Joby George Vattavada
6 ദിവസങ്ങൾ കൊണ്ട് , വട്ടവട പഴത്തോട്ടം മമ്മൽ ഭാഗങ്ങളിൽ തുടങ്ങി, യൂക്കാലി കാടുകളെയും ചോലവനങ്ങളെയും വിഴുങ്ങിയ തീനാമ്പുകൾ മറവാൻ ചോലയും ജണ്ടമലയും കടന്ന് ദേവികുളം പഞ്ചായത്തിലെ ചെണ്ടുവരടോപ്പ് ,ചെണ്ടുവര വട്ടവട തുടങ്ങിയ പ്രദേശങ്ങളിൽ എത്തി നിൽക്കുന്നു....
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയായ മന്നവൻ ചോലയുടെ ഏതൊക്കെ ഭാഗങ്ങൾ ഇതുവരെ ബാധിക്കപ്പെട്ടു എന്ന് വ്യക്തമല്ല...
നാം എല്ലാം നിയന്ത്രണ വിധേയം എന്ന് അഭിമാനിക്കുമ്പോഴും നിർബാധം തീ പടരുകയാണ് .
പ്രദേശവാസികൾ പറയുന്നതനുസരിച്ചാണെങ്കിൽ
യൂക്കാലികാടുകളും പൈൻ, വാറ്റിൽ കാടുകളും ചോലവനങ്ങളുമുൾപ്പടെ
700 ഓളം ഹെക്ടർ ഭൂമിയും ജൈവ വൈവിധ്യങ്ങളും കാട്ടു മൃഗങ്ങളും ഇത് വരെ തുടച്ച് മാറ്റപ്പെട്ടു.
യഥാർത്ഥ കണക്ക് അതിലപ്പുറമാകാനാണ് സാധ്യത...
25 വർഷത്തിനിടയിൽ ആദ്യമായാണ് ജണ്ടമല ഭാഗത്തെ പൈൻ മരക്കാടുകൾ കാട്ടുതീയിൽ നശിപ്പിക്കപ്പെടുന്നത്.... നീലക്കുറിഞ്ഞി സാൻക്ഞ്ചുറിയുടെ ഭാഗമായ കടവരിയിലും ട്രൈബൽ മേഖലയായ സ്വാമിയാറളക്കുടി ടോപ്പിലും ഇപ്പോഴും തീ കെടുത്താനായിട്ടില്ല......
ഒരുവന്റെ നെറികേടിന് തലമുറകൾ കൊണ്ട് രൂപം കൊണ്ട ആവാസവ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും പകരം കൊടുക്കേണ്ടി വന്നിരിക്കുന്നു...
നാം അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കുന്നേയില്ല എന്ന് വേണം കരുതാൻ ..
ഇനി ധൈര്യമായി ചൂടിനെ പഴിക്കാം...