിക വൈദ്യശാസ്ത്രരീതിയിലുള്ള പഠനങ്ങളുടെ പിൻബലമുള്ള കിലേഷൻതെറാപ്പി, യോഗചികിത്സ, മാക്രോബയോട്ടിക്സ് മുതലായവയിലൂടെ ചികിത്സിക്കുന്നവർക്കും ആരോഗ്യഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാവുമോ?
മേല്പറഞ്ഞ അനുഭവങ്ങളുടെയും ചോദ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ഈയിടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ഒരു ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുമായി ടൈ-അപ് ഉണ്ടാക്കിയിട്ടുള്ള cgn247.com എന്ന കമ്പനിയെപ്പറ്റി അറിയുന്നത്. (ആരോഗ്യ ഇൻഷ്വറൻസുവിതരണം മാത്രമല്ല, ആ കമ്പനിയുടെ പ്രവർത്തനമേഖല. വിശദവിവരങ്ങൾ http://navamukhan.blogspot.com/2021/02/blog-post_17.htm-l സന്ദർശിച്ച് അതിൽ കൊടുത്തിച്ചുള്ള വിവരങ്ങൾ വായിച്ചും ലിങ്കിലെ വീഡിയോ കണ്ടും മനസ്സിലാക്കാവുന്നതാണ്.)
തുടർന്ന് കേരളത്തിലെ ആരോഗ്യസ്ഥിതിയുടെ സവിശേഷതകൾ സംബന്ധിച്ച പഠനങ്ങളുടെയും ലഭ്യമായ വിവരങ്ങളുടെയും സംഗ്രഹമാണ് താഴെ കൊടുക്കുന്നത്:
കേരളം ആയുർദൈർഘ്യം, ശിശുമരണനിരക്ക് എന്നിവ വച്ച് ലോകത്തിലെ വികസിതരാജ്യങ്ങളിൽത്തന്നെ പലതിന്റെയും മുൻനിരയിലാണ് എന്നത് മിക്കവർക്കും അറിയാവുന്ന വസ്തുതയാണ്. ഓരോ പ്രദേശത്തും ഉള്ള ആയുർവേദ, ഹോമിയോ, അലോപ്പതി ചികിത്സകൾക്കുള്ള സർക്കാർസംവിധാനങ്ങളുടെ എണ്ണവും ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെയേറെയാണ്. എന്നാൽ ജീവിതശൈലീരോഗങ്ങളുടെ വ്യാപനവും രോഗാതുരതയും കണക്കിലെടുക്കുമ്പോൾ ആരോഗ്യനിലവാരത്തിൽ കേരളം വളരെ പിന്നിലാണെന്നും കാണാം. ഈ സാഹചര്യത്തിൽ കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ട ഒരു സംവിധാനമാണ് ആരോഗ്യ ഇൻഷ്വറൻസ് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാനിടയില്ല.
ഓരോ വർഷവും ഒറ്റത്തവണയായി പ്രീമിയമടയ്ക്കാൻ കൈവശം പണം ഉണ്ടാവാറില്ലാത്തതിനാലും അത് മാസത്തവണകളായി അടയ്ക്കാൻ സംവിധാനമില്ലാത്തതിനാലും ആരോഗ്യഇൻഷ്വറൻസൊന്നും എടുത്തിട്ടില്ലാത്ത ധാരാളം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയുള്ളവർക്കെല്ലാം തൃപ്തികരമായ ചികിത്സാ ഇൻഷ്വറൻസ് ഉറപ്പുനല്കിക്കൊണ്ട് നമ്മുടെ നാട്ടിൽ ഈ അടുത്തകാലത്ത്പ്രവർത്തനം തുടങ്ങിയിട്ടുള്ള ആ ആരോഗ്യ ഇൻഷ്വറൻസ് കമ്പനി ചികിത്സാ-അനുബന്ധ ചെലവുകൾ ലഭ്യമാക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി ചികിത്സകൾക്കായി ചെലവാകുന്ന തുകയും ഈ പോളിസിയുടെ പരിധിയിൽ ഉൾപ്പെടും. ഇത് ഈ ഇൻഷ്വറൻസ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.